അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം ജനുവരി 20 മുതല്‍ 29 വരെ

677

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രങ്ങളിലെന്നായ അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 20ന് കൊടികയറി 29ന് ആറാട്ടോട് കൂട് സമാപിയ്ക്കും.20ന് സന്ധ്യയ്ക്ക് കാവ്യകേളി,7ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്രതാരം സഞ്ജു ശിവറാം നിര്‍വഹിയ്ക്കും.രാത്രി 8.30ന് കൊടിയേറ്റം തുടര്‍ന്ന് നൃത്തനൃത്തങ്ങള്‍ 10.15ന് കൊടിപുറത്ത് വിളക്ക്.21ന് സന്ധ്യയ്ക്ക് സംഗീതാര്‍ച്ചന,നൃത്തനൃത്തങ്ങള്‍, 22ന് രാത്രി 7.30ന് നാട്ട്യരങ്ങ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, 23-ാം തിയ്യതി സന്ധ്യയ്ക്ക് 6.45ന് സുപ്രസിദ്ധ സിനിമാതാരം ദേവീചന്ദന അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 24-ാം തിയ്യതി 6.45ന് ചലച്ചിത്ര പിന്നണി ഗായകരായ എടപ്പാള്‍ വിശ്വനാഥ്, റീന മുരളി, ഇന്ദുലേഖ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യ, 25-ാം തിയ്യതി കണ്ണൂര്‍ ജയശ്രീ രാജീവും സംഘവും അവതരിപ്പിക്കുന്ന ക്‌ളാസിക്കല്‍ ഫ്യൂഷന്‍, 10.30ന് കിരീതം കഥകളി, 26 വെള്ളിയാഴ്ച രാവിലെ കാണിക്കയിടല്‍ മാതൃക്കല്‍ ദര്‍ശനം, വൈകീട്ട് 7ന് മട്ടന്നൂര്‍ ശ്രീരാജ് നയിക്കുന്ന തായമ്പക, 10.30ന് തിരുവന്തപുരം അക്ഷരകലയുടെ നാടകം എഴുത്തച്ചന്‍ എന്നിവ ഉണ്ടായിരിക്കും. എട്ടാം ഉത്സവമായ 27 ശനിയാഴ്ച രാവിലെ 9 മുതല്‍ 12.30 വരെ ഏഴ് ആനകളോടുകൂടിയ ശീവേലി, മോളകലാനിധി പെരുവനം സതീശന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം, പ്രസാദ ഊട്ട് എന്നിവ നടക്കും. വൈകീട്ട് 7 മണിക്ക് പിന്നണി ഗായിക ഹരിത ഹരീഷ്, പെരുമ്പാവൂര്‍ ഷൈന്‍, അഖില്‍ ചന്ദ്രശേഖര്‍ തുടങ്ങിയവരുടെ ഭക്തിഗാനമേള സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കുന്നു. രാത്രി 8.30ന് എഴുന്നെള്ളിപ്പും 10മുതല്‍ ചെറുശ്ശേരി ശ്രീകുമാര്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യവും, രാത്രി 12ന് പാണ്ടി മേളവും ഉണ്ടാകും. പത്താം ഉത്സവമായ 29 തിങ്കളആഴ്ച രാവിലം ക്ഷേത്രകുളമായ അയ്യന്‍ചിറയിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ്, 10 മണിക്ക് ആറാട്ട്, തുടര്‍ന്ന് കൊടിക്കല്‍പറ, ആറാട്ടുകഞ്ഞി വിതരണം എന്നിവയും നടക്കും. പത്തു ദിവസവും രാവിലെ ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. സെക്രട്ടറി എം.എസ്. മനോജ്, ട്രഷര്‍ വി.പി.ഗോവിന്ദന്‍കുട്ടി, പബ്‌ളിസിറ്റി ചെയര്‍മാന്‍ സി.സി.സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement