ഇരിങ്ങാലക്കുട : ദനഹാ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ബഹുനില അലങ്കാര ഗോപുരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സ്ട്രീറ്റ് ഇല്ല്യൂമിനേഷന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവും ആശിര്‍വാദകര്‍മം ഫാ. ജോണ്‍ പാലിയേക്കരയും നിര്‍വഹിച്ചു.വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ഭാഗമായി ഠാണാ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ മെയിന്‍ റോഡില്‍ ബള്‍ബ് കൊണ്ട് അലങ്കരിക്കുകയും 50 അടിയിലും ഉയരത്തില്‍ അലങ്കാര ഗോപുരവും നിര്‍മ്മിച്ചിട്ടുണ്ട്. വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ജനുവരി 6 ന് വൈകീട്ട് 7ന് എം പി ഇന്നസെന്റ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് സ്ട്രീറ്റ് ഫെസ്റ്റിവലും അരങ്ങേറും.
Advertisement