ക്ഷേത്രഭൂമി പെട്രോളിയം കമ്പനികള്‍ക്ക് പാട്ടത്തിന് നല്കാനുള്ള തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡുകള്‍ പിന്‍തിരിയണം: കേരള ക്ഷേത്ര സംരക്ഷണ സമിതി.

444

ഇരിങ്ങാലക്കുട: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ പവിത്രമായ ഭൂമി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് പാട്ടത്തിന് നല്കാനും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യമൊരുക്കുന്നതിന്റെ പേരില്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നതിനുള്ള കരാര്‍ ഉണ്ടാക്കുവാന്‍ പോകുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡുകള്‍ പിന്‍മാറണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം ഹാളില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ യാണ് ആവശ്യങ്ങളുന്നയിച്ചത് . സര്‍ക്കാര്‍ ക്ഷേത്രഭൂമികള്‍ അന്യധീനപ്പെടുത്താനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വാമി നന്ദാത്മജാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി ഡോ.കെ.അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ എസ് എസ് ഖന്ധ് സംഘചാലക് പി.കെ.പ്രതാപ വര്‍മ്മരാജ, സംസ്ഥാന സെക്രട്ടറി എ ഒ ജഗന്നിവാസന്‍ , ജില്ലാ രക്ഷാധികാരി പി.ജനാര്‍ദ്ദനന്‍ , വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സേ വാപ്രമുഖ് എ.പി.ഭരത്കുമാര്‍, മേഖലാ സെക്രട്ടറി സി.എം.ശശീന്ദ്രന്‍, സംസ്ഥാന പ്രചാര്‍ പ്രമുഖ് പി.ആര്‍ ഉണ്ണി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രാധാകൃഷ്ണണന്‍ സ്വാഗതവും ഇ.കെ.കേശവന്‍ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ പ്രസിഡണ്ടായി എ. ഒ ജഗന്നിവാസനെയും സെക്രട്ടറിയായി ജി.രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു.

 

Advertisement