അണു നശീകരണ വാരത്തിന് തുടക്കം കുറിച്ചു കൊണ്ട് ഓജസ് കലാവേദി

49

പുല്ലൂർ :കോവിഡ് 19 ബ്രേക്ക് ദി ചെയിൻന്റെ ഭാഗമായി ഓജസ് കായിക കലാവേദി പുല്ലൂർ പുളിഞ്ചുവട് ഇരിങ്ങാലക്കുട അണു നശീകരണ വാരത്തിന് തുടക്കം കുറിച്ചു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പുല്ലൂർ ബാങ്ക് പ്രസിഡന്റുമായ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഓട്ടോ തൊഴിലാളികളുടെ വിശ്രമകേന്ദ്രം അണുവിമുക്തമാക്കി കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു.അഡ്വ . ലിജി മനോജ് . സജ്ജൻ പുല്ലൂർ. ഓജസ് സെക്രട്ടറി സ്നിഗ്ദ്ധൻ, പ്രസിഡന്റ് ബാബു കെ മേനോൻ, സുരേഷ് നാരാട്ടിൽ, ബിജു ആന്റണി ചാമക്കാല, മനോജ് പൊതുമ്പുച്ചിറക്കൽ എന്നിവർ പിന്തുണ അറിയിച്ച് സംസാരിച്ചു. ആരംഭദിനത്തിൽ ഓട്ടോറിക്ഷ സ്റ്റാൻഡിലും, ഓട്ടോറിക്ഷകളിലും , ബസ്‌സ്റ്റോപ്പും പരിസരവും, മാർക്കറ്റ് പരിസരവും, മുപ്പതോളം വിടും പരിസരവും അണു വിമുക്തമാക്കി.

Advertisement