മുടിച്ചിറയുടെ ശോചിനിയാവസ്ഥയില്‍ യുവമോര്‍ച്ച പ്രതിഷേധം രേഖപ്പെടുത്തി

564

പുല്ലൂര്‍: പുല്ലൂര്‍ തുറവന്‍കാട് റോഡില്‍ സ്ഥിതി ചെയ്യുന്ന മുടിച്ചിറയുടെ ശോചിനിയാവസ്ഥയില്‍ യുവമോര്‍ച്ച പ്രതിഷേധം രേഖപ്പെടുത്തി. മുരിയാട് പഞ്ചായത്തിലെ 13 വാര്‍ഡിലെ മുടിച്ചിറയുടെ പടിഞ്ഞാറു ഭാഗം റോഡിനു ചേര്‍ന്ന് യാതൊരു സുരക്ഷയുമില്ലാതെ വഴിയാത്രക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അപകട ഭീക്ഷണിയില്‍ ആണ് നിലനില്‍ക്കുന്നത്. ഇരിങ്ങാലക്കുടയിലെമുഴുവന്‍ സ്‌കൂള്‍ ബസുകളും ഈ ചിറയോട് ചേര്‍ന്ന റോഡിലോട് പോകുന്നുണ്ട് കുടാക്കെ തുറവന്‍കാട് LP സ്‌കൂളിലെ കുട്ടികള്‍ സ്ഥിരമായി കാല്‍നടയായും യാത്ര ചെയ്യുന്ന വഴിയിലെ ഈ ചിറയുടെ ബിത്തികള്‍ നിര്‍മ്മിക്കാതെ ഭരണ സമിതി മുന്നോട്ട് പോവുകയാണെങ്കില്‍ എറണാകുളം ജില്ലയിലെ മരടില്‍ സംഭവിച്ച ദുരന്തം ഇവിടെയും ആവര്‍ത്തിക്കാന്‍ കാരണമായേക്കും എന്നു യുവമോര്‍ച്ച ആരോപിച്ചു. കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ ഈ ചിറക്കുവേണ്ടി നല്‍കിയിട്ടും ആ ഫണ്ട് വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ പഞ്ചായത്ത് ഭരണ സമിതിക്ക് സാധിച്ചില്ല എന്നും 2017 മാര്‍ച്ചില്‍ കിട്ടിയ വിവരാവകാശ രേഖ പ്രകാരം ചിറയുടെ സ്ഥലം സര്‍വേയ്യര്‍ അളന്നു തിട്ടപ്പെടുത്തിയതില്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്നും അത് തിരിച്ചുപിടിക്കാനുള്ള ചുമതല പഞ്ചായത്തിനാണെന്നും അറിയാന്‍ സാധിച്ചു. എന്നാല്‍ ഇവിടെ യാതൊരു വിധത്തിലുള്ള നടപടികളും നാളിതുവരെ നടന്നിട്ടില്ല കൂടാതെ ചിറയോട് ചേര്‍ന്നുള്ള പുറംമ്പോക്ക് ഭൂമി കൈവശം വച്ചു ഉപയോഗിച്ചു വരുന്ന കുടുംബത്തെ മാറ്റി പാര്‍പ്പിക്കാനോ ഈ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. മുടിച്ചിറയുടെ നവീകരണം നടത്താതെ പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലേ പോക്ക് നയം തുടരാനാണ് ഉദ്ദേശം എങ്കില്‍ യുവമോര്‍ച്ചയുടെ ശക്ത്തമായ സമരത്തെ നേരിടേണ്ടി വരും എന്നും യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റ് അരുണ്‍ ഏറാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
മിഷാദ് ദയാനന്ദന്‍, കൃഷ്ണരാജ്, സജിത്ത് വട്ടപറമ്പില്‍, സുനില്‍ ഇയ്യാനി, സംഗീത്, അനന്തകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Advertisement