24.9 C
Irinjālakuda
Wednesday, January 15, 2025
Home Blog Page 663

ചിരിപൂരം തീര്‍ത്തൊരു കല്യാണം

വലിയ താരമൂല്യമോ സാമ്പത്തിക ചിലവിന്റെ പിമ്പലമില്ലാതെ ഒമ്മര്‍ ലുലുവിന്റെ സംവിധാനത്തില്‍ അദ്ദേഹത്തിന്റെ തന്നെ എഴുത്തില്‍ വിരിഞ്ഞ പ്രേമം കൂട്ടുകെട്ടിന്റെ ഒരു മുഴുനീളന്‍ കോമഡി എന്റര്‍ട്ടൈനര്‍. ചിരി ചിന്തയിലേക്ക് വഴി തെളിക്കാന്‍ നവാകതനായ സംവിധായകന് സാധിച്ചിട്ടുണ്ടോ എന്നത് സിനിമ കണ്ടിറങ്ങുന്ന കാണികളുടെ മനസ്സില്‍ ബാക്കിയാവുന്ന ചോദ്യം.  പ്രേമ വിവാഹത്തില്‍ തല്‍പരനായ സിവില്‍ എഞ്ചിനീയര്‍ ഹരിയിലൂടെയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് സിനിമ നീങ്ങുന്നത്.  പലയിടങ്ങളിലായി ദ്വായാര്‍ത്ഥം നിറഞ്ഞ ശരാശരി നിലവാരമുള്ള നര്‍മ്മ പ്രയോഗങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍ യാതൊരു സാഹസികതയോ അസാമാന്യ കഴിവുകളോ ഇല്ലാത്ത സാധാരണ നായക പരിവേഷമാണ്.  നായിക നായകന്‍ മാരേക്കാള്‍ പ്രേഷകശ്രദ്ധ നേടിയത് നായക സുഹൃത്തിന്റെ കഥാപാത്രമാണ്.  അപ്രതീക്ഷിത നിമിഷങ്ങള്‍ സമ്മാനിച്ചെങ്കിലും മികവുറ്റ ഒടുക്കം നല്‍കാന്‍ ചിത്രം പരാജയപ്പെട്ടു.  സിജു വില്‍സണ്‍, ഷറഫുദീന്‍, ജസ്റ്റിന്‍ ജോണ്‍, സൗബിന്‍ തുടങ്ങിയ താരനിരയില്‍ പുതു മുഖമാണ് നായിക. ഓസോണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നാസില്‍ അലി നിര്‍മ്മിച്ച ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അരുണ്‍ മുരളീധരന്‍ ആണ്.  കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ക്യാമറ ചലിപ്പിച്ചത് സിനു സിദ്ധാര്‍ത്ഥാണ്.  തിരക്കഥയും സംഭാഷണവും മനീഷ്, പ്രനീഷ്, സന്ദീപ് കൂട്ടുക്കെട്ടിന്റെതാണ്.  പ്രേഷക എന്ന നിലയില്‍ പൂര്‍ണ്ണ സംതൃപ്ത്തി സിനിമ സമ്മാനിച്ചിട്ടില്ല.  വിമര്‍ശന മനോഭാവത്തോടെ സമീപിക്കേണ്ട ചിത്രമല്ല തീര്‍ത്തും സൃഷ്ടാവിന്റെ ആവിഷ്‌ക്കാര മനോഭാവത്തോടെ പ്രായഭേദമന്യെ ചിരിക്കാന്‍ മാത്രമായി ഒരു ചിത്രം.

Advertisement

നാലു മണി പലഹാരം-പൊട്ടാറ്റോ ഫ്രൈ

ഇഷ്ടമുള്ള ആകൃതിയില്‍ കനം തീരെ കുറഞ്ഞ കഷണങ്ങളാക്കിയ പൊട്ടാറ്റോ നല്ലതു പോലെ കഴുകി വൃത്തിയാക്കി കുറച്ചു വെള്ളവും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വേവിക്കുക.വെള്ളം ഊറ്റികളഞ്ഞ്‌ തണുക്കുവാനായ്‌ വെയ്‌ക്കുകപാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന പൊട്ടറ്റോ കഷണങ്ങള്‍ ഇടുക.മഞ്ഞള്‍ പൊടിയും മുളകു പൊടിയും ചേര്‍ത്ത്‌ നന്നായി മൊരിച്ച്‌ കോരി എടുക്കുക.

Advertisement

മുളക് ചമ്മന്തി

ചമ്മന്തി ഏതു രൂപത്തിലും രുചിയിലും ആണെങ്കിലും മലയാളിയ്ക്ക് എന്നും പ്രിയം ….. കാണുമ്പോഴേ വായില്‍ വെള്ളം നിറയുന്ന ഒരു ചമ്മന്തി റെസിപി കൂടി …….

മുളക് ചമ്മന്തി :

പത്തു പന്ത്രണ്ട് വറ്റല്‍ മുളകും പത്തു പതിനഞ്ചു ചുവന്നുള്ളിയും ഒരു നെല്ലിക്കാ വലുപ്പത്തോളം കുരുവില്ലാത്ത പിഴുപുളിയും രണ്ടു കറിവേപ്പിലയും കൂടി ഇടിച്ചു ചതച്ചു എടുക്കുക. ഇടിച്ചു തന്നെ

എടുക്കണം കേട്ടോ…….ഇനി ഒരു ചീനച്ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇടിച്ചു ചതച്ച മുളകു കൂട്ടു ചേര്‍ത്ത് മൂന്നു നാലു മിനിറ്റ് നല്ല പോലെ വഴറ്റി പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി എടുത്താല്‍ ദേ ആ ചിത്രത്തില്‍ കാണുന്നതുപോലെ നല്ല ഒരു മുളകു ചമ്മന്തി കിട്ടും. ……ചൂടു ചോറോ കപ്പ പുഴുങ്ങിയതോ കഞ്ഞിയോ വടയോ എന്തിന്റെ കൂടെ ആയാലും ഈ ചമ്മന്തി കിടിലന്‍ ആണേയ്……… അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉണ്ടാക്കി നോക്കൂ…..( മുളക് ഇടിച്ചു ചതയ്ക്കാന്‍ പറ്റില്ലെങ്കില്‍ മിക്‌സറില്‍ ഇട്ട് ഒന്ന് കറക്കിയാല്‍ മതി.വെളിച്ചെണ്ണ ചേര്‍ക്കുന്നതു കൊണ്ട് അധികം എരിവ് ഉണ്ടാകില്ല)

Advertisement

അവില്‍ മില്‍ക്ക് ഉണ്ടാക്കാന്‍ പഠിച്ചാലോ

ഇന്ന് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും റോഡരുകില്‍ ഉള്ള ജ്യൂസ് സ്റ്റാളുകളില്‍ അവില്‍ മില്‍ക്ക് കിട്ടും.ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കി നോക്കണ്ടേ.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന അവില്‍ മില്‍ക്ക് വളരെ സിമ്പിള്‍ ആയും രാജകീയമായും തയ്യാറാക്കാം.ഇപ്പോള്‍ കടകളില്‍ കിട്ടുന്ന രീതിയില്‍ എളുപ്പത്തില്‍ ഒരു അവില്‍ മില്‍ക്ക് നമുക്കും തയ്യാറാക്കാം,
അവില്‍ മില്‍ക്ക്
ആവശ്യമായവ :
പാല്‍ തിളപ്പിച്ച് തണുപ്പിച്ചത് – 1 ഗ്ലാസ്സ്
അവില്‍ – 5 ടേബിള്‍സ്പൂണ്‍
പഴം –  ചെറുപഴം ആണെങ്കില്‍ രണ്ടെണ്ണം
കപ്പലണ്ടി തൊലി കളഞ്ഞു വറുത്തത് – ഒന്നര ടേബിള്‍സ്പൂണ്‍, ഇടയ്ക്ക് വിതറാനും അലങ്കരിയ്ക്കാനും
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
ചെറി -ഒന്ന് ,അലങ്കരിയ്ക്കാന്‍
ഹോര്‍ലിക്‌സ് / ബൂസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
ഐസ് കട്ട- രണ്ട്
തയ്യാറാക്കുന്നത് എങ്ങനെ എന്നു നോക്കാം
ആദ്യം അവില്‍ വറുത്തു എടുക്കുക,കയ്യില്‍ പിടിച്ചു നോക്കുമ്പോള്‍ പൊടിയ്ക്കാന്‍ പറ്റുന്ന പരുവം വരെ വറുത്തു എടുക്കണം.ഒരു ഗ്ലാസ് എടുത്തു അതില്‍ പഴം ഇട്ടു സ്പൂണ്‍ വെച്ച് ഉടച്ചെടുക്കുക.ഐസ് കട്ട ചേര്‍ക്കുക.ഒരു ടേബിള്‍ സ്പൂണ്‍ അവില്‍ ചേര്‍ക്കുക.ഇനി പാല്‍ കുറച്ചു ഒഴിയ്ക്കുക,പഞ്ചസാര ചേര്‍ക്കുക.ഇനി കപ്പലണ്ടി ചേര്‍ക്കാം ,വീണ്ടും അവില്‍ ചേര്‍ക്കുക.ഇടയ്ക്ക് ഹോര്‍ലിക്ക്‌സ് കൂടി ചേര്‍ക്കാം.അങ്ങനെ രണ്ടു മൂന്നു തവണയായി അവിലും പാലും മിക്‌സ് ചെയ്യുക.ഇനി ഒരു സ്പൂണ്‍ ഉപയോഗിച്ച് എല്ലാം കൂടി ഒന്നിളക്കി മിക്‌സ് ചെയ്യുക.ഏറ്റവും മുകളില്‍ കുറച്ചു കപ്പലണ്ടിയും,കുറച്ചു ഹോര്‍ലിക്‌സും വിതറി ഒരു ചെറിയും വെച്ച് അലങ്കരിച്ചു സെര്‍വ് ചെയ്യാം.കഴിയ്ക്കുന്നവരുടെ വിശപ്പും മാറും ദാഹവും മാറും.
ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് പറയണേ….
Advertisement

അവിട്ടത്തുരില്‍ മന്ത്രവാദം ആരോപിച്ച് സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.

ഇരിങ്ങാലക്കുട : അവിട്ടത്തുരില്‍ മദ്ധ്യവയസ്‌കന്‍ സഹോദരന്റെ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. അവിട്ടത്തൂര്‍ യുവരശ്മി നഗര്‍ സ്വദേശി പട്ടത്ത് വീട്ടില്‍ ചോതിയുടെ ഭാര്യ അല്ലിക്കാണ് വെട്ടേറ്റത്ത് . ചോതിയുടെ സഹോദരന്‍ ഉണിച്ചെക്കന്‍ എന്ന വേലായുധന്‍ യുവതിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്.തലക്കും കൈക്കും വെട്ടേറ്റ് ഗുരുതരവസ്ഥയിലായ അല്ലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മന്ത്രവാദം നടത്തി തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നുആക്രമണം.ഉണിചെക്കന്‍ ഇതിന് മുന്‍പ് ഭാര്യയെ സെപ്റ്റിക്ക് ടാങ്കില്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപോവുകയും ഇയാള്‍ തനിച്ചുമാണ് താമസിക്കുന്നത്.കുടുംബശ്രീ മിറ്റിംങ്ങിനായി പോവുകയായിരുന്ന അല്ലിയെ വീടിന് പിറകിലെ ഇടവഴിയില്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത്.ആക്രമണശേഷം പ്രതി ഓടി രക്ഷപെട്ടു. ആളൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement

വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതിയ്ക്ക് തുടക്കമാകുന്നു

വെള്ളാങ്കല്ലൂര്‍ : ക്ഷിരോല്പാദത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ക്ഷീരവകുപ്പിന്റെ മില്‍ക്ക് ഷെഡ് പദ്ധതിയില്‍ ഉള്‍പെടുത്തി 3.33 കോടി മുടക്കി സംസ്ഥാനത്തെ മൂന്ന് പഞ്ചായത്തുകളെ തെരഞ്ഞെടുത്തതില്‍ വെളളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍പെട്ടിട്ടുണ്ട്.കുറഞ്ഞത് 5000 ലിറ്റര്‍ പാലുല്പാദന വര്‍ദ്ധനവ് ലക്ഷ്യം വെച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 200 കര്‍ഷകരെ ഗുണഭോക്താക്കളായി തെരഞ്ഞടുക്കുന്നതാണ്.ഏകദേശം 240 കറവ പശുക്കളെയും 55 കീടാരികളെയും പദ്ധതി മുഖേന സബ്‌സഡിയായി കര്‍ഷകര്‍ക്ക് ലഭിയ്ക്കും.പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 30ന് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മുണിറ്റി ഹാളില്‍ കൊടുങ്ങല്ലൂര്‍ എം എല്‍ എ വി ആര്‍ സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ വനം-മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിര്‍വഹിയ്ക്കും.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര,പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍,ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Advertisement

അടുപ്പില്‍ ഗണപതി ഹോമം മാര്‍ച്ച് 26ന്

ഇരിങ്ങാലക്കുട : ഗണപതി ഹോമങ്ങളെ പറ്റി നാം കേട്ടിട്ടുണ്ടെങ്കില്ലും അടുപ്പില്‍ ഗണപതി ഹോമം എന്നത് സാധാരണക്കാര്‍ക്ക് പുതുമയുള്ള ഒന്നാണ് .സര്‍വ്വാഭീഷ്ട സിദ്ധിയ്ക്കായി ഹിന്ദു സമൂഹം ഏത് നല്ല കാര്യത്തിനും തുടക്കമായി ഗണപതി ഹോമം നടത്താറുണ്ട്.എന്നാല്‍ സാധാരണ ഗണപതി ഹോമങ്ങള്‍ നടത്താറ് പ്രത്യേകം മന്ത്ര-തന്ത്രങ്ങള്‍ പഠിച്ച ആചാര്യന്‍മാര്‍ ആണ്.എന്നാല്‍ സാധാരണക്കാര്‍ക്ക് ദിനവും സ്വന്തം വീട്ടില്‍ ചെയ്യാവുന്ന ലളിതമായ ഹോമമാണ് അടുപ്പില്‍ ഗണപതി ഹോമം എന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ വിവിധ ഇടങ്ങളില്‍ നടക്കാന്‍ പോകുന്ന അടുപ്പില്‍ ഗണപതി ഹോമത്തിന്റെ ആരംഭം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ ഗണപതി ക്ഷേത്രത്തില്‍ മാര്‍ച്ച് 26 ന് നടക്കും.രാവിലെ എട്ട് മുതല്‍ 11.30 വരെയാണ് ഹോമം പ്രായഭേതമെന്യേ സ്ത്രി പുരുഷന്‍മാര്‍ക്ക് ഹോമം പഠിയ്ക്കാന്‍ എത്തിചേരാം കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപെടുക 9349998354

Advertisement

കേരള ലോയേഴ്സ് ക്ലാര്‍ക്ക്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : കേരള ലോയേഴ്സ് ക്ലാര്‍ക്ക്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ 2017 ഫെബ്രുവരി 11 ശനിയാഴ്ച അയ്യങ്കാവിന് സമീപം പ്രിയ ഹാളില്‍ വച്ചു നടക്കും. ജില്ലാ പ്രസിഡണ്ട് സതീശന്‍ തലപ്പുറത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും.ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ആന്റ് മാക്ട് ജഡ്ജി ജി.ഗോപകുമാര്‍ മുഖ്യാതിഥിയും മുന്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ മുഖ്യപ്രഭാഷണം നടത്തും.സംഘടനാ കാര്യങ്ങളെക്കുറിച്ച് കെ.എല്‍.സി.എ സംസ്ഥാന സെക്രട്ടറി രാജമാണിക്യം സംസാരിക്കും.മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ നിമ്യ ഷിജു,ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ പി.ജെ. ജോബി ,ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജേഷ് തമ്പാന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും.

Advertisement

സുബ്രന്‍

കാട്ടുങ്ങച്ചിറ : മൂത്രത്തിപറമ്പില്‍ കുഞ്ചു മകന്‍ സുബ്രന്‍ (53) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് സ്വവസതിയില്‍.ഭാര്യ സുശില,മകന്‍ അനന്തു.

Advertisement

രമണി

മാപ്രാണം : മാനാംപ്ലാവില്‍ പരേതനായ പ്രഭാകരന്‍ ഭാര്യ രമണി (61) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് വടൂക്കര ശ്മാനത്തില്‍.മക്കള്‍ പ്രമോദ്,പ്രീത.മരുമക്കള്‍ പ്രശാന്ത്,ശ്രീദേവി.

Advertisement

നടക്കൂ… 365 ദിവസം….നേടൂ ആരോഗ്യം

ഇരിങ്ങാലക്കുട : ലോകപ്രമേഹദിനമായ നവംബര്‍ 14ന് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കൂ…365 ദിവസം…നേടൂ ആരോഗ്യം എന്ന സന്ദേശമുയര്‍ത്തി കൂട്ടനടത്തം സംഘടിപ്പിക്കുന്നു.14ന് രാവിലെ 6.30ന് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പാര്‍ക്കിലെ നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി മൈതാനിയില്‍ നിന്നാരംഭിച്ച് ചന്തകുന്ന്,ഠാണവ്,ബസ് സ്റ്റാന്റ് വഴി മൈതാനിയില്‍ സമാപിയ്ക്കും.ഇരിങ്ങാലക്കുടയിലെ ജനപ്രതിനിധികളുംഉദ്യോഗസ്ഥര്‍,സാംസ്‌ക്കാരികപ്രമുഖര്‍,തുടങ്ങിയവര്‍ കൂട്ടനടത്തില്‍ പങ്കെടുക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9387432008

Advertisement

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : വിശ്വവിഖ്യാതനായ പക്ഷിശാസ്ത്രജന്‍ ഡോ. സലീം അലിയുടെ ജന്മദിനമായ നവമ്പര്‍ 12 ന് പക്ഷി നിരീക്ഷണ ദിനമായി ആചരിച്ചു.  തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ ബേഡേഴ്‌സ് സാന്‍സ് ബോര്‍ഡേഴ്‌സും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെയും  സഹകരണത്തോടെ വിവിധങ്ങളായ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്. ദിനാചരണത്തിന്റെ ഉദ്ഘാടനം സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പന്‍ ഡോ. ക്രിസ്റ്റി നിര്‍വഹിച്ചു.  ദിനാചരണത്തിന്റെ ഭാഗമായി ആലപ്പാട്  മനക്കൊടി  കോള്‍ നിലങ്ങളില്‍ പക്ഷി നിരീക്ഷണവും സര്‍വ്വേയും നടത്തി. വൈവിധ്യം നിറഞ്ഞ പക്ഷികളുടെ ലോകേെത്തക്കുറിച്ച് ഡോക്യുമെന്ററി, ക്വിസ്സ്, ഡോ സലിം അലി അനുസ്മരണം എന്നിവ ദിനാചരത്തിനോടു അനുബന്ധിച്ച്  നടത്തി. സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  എ ജയമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ജനശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ബേബി ജെ ആലപ്പാട്ടിന ആദരിച്ചു.  ഡോ സലിം അലി അനുസ്മരണം സി.എ.അബ്ദുള്‍ ബഷീര്‍ നടത്തി. ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റയ്ഞ്ച്ഒഫീസര്‍ ഇ എസ് സദാനന്തന്‍, ഡോ ഇ എം അനീഷ് , റാഫി കല്ലേറ്റുംകര, ശ്രീദേവ് പുത്തുര്‍ എന്നിവര്‍ സംസാരിച്ചു

Advertisement

‘ബര്‍സ’- ഇസ്ലാമിക് ഫെമിനിസം എന്ന ചിന്തയെ അതിവിദഗദ്ധമായി വായനക്കാര്‍ക്കു മുന്നില്‍ തുറന്നുവെച്ച കൃതി- ഡോ.പി.എം.ഗിരീഷ്

ഇരിങ്ങാലക്കുട : മുസ്ലീം സാമൂഹ്യസാഹചര്യങ്ങളേയും സംസ്‌കാരത്തേയും മതപരിവര്‍ത്തനങ്ങളേയും പറ്റി ധാരാളം കൃതികള്‍ എഴുതപ്പെട്ടിട്ടുണ്ട് എങ്കിലും ‘ഇസ്ലാമിക് ഫെമിനിസം’ എന്ന ചിന്തയെ സധൈര്യം ലോകജനതയ്ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ഡോ.ഖദീജ മുതാസിന്റെ ‘ബര്‍സ’ എന്ന നോവലിലൂടെ കഴിഞ്ഞു എന്ന് മദ്രാസ് യൂണിവേഴ്സിറ്റി മലയാള വിഭാഗം തലവന്‍ ഡോ.പി.എം.ഗിരീഷ് അഭിപ്രായപ്പെട്ടു. ആഖ്യാനരീതിയില്‍ ഒരേ സമയം സമഗ്രതയും സൂഷ്മതയും നിലനിര്‍ത്തുവാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. ജീവശാസ്ത്രപരമായ ഒരു സാക്ഷരത ഈ നോവലിലൂടെ അനുവാചകനു ലഭ്യമാകുന്നുണ്ടെന്നും ഡോ.പി.എം.ഗിരീഷ് വ്യക്തമാക്കി.ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറിയുടെ നോവല്‍ സാഹിത്യയാത്രയില്‍ പന്ത്രണ്ടാമത് നോവലിന്റെ അവതരണം നടത്തുകയായിരുന്നു ഡോ.പി.എം.ഗിരീഷ്. ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഭരതന്‍, ബാലകൃഷ്ണന്‍ അഞ്ചത്ത്, കെ.ഹരി, ഉണ്ണികൃഷ്ണന്‍ കിഴുത്താനി, ജോസ് മഞ്ഞലി, ജോര്‍ജ്, സോണിയ ഗിരി, കെ.മായ എന്നിവര്‍ സംസാരിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe