26.9 C
Irinjālakuda
Sunday, December 15, 2024
Home Blog Page 659

സി.റെയനോള്‍ഡ്‌സ് സി.എം.സി. നിര്യാതയായി

ഇരിങ്ങാലക്കുട: സി.എം.സി. സന്യാസി സമൂഹത്തിലെ ഇരിങ്ങാലക്കുട ഉദയ പ്രോവിന്‍സിലെ ലിറ്റില്‍ ഫ്‌ളവര്‍ മഠാംഗമായ സി.റെയ്‌നോള്‍ഡ്‌സ് സി.എം.സി. (ബ്രിജീത്ത-88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ലിറ്റില്‍ ഫ്‌ളവര്‍ മഠം കപ്പേളയില്‍ വച്ച് നടത്തപ്പെടുന്നു. പുത്തന്‍ചിറ മാളിയേക്കല്‍ കൂനന്‍ പരേതരായ ആന്റണി, കുഞ്ഞാളിച്ചി ദമ്പതികളുടെ മകളാണ് സി.റെയ്‌നോള്‍ഡ്‌സ്. മണലൂര്‍, ചെറളയം, എടത്തിരുത്തി, പാവറട്ടി, കാട്ടുങ്ങച്ചിറ, കല്ലൂര്‍, കാട്ടൂര്‍, ചാലക്കുടി, വെന്തല, എലിഞ്ഞിപ്ര, പുളിയിലക്കുന്ന് ബാലഭവന്‍, പോട്ട, കാര്‍മ്മല്‍ മാള എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആനീസ്, പരേതരായ ജോസ്, പോള്‍, ജോണി, റോസിലി, മേരി എന്നിവര്‍ സഹോദരങ്ങളാണ്.
Advertisement

ഇ. ചന്ദ്രശേഖരന്‍ നായര്‍ക്ക് സര്‍വ്വകക്ഷി അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട:  പ്രമുഖ സി.പി.ഐ. നേതാവും, മുന്‍ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഇരിങ്ങാലക്കുടയില്‍ സര്‍വ്വകക്ഷി അനുസ്മരണയോഗം ചേര്‍ന്നു. പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ. അഡ്വ.തോമസ് ഉണ്ണിയാടന്‍, സി.പി.ഐ.എം. ഏരിയ സെക്രട്ടറികെ.സി. പ്രേമരാജന്‍, കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, എല്‍.ഡി.എഫ്.കണ്‍വീനര്‍ കെ.പി.ദിവാകരന്‍ മാസ്റ്റര്‍, റിയാസുദീന്‍, രാജു പാലത്തിങ്കല്‍, എ.കെ. മുഹമ്മദ്, തിലകന്‍, സിദ്ധാര്‍ഥന്‍ പട്ടേപ്പാടം എന്നിവര്‍ സംസാരിച്ചു. സി.പി.ഐ. ജില്ലാ എക്‌സി. അംഗം ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി അനുശോചന പ്രമേയം അവതരിപ്പിച്ചു. അസി.സെക്രട്ടറി എന്‍.കെ.ഉദയ പ്രകാശ് സ്വാഗതം പറഞ്ഞു.

Advertisement

നിരോധിത പുകയില വില്‍പ്പനക്കാരന്‍ പിടിയില്‍

ഇരിങ്ങാലക്കുട: സ്‌കൂള്‍ കുട്ടികള്‍ക്കും അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും നിരോധിത പുകയില വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ചേലൂര്‍ സ്വദേശി സേവ്യാര്‍ (60)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും പിടികൂടിയത്. അയ്യങ്കാവ് മൈതാനത്തിന് സമീപം ഇയാള്‍ നടത്തിവന്നിരുന്ന കടയില്‍ നിന്നും ആയിരം പാക്കറ്റ് പുകയില ഉല്‍പ്പന്നമാണ് പിടികൂടിയത്. പാക്കറ്റിന് 70 രൂപ വെച്ചായിരുന്നു ഇയാള്‍ കച്ചവടം നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. സി.പി.ഒമാരായ രാഗേഷ്, ജിജിന്‍, സുനിഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Advertisement

കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ തെരുവുനാടകം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ലോക എയ്ഡ്‌സ് ദിനത്തില്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എയ്ഡ്‌സ് ദിന അവബോധ തെരുവു നാടകം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കോ-ഒപ്പറേറ്റീവ് ഹോസ്പിറ്റല്‍ അങ്കണം, ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്സ്റ്റാന്റ്, മാപ്രാണം സെന്റര്‍ എന്നീ സ്ഥലങ്ങളില്‍ തെരുവുനാടകം നടത്തി എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. നിരവധി ആളുകള്‍ പങ്കെടുത്തു.
Advertisement

ഉപഭോക്തൃ നിയമത്തെക്കുറിച്ച് ഉപഭോക്താക്കള്‍ കൂടുതല്‍ അറിവ് നേടണം- കെ.യു.അരുണന്‍ എം.എല്‍.എ.

ഇരിങ്ങാലക്കുട: ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍, ബില്ല് ചോദിച്ചു വാങ്ങുവാന്‍ ഉപഭോക്താവ് പഠിക്കണമെന്നും, ഉപഭോക്തൃ സംരക്ഷണ നിയമം നമ്മുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കി അതിനെക്കുറിച്ച് ഉപഭോക്താവ് കൂടുതല്‍ അറിവ് നേടണമെന്നും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ലാതല ഉപഭോക്തൃ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുട വൈസ് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ.മാര്‍ അപ്രേം മുഖ്യാതിഥിയായിരുന്നു. അഡ്വ.തോമസ് ഉണ്ണിയാടന്‍ ജില്ലാതല വിവരാവകാശ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്വസായി സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി, ഉപഭോക്തൃ കൗണ്‍സില്‍ മുന്‍ മെമ്പര്‍ അഡ്വ. എ.ഡി.ബെന്നി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍, കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ്ജ്, കാഴ്ച സെക്രട്ടറി രാജന്‍ എലവത്തൂര്‍, പി.ടി. റപ്പായി, ജോസഫ് വര്‍ഗ്ഗീസ്, ഇരിങ്ങാലക്കുട കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ലത സുധാകരന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ്, ഗവ.ഓഫ് ഇന്ത്യ സയിന്റിസ്റ്റ് സന്ദീപ് എസ്.കുമാര്‍, ഡോ.സി. ലില്ലി, രാകേഷ് ജോസ്, പി.വി.ഷാജി, രമേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.എ.ഡി. ബെന്നിയുടെ അനുഭവം- ഓര്‍മ്മ- ദര്‍ശനം, പത്മവ്യൂഹം ഭേദിച്ച് മലയാളം 6-ാം പതിപ്പ് പ്രകാശനം ചെയ്തു. മുകുന്ദപുരം താലൂക്കിലെ മികച്ച കോളേജിനുള്ള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ലില്ലി പി.എല്‍., എം.എല്‍.എ. പ്രൊഫ.കെ.യു. അരുണനില്‍ നിന്ന് ഏറ്റുവാങ്ങി. സണ്ണി സില്‍ക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് ജോസ്, മലു ഗ്രാനൈറ്റ് ഗാലറി ഡയറക്ടര്‍ പി.വി. ഷാജി, വീനസ് ഹോട്ടല്‍ ഡയറക്ടര്‍ രമേഷ് ബാബു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ലത സുധാകരന്‍ എന്നിലരെ കണ്‍വെനില്‍ വച്ച് ആദരിച്ചു.
Advertisement

സൈബര്‍ ക്രൈം ആസ്പദമാക്കി നീഡ്‌സ് നടത്തിയ വിസ്മയ സംവാദം ചരിത്രമായി

ഇരിങ്ങാലക്കുട: സൈബര്‍ ലോകത്തിന്റെ വെല്ലുവിളികളെ ആയിരങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടി മജീഷ്യന്‍ മുതുകാടിന്റെ വിസ്മയ സംവാദം. സാധ്യതകള്‍ക്കൊപ്പം സൈബര്‍ ലോകത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ മായാജാലത്തിലൂടെ അവതരിപ്പിച്ച് ലോക പ്രശസ്ത മജീഷ്യന്‍ പ്രൊഫ.ഗോപിനാഥ് മുതുകാട് നടത്തിയ  വിസ്മയ സംവാദം ചരിത്രമായി. നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിലാണ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരം സ്‌കൂള്‍ -കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വിസ്മയലോകം സൃഷ്ടിച്ചത്. ആഗോള വിവര സാങ്കേതിക വിദ്യാരംഗത്ത് മികച്ച മുന്നേറ്റം നടത്തുന്ന ഇന്ത്യ സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മുന്‍പില്‍ തന്നെയാണെന്ന് മുതുകാട് പറഞ്ഞു. ഇന്ത്യയില്‍ കേരളമാണ് മുന്നില്‍. മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗത്തിന് നാം വലിയ വിലയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലും സമൂഹത്തിലും അത് സൃഷ്ടിക്കുന്ന ചലനം വളരെ വലുതാണ്. വ്യക്തി ജീവിതത്തില്‍ തിരുത്തലുകള്‍ നടത്തിയാല്‍ മാത്രമെ സമൂഹത്തെയും ആ വഴി കൊണ്ടുവരുന്നതിന് സാധിക്കൂ. സ്വയം തിരുത്തിയുള്ള യാത്ര നന്മയിലേക്കുള്ളതാണെന്നും സ്വയം മാറി ലോകത്തിനു മാതൃകയാകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും അദേഹം പറഞ്ഞു.കുട്ടികള്‍ മനസില്‍ വായിച്ചത് വേദിയില്‍ വായിച്ച് ഗോപിനാഥ് മുതുകാട് വിദ്യാര്‍ത്ഥികളുടെ മനം കവര്‍ന്നു. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാംപിള്ളി, പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, സെന്റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റി, ഡോ.എസ്.ശ്രീകുമാര്‍, ബോബി ജോസ്, എം.എന്‍.തമ്പാന്‍, കെ.പി. ദേവദാസ് ,ഗുലാം മുഹമ്മദ്, ഏ.കെ.ദേവരാജന്‍, പി.ആര്‍.സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.
Advertisement

റവന്യൂ കലോത്സവം: ചെണ്ട മേളം ഒന്നാം സ്ഥാനം അവിട്ടത്തൂരിന്

ഇരിങ്ങാലക്കുട റവന്യൂ കലോത്സവത്തില്‍ എച്ച്.എസ്.എസ്. വാഭാഗം ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം നേടിയ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ്.എസ്. ലെ നീരജ് ശിവദാസും സംഘവും
Advertisement

സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റല്‍ തെരുവുനാടകവും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലോക എയഡ്‌സ് ദിനത്തിന്റെ ഭാഗമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയുടെയും സ്‌കൂള്‍ ഓഫ് നഴ്‌സിംഗിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബസ്സ്‌സ്റ്റാന്റില്‍ ഫ്‌ളാഷ് മോബും, തെരുവുനാടകവും നടത്തി. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു. അരുണന്‍ മാസ്റ്റര്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, മെമ്പര്‍ തോമസ് തൊകലത്ത് എന്നിവര്‍ പ്രസംഗിച്ചു.
Advertisement

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്‌കൂളിന്റെ 72-ാം വാര്‍ഷികം ആഘോഷിച്ചു.

മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്‌കൂളിന്റെ 72-ാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് അധ്യാപക- രക്ഷാകര്‍ത്തൃ യോഗവും, മാതൃസംഗമവും, സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപികമാരായ അനിത കെ. തട്ടില്‍, ആനി ടി.എം., റൂബി തോമസ് എന്നിവരുടെ യാത്രയയപ്പും, അനുമോദന ചടങ്ങും നടന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്‌ളസ് നേടിയ വിദ്യാര്‍ത്ഥികളേയും, രാഷ്ട്രപതി സ്‌കൗട്‌സ് & ഗൈഡ്‌സിനേയും, മാജിക് ബലൂണ്‍ ആക്ടിംഗില്‍ ഇന്ത്യന്‍ വേള്‍ഡ് റെക്കോഡ്‌സിന്റെ ബെസ്റ്റ് പെര്‍ഫോമറായി തെരഞ്ഞെടുക്കപ്പെട്ട ആന്‍ജോ പി. ആന്റോജിയേയും യോഗത്തില്‍ അനുമോദിച്ചു. യോഗം പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സമ്മാനദാനവും, അധ്യാപക രരക്ഷാകര്‍ത്തൃ സമിതി പ്രസിഡന്റ് യു.എച്ച്. ഷാജഹാന്‍ ഉപഹാരസമര്‍പ്പണവും നടത്തി. ഇരിങ്ങാലക്കുട കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോയ് പാറേമന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ.ജസ്റ്റിന്‍ വാഴപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാമ അധ്യാപിക ലീന ടി.ജോണ്‍ സ്വാഗതവും, പി.ടി.എ. സെക്രട്ടറി റഷീദ പി.എം. നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട ഡി.ഇ.ഒ. ഉഷാകുമാരി പി, മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍.ഷാജു, 1-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളകുട്ടി, 41-ാം വാര്‍ഡ് കൗണ്‍സിലര്‍ എ.ആര്‍ സഹദേവന്‍, മൂര്‍ക്കനാട് എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ മോളി എം.ടി., മൂര്‍ക്കനാട് എല്‍.പി.എസ്. പ്രധാനാദ്ധ്യാപിക റാണി ജോണ്‍, എം.പി.ടി.എ. പ്രസിഡന്റ് സിന്ധു കാര്‍ത്തികേയന്‍, സ്റ്റാഫ് സെക്രട്ടറി ലില്ലി പി.എന്‍., മാനേജ്‌മെന്റ് പ്രതിനിധി സി.ജെ.പോള്‍, ഒ.എസ്.എ. പ്രസിഡന്റ് കെ.എം. മോഹനന്‍, മുന്‍ പ്രധാന അദ്ധ്യാപിക സ്‌കൂള്‍ ലീഡര്‍ ആകാശ് കെ.കെ., അനിത കെ. തട്ടില്‍, ആനി.ടി.എം., റൂബി തോമസ് എന്നിവര്‍ സംസാരിച്ചു.
Advertisement

കാട്ടൂര്‍: കാട്ടൂര്‍: പഞ്ഞിക്കാരന്‍ ഇട്ട്യേര ജോണി (75) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വാടച്ചിറ- കാട്ടൂര്‍ സെന്റ് സെബാസ്റ്റിയന്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ഗ്രേയ്‌സി ജോണി. മക്കള്‍: ജെനിന്‍, റെനിന്‍. മരുമക്കള്‍: സ്മിന, ഫെമി.

Advertisement

കാറളം ആവല്‍ചിറപാലം അപ്രോച്ച്റോഡ് നിര്‍മ്മിക്കുന്നു

കാറളം: ജനങ്ങളുടെ ഏറക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വെള്ളാനി കോഴിക്കുന്ന് ആവല്‍ചിറ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം തുടങ്ങുന്നു. പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ആദ്യം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തിരുമാനിച്ചിരിക്കുന്നതെങ്കിലും മഴ പെയ്താല്‍ പണി നീളുമെന്ന് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പറഞ്ഞു. ഇതിനാവശ്യമായ തുക വകയിരുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ബാബു പറഞ്ഞു. ഡിസംബര്‍ 31നകം റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ആവല്‍ച്ചിറ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ചെമ്മണ്ണടിച്ച് താല്‍ക്കാലിക സംവിധാനമൊരുക്കുകയായിരുന്നു. 2.18 കോടി ചെലവഴിച്ച് കെ.എല്‍. ഡി.സി കനാലിന് കുറുകെ 600 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലുമായി ജലസേചന വകുപ്പാണ് പാലം പണിതത്. പാലം നിര്‍മ്മിച്ചത് ജലസേചനവകുപ്പാണെങ്കിലും റോഡുകള്‍ പഞ്ചായത്തിന്റേതായതിനാല്‍ അപ്രോച്ച് റോഡ് പഞ്ചായത്ത് തന്നെ നിര്‍മിക്കണമെന്നായിരുന്നു അവരുടെ നിലപാട്. ഇതിനെ ചൊല്ലിയുള്ള ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ വൈകുന്നതെന്നായിരുന്നു നാട്ടുകാരുടെ പരാതി. അപ്രോച്ച് റോഡ് പൂര്‍ത്തിയാകാത്തതിനാല്‍ പാലത്തിന്റെ ഇരുകരയിലുമുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. കാറളം പഞ്ചായത്തിലെ 12,14 എന്നീ രണ്ടു വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പുല്ലത്തറ ഭാഗത്തുള്ളവര്‍ക്ക് കാട്ടൂര്‍ മാര്‍ക്കറ്റ്, ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്കും വെള്ളാനി പ്രദേശത്തുള്ളവര്‍ക്ക് കാറളം പഞ്ചായത്ത് ഓഫീസ്, സ്‌കൂള്‍,  പുല്ലത്തറ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്താനുമുള്ള എളുപ്പവഴിയാണ് ഇത്. താല്‍ക്കാലികമായി മണ്ണിട്ട് നിര്‍മിച്ച അപ്രോച്ച് റോഡില്‍ മഴക്കാലത്ത് ഏറെ അപകട സാധ്യതയും ഉണ്ടാക്കിയിരുന്നു.
Advertisement

മരങ്ങളെ നോവിക്കരുത്: പരസ്യബോര്‍ഡുകള്‍ തൂക്കുന്നതിനെതിരെ ഡി വൈ എഫ് ഐ പള്ളിക്കാട് യൂണിറ്റ്

കാട്ടുങ്ങച്ചിറ: ഹരിതാഭമായ പാതയോരത്തെ ഭൂരിഭാഗം മരങ്ങളിലും കാണുന്ന ക്രൂരതയുടെ അടയാളങ്ങള്‍ ഏതൊരു പ്രകൃതി സ്‌നേഹിയേയും അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. കാടുങ്ങച്ചിറ പള്ളിക്കാട് പ്രദേശത്ത് നിന്നും  ക്രൈസ്റ്റ് കോളേജിലേക്ക് പോകുന്ന വഴിയിലാണ് ഈ ക്രൂരത കാണാന്‍ കഴിഞ്ഞത്, കമ്പി കൊണ്ട്  വലിച്ച് മുറുക്കി മരങ്ങളില്‍ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു. കമ്പി കൊണ്ട്  പരസ്യം സ്ഥാപിക്കുമ്പോള്‍ മരങ്ങളില്‍ കേടുപാടുകള്‍ വേഗത്തിലുണ്ടായി ഒടിഞ്ഞു  വീഴുന്നതിന് സാധ്യത കൂട്ടുന്നു. സ്വകാര്യസ്ഥാപനങ്ങളില്‍  പല തവണ അറിയിച്ചിട്ടും ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ അഴിച്ചു മാറ്റി. ഡി വൈ എഫ് ഐ നേതാക്കളായ  ആര്‍.എല്‍ ശ്രീലാല്‍, കെ.എന്‍ ഷാഹിര്‍ ,സജീഷ് കെബി അനൂപ് സുലൈമാന്‍ നേതൃത്വം നല്‍കി
Advertisement

സംയുക്ത കര്‍ഷക സമിതി -പ്രതിഷേധ സായാഹ്നം.

ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ ഗോവധ നിരോധന ഉത്തരവിന്റെ മറവില്‍ ഇസ് ലാം മതത്തില്‍പ്പെട്ട ക്ഷീരകര്‍ഷകരെ ഗോ രക്ഷാ സേന പ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ഇടതു കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.കര്‍ഷക സംഘം ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭാ നേതാവ് മങ്ങാട്ട് രാധാകൃഷ്ണമേനോന്‍ അദ്ധ്യക്ഷനായി. എം.ബി.രാജു, കെ.ജെ. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രൊഫ.കെ.കെ.ചാക്കോ സ്വാഗതവും, എം.അനിലന്‍ നന്ദിയും പറഞ്ഞു.
Advertisement

സെന്റ് ജോസഫ്‌സ് കോളേജില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ആഗോള വികസനത്തിന്റെയും മത്സരത്തിന്റെയും വേഗതയും തീവ്രതയും വര്‍ദ്ധിക്കുന്നതിനനുസൃതമായി സര്‍വ്വകലാശാല വ്യവസായ പങ്കാളിത്തം അനിവാര്യമായ ഈ സാഹചര്യത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് ഓട്ടോണമസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗവും ഓള്‍ഡ് സ്റ്റുഡന്റ്‌സ് ഫോറം കുസാറ്റും (കൊച്ചിന്‍ സാങ്കേതിക സര്‍വ്വകലാശാല) ചേര്‍ന്ന് കെ.എസ്.ടി.എസ്.ടി.സി. ഫണ്ടിന്റെ സഹായത്തോടെ അപ്‌ളൈഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ടെക്‌നിക്‌സില്‍ ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. വിവധ മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന വിഷയം കൂടുതല്‍ ജനകീയവും വ്യവസായോന്മുഖവുമായി ഉപയോഗപ്പെടുത്തുന്ന രീതികള്‍ മനസ്സിലാക്കുന്നതിന് ഇത് ഉപകരിച്ചു. കുസാറ്റ് പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ.പി.ജി. ശങ്കരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗണിതശാസ്ത്രം വിഭാഗം മേധാവി ഡോ.മംഗളാമ്പാള്‍ എന്‍.ആര്‍. സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ.സി.ക്രിസ്റ്റി അധ്യക്ഷ വഹിച്ചു. കെ.എസ്.ഇ. ലിമിറ്റഡിന്റെ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ ശ്രീ ആനന്ദ് മേമോന്‍ ആശംസകളും സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപിക വിനി പി.ഡി. നന്ദിയും പറഞ്ഞു.
Advertisement

കാട്ടൂര്‍: കാട്ടൂര്‍: മിനി എസ്റ്റേറ്റിനടുത്ത് കവലക്കാട്ട് പൗലോസ് മകന്‍ ജോസഫ്(85) മരണപെട്ടു. സംസ്‌ക്കാരം നടത്തി. ഭാര്യ:സെലീന.മക്കള്‍: സണ്ണി, വില്‍സണ്‍, ബേബി, ഫ്രാന്‍സിസ്. മരുമക്കള്‍: മാര്‍ഗരറ്റ്, ഡോളി, പോള്‍, ഗ്രേയ്സി.

Advertisement

ദേശീയ ടെന്നീസ് വോളിബോള്‍; കേരളത്തിന് രണ്ടാം സ്ഥാനം

ഇരിങ്ങാലക്കുട: ഒഡീസയിലെ ഭുവനേശ്വറില്‍ നടന്ന ദേശീയ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തിലും മിക്സ്ഡ് ഡബ്ബിള്‍സിലും കേരള ടീം രണ്ടാം സ്ഥാനം നേടി. ടൂര്‍ണ്ണമെന്റിന് ശേഷം തിരിച്ചെത്തിയ ടീമിന് ജില്ലാ ടെന്നിസ് വോളിബോള്‍ അസോസിയേഷനും കരുവന്നൂര്‍ സഹകരണ ബാങ്കും സ്വീകരണം നല്‍കി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സാജു പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോണിയാ ഗിരി അധ്യക്ഷയായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.ആര്‍ ഭരതന്‍ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ കെ.എ കൃഷ്ണകുമാര്‍, ചീഫ് റിസര്‍വ്വേഷന്‍ ഓഫീസര്‍ ശിവകുമാര്‍, മഹേഷ് കൊരമ്പില്‍, ടി.ആര്‍ സുനില്‍കുമാര്‍, ജോണി താക്കോല്‍ക്കാരന്‍, പി.എസ് വിശ്വംഭരന്‍, ജോണ്‍സന്‍ കെ.എ എന്നിവര്‍ സംസാരിച്ചു.
Advertisement

ഇരിങ്ങാലക്കുടയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ കാറ്റ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ മുതല്‍ പൊടിയോടുകൂടിയ ശക്തമായ കാറ്റ്. കാറ്റില്‍ പലയിടത്തും അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലര്‍ക്കും പൊടിക്കാറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. പുല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനിടയിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. കാട്ടൂരില്‍ മരങ്ങള്‍ വീണ് രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. കാട്ടൂര്‍ എസ്.എന്‍.ഡിപി. സ്വദേശി പുളിന്തറ രാമുവിന്റെ ഓടുമേഞ്ഞ വീടിനു മുകളിലും, സമീപത്തു താമസിക്കുന്ന മകന്‍ വിനോദിന്റെ ഓലമേഞ്ഞ വീടിനു മുകളിലുമാണ് കാറ്റില്‍ മരങ്ങള്‍ വീണത്. ആളപായമില്ല.
Advertisement

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ 10-മത് ചിത്രപ്രദര്‍ശനം- ‘ഏക്‌ ഹസാരിച്ചി നോട്ട്’

ഇരിങ്ങാലക്കുട: നാല്പത്തി അഞ്ചാമത് ഇന്ത്യന്‍ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ മറാത്തി ചിത്രമായ ‘ഏക്‌ ഹസാരിച്ചി നോട്ട് ‘ [Thousand Rupee Note] ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 1ന്, വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ ഇംഗ്ലീഷ് സബ് – ടൈറ്റിലുകളോടെ സ്‌ക്രീന്‍ ചെയ്യുന്നു…കര്‍ഷകനായ മകന്റെ ആത്മഹത്യയെ തുടര്‍ന്ന് എകാന്ത ജീവിതം നയിക്കുന്ന ,ബുധി എന്ന് എല്ലാവരും വിളിക്കുന്ന വ്യദ്ധയ്ക്ക് ഒരു തിരഞ്ഞെടുപ്പ് റാലിയ്ക്ക് ഒടുവില്‍ പ്രാദേശിക നേതാവില്‍ നിന്നും ആയിരത്തിന്റെ നോട്ട് ലഭിക്കുന്നു. പുതിയ കണ്ണടയും വസ്ത്രങ്ങളും ചെരുപ്പും വാങ്ങിക്കുവാന്‍ മകന് തുല്യം സ്‌നേഹിക്കുന്ന അയല്‍വാസിയായ സുദാമനോടൊപ്പം ബുധി നഗരത്തില്‍ എത്തിച്ചേരുന്നു. നോട്ട്  വ്യാജമെന്ന സംശയം  നഗരത്തിലെ കച്ചവടക്കാരന്‍ ഉന്നയിക്കുകയും പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബുധിയുടെയും സുദാ മന്റെയും ജീവിതം തകിടം മറിയുകയാണ്..ശ്രീഹരി സാഥേ സംവിധാനം ചെയ്ത ചിത്രം 2015ലെ മികച്ച ചിത്രത്തിനുള്ള   മഹാരാഷ്ട്ര സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ 30 ഓളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്… പ്രവേശനം സൗജന്യം.. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന പത്താമത് ചിത്രം കൂടിയാണ് ‘എക് ഹസാരിച്ചി നോട്ട് ‘…
Advertisement

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍: കോക്കാട്ട് പരേതനായ പള്ളി ഭാര്യ കാളിക്കുട്ടി(87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് തറവാട്ടു വസതിയില്‍. മക്കള്‍: സരോജിനി, ജാനു, വേലായുധന്‍ (പരേതന്‍), പ്രഭാകരന്‍ (പാറളം പഞ്ചായത്ത് സെക്രട്ടറി), ബാബു, ഷീല. മരുമക്കള്‍: ഹരിദാസ് (പരേതന്‍), വിജയന്‍, സുശീല, സുനിത, സുബ്രന്‍.

Advertisement

കേരളോത്സവം ചെസ്സ് മത്സരം: ശ്യാം പീറ്ററിന് 1-ാം സ്ഥാനം

ഇരിങ്ങാലക്കുട: തൃശ്ശീര്‍ ജില്ലാ കേരളോത്സവം ചെസ്സ് മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശി ശ്യാം പീറ്ററിന് ഒന്നാം സ്ഥാനം. ശ്യാം തൃശ്ശൂര്‍ സെന്റ്.തോമാസ് കോളേജിലെ ബി.കോം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇത് രണ്ടാം തവണയാണ് ശ്യാം പീറ്റര്‍ ജില്ലാ കലോത്സവം ചെസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്. ഡിസംബര്‍ ആദ്യവാരത്തില്‍ തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവം ചെസ്സ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും.
Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe