ജല ശക്തിയുടെ ‘വാട്ടര്‍ ഹീറോ’ ആയി കാവല്ലൂര് ഗംഗാധരനെ തിരഞ്ഞെടുത്തു

286

ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ജല ശക്തിയുടെ ‘വാട്ടര്‍ ഹീറോ’ ആയി തിരഞ്ഞെടുക്കപ്പെട്ട കാവല്ലൂര് ഗംഗാധരന്‍ റിട്ട. എഞ്ചിനീയറും ഇരിങ്ങാലക്കുട സ്വദേശിയുമാണ്. 10,000.00 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ 5 മിനുട്ടില്‍ ഒതുങ്ങുന്ന ഒരു പ്രവര്‍ത്തന വീഡിയോയും ഒരു ലേഖനവുമാണ് മത്സരത്തിനായി ക്ഷണിച്ചിരുന്നത്. മത്സരം ദേശീയ തലത്തില്‍ ആയിരുന്നു.സര്‍ക്കാരിന്റെ പ്രത്യേക വിജയനിര്‍ണ്ണയ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.ഭൂഗര്‍ഭ ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസ്ഥാന സര്‍ക്കാരിന്റെ ബഹുമാനവും അഭിനന്ദനവും ആശംസകളും ഏറ്റുവാങ്ങിയ ആളാണ് കാവല്ലൂര് ഗംഗാധരന്‍.കഴിഞ്ഞ 20 വര്‍ഷകാലമായി വിവിധ രീതികളിലുള്ള 14 ല്‍ പരം കൃത്രിമ ഭൂജല പരിപോഷണ രീതികള്‍ ഇരിങ്ങാലക്കുട പട്ടണത്തിലെ വീട്ടുവളപ്പില്‍ നടപ്പാക്കി ലക്ഷകണക്കിന് ലിറ്റര്‍ മഴവെള്ളമാണ് ഭൂജല പത്തായങ്ങളില്‍ സ്വരൂപിച്ചത്.ലക്ഷദ്വീപിലെ ആള്‍താമസമില്ലാത്ത കുടിവെള്ളം ഒരിറ്റു പോലും കിട്ടാത്ത ഒറ്റപ്പെട്ടുകിടക്കുന്ന ‘സുഹേലിപാര്‍’ മുതല്‍ ഗുജറാത്ത് കച്ചിലെ ‘നവിനാല്‍ ‘ദ്വീപ് വരെയുള്ള 10 ല്‍ പരം മരുഭൂമിക്ക് സമാനമായ സ്ഥലങ്ങളില്‍ താമസിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങര്‍ക്ക് നേതൃത്വം നല്‍കേണ്ടിവന്നതാണ് കാവല്ലൂര് ഗംഗാധരനെ കൂടുതല്‍ ജല പ്രേമിയാക്കിയത്.അദ്ദേഹം നടപ്പാക്കിയ രീതികള്‍ നോക്കാം. വീടുകളിലെയും PWD കാനകളും അടിഭാഗം കോണ്‍ക്രീറ്റ് പാടില്ല. കാര്‍പോര്‍ച്ചില്‍ മഴക്കുഴികുത്തി കിണറ്റിനു ചുറ്റും ആഴത്തില്‍ പൈപ്പുകള്‍ വെച്ച്.പറമ്പിലും മുറ്റത്തും മണല്‍ പില്ലറുകള്‍ ഉണ്ടാക്കി.വാസസ്ഥലത്തെ മണ്‍റോഡില്‍ പൈപ്പുകള്‍ താഴ്ത്തി .കിണറിന് ചുറ്റും മഴവെള്ളം കെട്ടി നിര്‍ത്തി. വീട്ടിലെ കാനയില്‍ മേച്ചില്‍ ഓടുകള്‍ പാകി .കിണര്‍ റീ ചാര്‍ജ്ജ് ചെയ്ത്. Porous Ground ഒരുക്കി.റൂഫ് വെള്ളം സോക്ക്പിറ്റില്‍ വീഴ്ത്തി .ചിരട്ട ഉപയോഗിച്ച് മഴ വെള്ള കൃഷി നടത്തി. 5 സെന്റ് വീട്ടുകാര്‍ക്ക് മുറ്റത്ത് ഡ്രൈ വാട്ടര്‍ടേങ്ക് ഉണ്ടാക്കി മുകളില്‍ ഫ്‌ലോര്‍ ടൈല്‍ വിരിക്കാം. ചെടികള്‍ നട്ട് വേരില്‍ കൂടി വെള്ളം സംഭരിക്കാം.മുകളില്‍ പറഞ്ഞ രീതികളുടെ മിക്കതിന്റെയും മാതൃകയുണ്ടാക്കി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കാവല്ലൂര് ഗംഗാധരന്‍ എന്ന സിവില്‍ എഞ്ചിനീയര്‍.

Advertisement