25 ലിറ്റർ ചാരായവും 500 ലിറ്റർ വാഷും സഹിതം ഒരാൾ പിടിയിൽ

150

ഇരിങ്ങാലക്കുട : എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജും സംഘവും നടത്തിയ റെയ്ഡിൽ 25 ലിറ്റർ ചാരായവും 500 ലിറ്റർ വാഷും സഹിതം ഒരാളെ പിടിയിൽ . ചാലക്കുടി ചെടിച്ചൽ മൂന്നുമുറിയിൽ താമസിക്കുന്ന കണ്ണങ്ങാടൻ വീട്ടിൽ വേലായുധൻ മകൻ ബിനോജ് 38 നെ യാണ് അറസ്റ്റ് ചെയ്തത്. റെയിഞ്ച് ഓഫീസിലെ സി ഇ ഒ ബിന്ദുരാജിന് ലഭിച്ച ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രിവന്റീവ് ഓഫീസർ കെ എൻ സുരേഷ്, സിഇഒ ബിന്ദുരാജ്, വത്സൻ ,രാഗേഷ് എന്നിവർ നാലുദിവസമായി ഈ കേസിനെക്കുറിച്ച് രഹസ്യമായി നിരീക്ഷണം നടത്തി വരികയായിരുന്നു. ഇന്ന് ഇയാൾ വീട്ടിൽ ഉണ്ടെന്ന് ഉറപ്പായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയേയും ചാരായവും 45 ലിറ്റർ കൊള്ളുന്ന പ്രഷർകുക്കർ , ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ, മറ്റ് വാറ്റുപകരണങ്ങളും മായി പ്രിവന്റീവ് ഓഫീസർ ബാബു
,wceo ശാലിനി, ceo വിപിൻ , എന്നിവർ ചേർന്ന് ഈ കേസ് കണ്ടെത്തിയത് ഈസ്റ്റർ, നിയമസഭ ഇലക്ഷൻ ,വിഷു എന്നിവ മുന്നിൽകണ്ട് പ്രതി ചാരായം വറ്റുകയായിരുന്നു. ഈ കേസ് ഇരിങ്ങാലക്കുട റേഞ്ചിൽ CR , No. 28/2021.ആയി രജിസ്റ്റർ ചെയ്തു.

Advertisement