രോഗം തളര്‍ത്തിയ ഹൃദയങ്ങള്‍ക്ക് സുമനസ്സുകളുടെ സ്‌നേഹദാനം

413

ഇരിങ്ങാലക്കുട-രോഗം ശരീരത്തിനേല്‍പ്പിച്ച വേദനയെക്കാള്‍ വൈരൂപ്യം തളര്‍ത്തിയ ഹൃദയവുമായി നുറുങ്ങുന്ന ജന്മങ്ങള്‍ക്ക് സാന്ത്വനമേകാന്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌നേഹദാനം നടത്തി.അമല മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന കേശദാനത്തില്‍ അമ്പത്തൊന്ന് വിദ്യാര്‍ത്ഥികളും 15 അധ്യാപക അനധ്യാപകരും പത്ത് അമ്മമാരുമാണ് തങ്ങളുടെ മുടി വിഗ്ഗ് നിര്‍മ്മിക്കുന്നതിനായി മുറിച്ചു നല്‍കിയത് .ഇരിങ്ങാലക്കുടയിലെ ഇരുപതോളം ബ്യൂട്ടീഷന്മാരുടെ സേവനം ഈ ഉദ്യമത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന് തുണയായി.ക്രൈസ്റ്റ് വിദ്യാനികേതന്‍ മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാംപിള്ളി സി എം ഐ അധ്യക്ഷത വഹിച്ച കേശദാനസമ്മേളനത്തില്‍ അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ.ജെയ്‌സണ്‍ മുണ്ടന്‍മാണി സി എം ഐ മുഖ്യാതിഥിയായിരുന്നു.അധ്യാപക പ്രതിനിധി സിജി വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു.ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഫാ.സണ്ണി പുന്നേലിപ്പറമ്പില്‍ സി എം ഐ പി ടി ഡബ്ലിയു എ പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍ ,വൈസ് പ്രസിഡന്റ് മായ എന്നിവര്‍ ആശംസകളര്‍പ്പിച്ചു

Advertisement