സംസ്ഥാനപാതയില്‍ ഭീഷണിയായി പാതാളകുഴി

734

ഇരിങ്ങാലക്കുട : തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി പാതളകുഴി.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപം തൃശൂര്‍ റോഡിലേക്കിറങ്ങുന്നിടത്താണ് റോഡിന്റെ ഒത്ത നടുവിലായി ഭീമാകാരമായ ഗര്‍ത്തം രൂപപെട്ടിരിക്കുന്നത്.കുടിവെള്ളത്തിന്റെത് എന്ന് കരുതുന്ന പെപ്പ് പൊടി മിക്കസമയങ്ങളിലും കുഴിയില്‍ വെള്ളം നിറഞ്ഞ് കിടക്കാറുണ്ട്.കുഴിയുടെ സമീപത്ത് വേണ്ടത്ര രാത്രിയില്‍ വെളിച്ചമില്ലാത്തതിനാല്‍ രാത്രിയില്‍ യാത്ര ചെയ്യുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.സമീപത്തേ കടയിലെ ജീവനക്കാര്‍ കുഴിയില്‍ കല്ലും കട്ടയും മറ്റ് നിക്ഷേപിച്ച് കുഴിയടയ്ക്കാല്‍ ശ്രമിച്ചെങ്കില്ലും ഫലവത്തായില്ല.എത്രയും വേഗം കുഴിയടച്ച് യാത്രക്കാരുടെ അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement