നഗരമദ്ധ്യത്തിലെ നരഹത്യ നോക്കി നിന്ന ജനമനസ്സിന് നേരെ പ്രതിഷേധ ജാഥ

3521

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ജനമദ്ധ്യത്തില്‍ സുജിത്ത് എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപെടുത്തിയിട്ടും കാഴ്ച്ചക്കാരായി നിന്ന ജനമനസ്സിന് നേരെ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.സുഹൃത്തുക്കളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഠാണവിലെ മുന്‍ സി ഐ ഓഫീസിലേയ്ക്കാണ് മൗനജാഥ സംഘടിപ്പിച്ചത്.നൂറ് കണക്കിന് ജനങ്ങളാണ് മൗനജാഥയില്‍ പങ്കാളികളായത്.കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ ബസ് സ്റ്റാന്റിലെ ഓട്ടോറിക്ഷാ പേട്ടയില്‍ വെച്ച് മിഥുന്‍ എന്ന ഡ്രൈവറാണ് സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത വൈര്യാഗ്യത്തിന് സുജിത്തിന്റെ തലയ്ക്ക് കമ്പികൊണ്ടടിച്ച് കൊലപെടുത്തിയത്.ജനകൂട്ടത്തിന് നടുവില്‍ വെച്ച് നടന്ന സംഭവത്തില്‍ ആരും തന്നേ ഇവരെ തടയുവാനോ അടിയേറ്റ് വീണ സുജിത്തനേ ആശുപത്രിയില്‍ എത്തിക്കാനോ മുതിരാതിരുന്ന മനസാക്ഷിയില്ലാത്ത ജനസമൂഹത്തിന് നേരെയുള്ള പ്രതിഷേധമായാണ് മൗനജാഥ സംഘടിപ്പിച്ചത്.അടച്ചിട്ട സി ഐ ഓഫിസില്‍ എത്തിയ ജാഥ സുജിത്തിന്റെ ഘാതകനേ എത്രയും വേഗം അറസ്റ്റ് ചെയ്യണംമെന്ന പ്രമേയം വായിച്ച് പിരിഞ്ഞ് പോയി.തൃശൂര്‍ മെഡിയ്ക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം കൊരുമ്പിശ്ശേരിയിലെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി 8 മണിയോടെ സംസ്‌ക്കരിയ്ക്കും.

Advertisement