ഇരിങ്ങാലക്കുട-എസ്. എഫ് .ഐ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണവിതരണവും ഫണ്ട് കൈമാറ്റവും നടന്നു.ഗവ.ഗേള്‍സ് സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം .എല്‍. എ കെ. യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.എസ് .എഫ് .ഐ ഏരിയാ സെക്രട്ടറി നിജു വാസു സ്വാഗതവും ,എസ് .എഫ്. ഐ ഏരിയാ പ്രസിഡന്റ് വിഷ്ണു പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.പി .ടി. എ പ്രസിഡന്റ് ജോയ് കോനേങ്ങാടന്‍ ,ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് രമണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ജയകുമാര്‍ നന്ദി പറഞ്ഞു
Advertisement