യുഡിഎഫ് ഇരിങ്ങാലക്കുടയിൽ കരിദിനം ആചരിച്ചു

85

ഇരിങ്ങാലക്കുട:സെക്രട്ടറിയേറ്റിലെ തെളിവുകൾ തീയിട്ടു നശിപ്പിച്ച പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇരിങ്ങാലക്കുടയിൽ കരിദിനം ആചരിച്ചു. മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൺ അധ്യക്ഷതവഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി, ഘടക കക്ഷി നേതാക്കളായ റോക്കി ആളുക്കാരൻ, കെ എ റിയാസുദീൻ, പി മനോജ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ സോമൻ ചിറ്റയത്ത് എന്നിവർ പ്രസംഗിച്ചു.

Advertisement