24.7 C
Irinjālakuda
Monday, January 13, 2025
Home Blog Page 632

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തില്‍ നടതുറപ്പിനോടനുബന്ധിച്ച് നടന്ന പൊങ്കാല സമര്‍പ്പണം

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തില്‍ നടതുറപ്പിനോടനുബന്ധിച്ച് നടന്ന പൊങ്കാല സമര്‍പ്പണം

 

Advertisement

സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

നടവരമ്പ് : നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ ഇരിങ്ങാലക്കുട റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെും നവീകരിച്ച ശുചിമുറികളുടെയും ഉദ്ഘാടനം ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്ത് നിര്‍വഹിച്ചു.ചടങ്ങില്‍ ജൂനിയര്‍ റെഡ് ക്രോസ്,ഗൈഡ്‌സ് എന്നിവയുടെ യൂണിഫോം വിതരണവും നടത്തി.റോട്ടറി ജി.ജി.ആര്‍ ടി ജി സജിത്ത്,സെക്രട്ടറി പോള്‍സണ്‍ മൈക്കീള്‍,ഹെഡ്മിസ്ട്രസ് പി എം റോസ്,പി ടി എ പ്രസിഡന്റ് എം കെ മോഹനന്‍,കെ കെ താജൂദ്ദിന്‍,എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥി പ്രതിനിധി ഐശ്വര്യ ഹരിദാസ് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ ചൊല്ലികൊടുത്തു.

Advertisement

സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.ലയണ്‍സ് കാബിനറ്റ് സെക്രട്ടറി അഡ്വ.എംസണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോര്‍ജ്ജ് ചീരാന്‍ സ്വാഗതവും മുകുന്ദപുരം താസില്‍ദാര്‍ മധുസൂദനന്‍ മുഖ്യപ്രഭാഷണവും നടത്തി.ഡിസ്ട്രിക് കോഡിനേറ്റര്‍ സാജു പാത്താടന്‍,കെ എന്‍ സുഭാഷ്,ജോണി,കെ ജേ തോമസ് എന്നിവര്‍ സംസാരിച്ചു.

Advertisement

കരുവന്നൂര്‍ പുഴയോരം കൈയേറുന്നതായി പരാതി.

കരുവന്നൂര്‍ : കരുവന്നൂര്‍ പുഴയോരം വ്യാപകമായി കൈയേറുന്നതായി പരാതി.വലിയപാലം മുതല്‍ ഇല്ലിക്കല്‍ ഡാം വരെയുള്ള പ്രദേശത്ത് മൂര്‍ക്കനാട് ബണ്ട് റോഡ് കേന്ദ്രമാക്കിയാണ് കൈയേറ്റം വ്യാപകമാകുന്നത്. നീരോലിത്തോട് എന്ന പ്രദേശത്തേ പുഴയിലേയ്ക്ക് ബണ്ട് പോലേ നിര്‍മ്മിച്ചാണ് കൈയേറ്റം നടന്നിരിക്കുന്നത്.മീന്‍ പിടിയ്ക്കാനായി നിരവധി പേരാണ് രാത്രിയെന്നേ പകലെന്നേ വ്യത്യാസമില്ലാതെ ഇവിടെ തമ്പടിക്കുന്നത്.ഇവരില്‍ പലരും മദ്യവും മയക്ക്മരുന്നും ഉപയോഗിച്ച് വഴിയാത്രക്കാരായ സ്‌കൂള്‍ വിദ്യര്‍ത്ഥികളെ വരെ ശല്യം ചെയ്യുന്നതായി പരാതിയുണ്ട്.മദ്യകുപ്പികളും മറ്റും ഉപയോഗത്തിന് ശേഷം സമീപത്തേ വീടുകളിലേയ്ക്ക് വലിച്ചെറിയുകയും ചെയ്യുന്നതായും പറയുന്നു.നിയോജക മണ്ഡല അതിര്‍ത്തിയായ ഇവിടെ പോലീസും രാഷ്ടിയ കക്ഷികളും കാര്യമായ ശ്രദ്ധചെലുത്താത്തതിനാലാണ് ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് താവളമാകുന്നതെന്നും ആരോപണമുണ്ട്.കരുവന്നൂര്‍ പുഴയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും കൈയേറ്റക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനായി പ്രദേശവാസികള്‍ പുഴയോരസംരക്ഷണസമിതിയെന്ന പേരില്‍ കൂട്ടായ്മ്മ രൂപികരിച്ച് ഫെബ്രുവരി 4 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ പ്രദേശത്തേ കൈയേറ്റങ്ങള്‍ അടക്കം വൃത്തിയാക്കി കരുവന്നൂര്‍ പുഴയെ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.

Advertisement

ജിജിന ടീച്ചര്‍ക്ക് ജ്യോതിസ്സ് ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ പിറന്നാളാശംസകള്‍

ജിജിന ടീച്ചര്‍ക്ക് ജ്യോതിസ്സ് ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ പിറന്നാളാശംസകള്‍

Advertisement

ഫാ. സെബാസ്റ്റ്യന്‍ അമ്പൂക്കന്‍ സി.എം.ഐയ്ക്ക് ജ്യോതിസ്സ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍

 

ഫാ. സെബാസ്റ്റ്യന്‍ അമ്പൂക്കന്‍ സി.എം.ഐയ്ക്ക് ജ്യോതിസ്സ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍
ഫോണ്‍: 9495738073

 

Advertisement

ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വം ആചരിച്ചു.

ഇരിങ്ങാലക്കുട: രാഷ്ട്രപിതാവിന്റെ എഴുപതാം രക്തസാക്ഷിത്വ ദിനം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശ്രീ ടിവി ചാര്‍ളി ഭദ്രദീപം തെളിയിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീ ജോസഫ് ചാക്കോ, ശ്രീ എല്‍ ഡി ആന്റോ , ശ്രീ വിജയന്‍ എളയടത്ത്, ശ്രീ കെ ധര്‍മ്മരാജന്‍, ശ്രീ എം ആര്‍ ഷാജു, ശ്രീ ബിജു ലാസര്‍ , അഡ്വ: പി ജെ തോമസ്, ശ്രീ അജോ ജോണ്‍, ശ്രീ ജസ്റ്റിന്‍ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

Advertisement

മാധ്യമ പ്രവര്‍ത്ത സംഗമം ഇരിങ്ങാലക്കുട രൂപതയില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാതിര്‍ത്തിയിലുള്ള വ്യത്യസ്ഥ പ്രസ്സ് ക്ലമ്പുകളില്‍ അംഗങ്ങളായ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരേയും ഒരുമിച്ച് ചേര്‍ന്ന് ‘മാധ്യമകൂട്ടായ്മ 2018’ സംഗമം ഇരിങ്ങാലക്കുട രൂപതാ ഭവനത്തില്‍ നടന്നു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പത്രപ്രവര്‍ത്തന രംഗത്തെ ഈടുറ്റ സംഭാവനകള്‍ക്ക് ഏവര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നു. സത്യത്തിന്റേയും നീതിയുടേയും നന്മയുടേയും ശബ്ദമായി മാധ്യമങ്ങള്‍ ഉയര്‍ന്നു നില്‍ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. രൂപതാ സഹകരണത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പത്രപ്രവര്‍ത്തക ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചും പ്രസ്സ് ക്ലബുകളുടെ കൂട്ടായ്മയോടെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാവുന്ന ‘ഓണ്‍ലൈന്‍ ന്യൂസ് ഹബി’നെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, വിവിധ പ്രസ് ക്ലബ് പ്രസിഡന്റുമാര്‍, സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കോന്തുരത്തി, രൂപത പിആര്‍ഒ ഫാ. ജോമി തോട്ട്യാന്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട, ചാലക്കുടി, മാള, കൊടകര, കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, വെള്ളാംകല്ലൂര്‍ എന്നിവിടങ്ങളിലെ 82 അംഗങ്ങള്‍ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു.

Advertisement

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം സമാപിച്ചു.

അവിട്ടത്തൂര്‍ : പത്ത് ദിവസം നീണ്ട് നിന്ന അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം തിങ്കളാഴ്ച്ച ആറാട്ടോട് കൂടി സമാപിച്ചു.ക്ഷേത്രകുളമായ അയ്യന്‍ച്ചിറയില്‍ നടന്ന ആറാട്ടിന് നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് കൊടിയ്ക്കല്‍ പറ,ആറാട്ട് കലശം,ആറാട്ട് കഞ്ഞി എന്നി നടന്നു.

Advertisement

ജോലിയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

ഇരിങ്ങാലക്കുട : കെ എസ് ഇ ലിമിറ്റഡ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ അരിക്കാട്ട് പറമ്പില്‍ പള്ളി മകന്‍ ഉണ്ണികൃഷ്ണന്‍ (48) ആണ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്.കുഴഞ്ഞ വീണ ഇദേഹത്തേ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിയ്ക്കാനായില്ല.സംസ്‌ക്കാരം ചെവ്വാഴ്ച്ച രാവിലെ 9 മണിയ്ക്ക് ചാപ്പാറ ശ്മാശനത്തില്‍.ഭാര്യ അബിത.മക്കള്‍ സാന്ദ്ര,സായൂജ്.

Advertisement

ഇരിങ്ങാലക്കുടയിലെ ലോട്ടറികടകളില്‍ മിന്നല്‍ പരിശോധന

ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലോട്ടറി കടകള്‍ കേന്ദ്രികരിച്ച് ഒറ്റനമ്പര്‍ ചൂതട്ടം നടക്കുന്നുവെന്ന വിവരത്തേ തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ ലോട്ടറികടകളില്‍ മിന്നല്‍ പരിശോധന നടത്തി.സംസ്ഥാന സര്‍ക്കാരിന്റ ലോട്ടറി ഉപയോഗിച്ച് തന്നേ ആവസാന നമ്പറുകളില്‍ അധികസമ്മാനം ഏര്‍പെടുത്തി നിയമവീതേയമല്ലാത്ത ചൂതാട്ടമാണ് നടക്കുന്നത്.ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലുമായി 20 ഓളം ലോട്ടറികടകളില്‍ പരിശോധന നടത്തിയെങ്കില്ലും സംശയിക്കത്തതൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല.

Advertisement

പുല്ലൂര്‍ അമ്പലത്തറ വീട്ടില്‍ പേങ്ങന്‍ (96)നിര്യാതനായി

പുല്ലൂര്‍:അമ്പലത്തറ വീട്ടില്‍ പേങ്ങന്‍ (96)നിര്യാതനായി
ഭാര്യ:കാളി,മക്കള്‍:വളളി(late), കാര്‍ത്ത്യായനി,ബാബു(late),സരോജിനി,സുരേഷ്,പ്രദീപ്
മരുമക്കള്‍:ലാലന്‍ (late),വേലായുധന്‍(
late),കൃഷ്ണന്‍,ഭവാനി

 

Advertisement

ബൈപ്പാസിലെ ചെരുപ്പ് മാലിന്യത്തിന് തീപിടിച്ചു

ഇരിങ്ങാലക്കുട : മാസങ്ങള്‍ക്ക് മുന്‍പ് ബൈപ്പാസ് റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലുമായി രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തള്ളിയ ഒരു ലോഡ് ചെരുപ്പ് മാലിന്യത്തിന് തീപിടിച്ചു.തിങ്കളാഴ്ച്ച രാവിലെയാണ് റോഡില്‍ ശക്തമായ രീതിയില്‍ വാഹനങ്ങള്‍ കടന്ന് പോകാന്‍ സാധിക്കാത്ത വിധം തീപടര്‍ന്നത്.മാലിന്യം തള്ളിയിട്ട് മാസങ്ങളായിട്ടും നഗരസഭ അധികൃതര്‍ ഇത് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല.മാലിന്യം കത്തിയ പുക ശ്വസിച്ച് സമീപവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ശാരിരികാസ്ഥത്യം അനുഭവപ്പെട്ടു.

Advertisement

കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ വാര്‍ഷികാഘോഷം നടത്തി.

ഇരിങ്ങാലക്കുട : കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ 23-ാം വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ നിര്‍വഹിച്ചു.ആശുപത്രി പ്രസിഡന്റ് എം പി ജാക്‌സണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രജനിസതീഷ്,ചീഫ് ഫിസഷന്‍ ഡോ.എം ആര്‍ രാജീവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഡയറക്ടര്‍ വര്‍ഗ്ഗീസ് പുത്തനങ്ങാടി സ്വാഗതവും ജനറല്‍ മാനേജര്‍ കെ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് സമ്മാനദാനവും ജീവനക്കാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Advertisement

അവിട്ടത്തൂര്‍ ചിറയില്‍ അറവ്മാലിന്യം തള്ളിയനിലയില്‍

അവിട്ടത്തൂര്‍ ; അവിട്ടത്തൂര്‍ ക്ഷേത്രത്തിന് വടക്ക് വശത്തായുള്ള തൊമ്മനപാടശേഖരത്തിന്റെ ഭാഗമായ പുറംചിറയിലെ ഷട്ടറിന് സമാപമാണ് സാമൂഹ്യവിരുദ്ധര്‍ അറവ് മാലിന്യം തള്ളിയിരിക്കുന്നത്.തെമ്മാനപാടത്തേ കൃഷിയക്ക് ഉപയോഗിക്കുന്ന വെള്ളത്തിലാണ് വ്യാപകമായ രീതിയില്‍ മാലിന്യം തള്ളിയിരിക്കുന്നത്.പക്ഷികളും മറ്റും മാലിന്യം കൊത്തിവലിച്ച് സമീപത്തേ വീടുകളിലെ കുടിവെള്ള സ്രോതസുകളിലും മറ്റും കൊണ്ട് വന്നിടുന്നതായും പരാതിയുണ്ട്.കഴിഞ്ഞ് ആഴ്ച്ചയാണ് സമീപത്തേ സംസ്ഥാനപാതയില്‍ ഇതേ രീതിയില്‍ അറവ് മാലിന്യം തള്ളിയിരുന്നത്.ഇരിങ്ങാലക്കുട നഗരസഭ അംഗീകൃത അറവ്ശാല പ്രവര്‍ത്തിക്കാതെ പൂട്ടികിടക്കുന്നതിനാല്‍ നഗരത്തില്‍ അനധികൃത അറവാണ് നടക്കുന്നതിലധികവും ഇവിടെ നിന്നുള്ള മാലിന്യമാണ് ഇത്തരത്തില്‍ വഴിയോങ്ങളില്‍ നിക്ഷേപിയ്ക്കുന്നത്.നഗരസഭയും പോലിസും എത്രയും വേഗം ഈ പ്രശ്‌നത്തിനുള്ള പരിഹാരം കാണണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement

അബിന്‍ ചാക്കോയെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട: അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ ചുഴിയില്‍ അകപ്പെട്ട് മരണത്തോട് മല്ലടിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷിച്ചതിന്റെ അംഗീകാരമായി രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതക് നേടിയ മാപ്രാണം കുന്നുമ്മക്കര തൊമ്മാന വീട്ടില്‍ ചാക്കോയുടെ മകന്‍ അബിന്‍ ചാക്കോയെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ അഭിനന്ദിച്ചു. ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ഏ.ജെ.ആന്റണി, ബൈജു കുറ്റിക്കാടന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

 

Advertisement

‘ഒരു ദേശത്തിന്റെ കഥ’: തികച്ചും ജനാധിപത്യപരമായി എഴുതപ്പെട്ട സാഹിത്യരൂപം_അശോകന്‍ ചരുവില്‍

ഇരിങ്ങാലക്കുട : എസ് കെ പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ അനുഭവങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ദര്‍ശനങ്ങളാല്‍ സമ്പന്നമാണെന്ന് ശ്രീ.അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു. ജീവിതത്തെ സമഗ്രമായ തലത്തില്‍ കാണുന്നതിനും ആവിഷ്‌കരിക്കുന്നതിനും നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കും, വളര്‍ച്ചയ്ക്കും, വികാസത്തിനും ഉതകുന്ന രീതിയില്‍ തികച്ചും ജനാധിപത്യപരമായ ഒരു ആഖ്യാന ശൈലിയാണ് എസ്.കെ സ്വീകരിച്ചതെന്നും അത് നോവലിന്റെ സ്വീകാര്യത വളരെയേറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയില്‍ പതിനെട്ടാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു അശോകന്‍ ചരുവില്‍. ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ.ഇ.എച്ച്.ദേവി, പി.കെ.ഭരതന്‍, സുരേന്ദ്രന്‍, ജോസ് മഞ്ഞില, ലാസര്‍ മണലൂര്‍, ബിജുന.പി.എസ് എന്നിവര്‍ സംസാരിച്ചു.

Advertisement

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ യുവാവിന് ക്രൂരമര്‍ദ്ധനം

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ഓട്ടോഡ്രൈവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ചു.കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുചിത്ത് വേണുഗോപാലിനാണ് (26) മര്‍ദ്ധനമേറ്റത്.മാരാകായുധം ഉപയോഗിച്ച് മര്‍ദ്ധിച്ചതിനേ തുടര്‍ന്ന് അബോധാവസ്ഥയിലായ സുചിത്തിനേ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.സുചിത്തിന്റെ ഇളയഛന്റെ മകളെ ശല്യം ചെയ്തിരുന്ന ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതിലുള്ള വൈര്യാഗ്യമാണ് മര്‍ദ്ധനത്തിന് കാരണമായി ബദ്ധുക്കള്‍ പറയുന്നത്.മര്‍ദ്ധനത്തിന് ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിച്ചതായും പറയുന്നു.സംഭവത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ സുശാന്തിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയതായാണ് സംശയം.

Advertisement

കലാമണ്ഡലം ഗീതാനന്ദന് പ്രണാമം.അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു ഓര്‍മ്മക്കുറിപ്പ്

ഇരിങ്ങാലക്കുട ; ആ മഹാ പ്രതിഭ അരങ്ങിലെ അവസാന ചുവടുകളും അനശ്വരമാക്കി വിടവാങ്ങുമ്പോള്‍ അദേഹത്തേ കുറിച്ച് മനോരമ ഓണ്‍ലൈനിലെ വിനോദ് നായര്‍ എഴുതിയ ഓര്‍മ്മകുറിപ്പ്……..
ഉറങ്ങിപ്പോയപ്പോഴാണ് നമ്പ്യാരുടെ മനസ്സില്‍ ആദ്യം തുള്ളലുണ്ടായത്.ഇറങ്ങിപ്പോയപ്പോഴാണ് നമ്പീശന്റെ മകന്‍ തുള്ളല്‍ കലാകാരനായത്.
നമ്പീശന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയപ്പോള്‍.. !തുള്ളല്‍ ക്‌ളാസില്‍ കലാമണ്ഡലം ഗോപിയാശാന്റെ സഹപാഠിയായിരുന്നു മഠത്തില്‍ പുഷ്പകം കേശവന്‍ നമ്പീശന്‍. ഒരുപാടു വേദികളില്‍ തിളങ്ങിയ കലാകാരന്‍. ജീവിതത്തില്‍ ഒന്നും നേടിയില്ല. എത്ര തുള്ളിയിട്ടും വിയര്‍പ്പുതുള്ളിയും കണ്ണുനീര്‍ത്തുള്ളിയും മാത്രം ബാക്കി.. അങ്ങനെ ഒരു ദിവസം ഏഴുമക്കളെയും ഭാര്യ സാവിത്രി ബ്രാഹ്മണിയമ്മയെയും ഉപേക്ഷിച്ച് അയാള്‍ നാടുവിട്ടു. നമ്പീശന്‍ പടിയിറങ്ങുമ്പോള്‍ വീട്ടില്‍ ആകെയുള്ള സമ്പാദ്യം ഒരു പറ നെല്ലാണ്. പിന്നെ ഏഴു കുഞ്ഞുങ്ങളുടെ നിഷ്‌കളങ്ക മുഖങ്ങളും. തനിച്ചായതോടെ പാലായും മോരായും ചോറായും വസ്ത്രങ്ങളായും മഴയായും വെയിലായും കടങ്ങളായും ജീവിതം അതിന്റെ എല്ലാ ആവശ്യങ്ങളോടും കൂടി സാവിത്രി എന്ന ആ പാവം വീട്ടമ്മയെ വേട്ടയാടാന്‍ തുടങ്ങി.വല്ലാതെ കഷ്ടപ്പെട്ടാണ് സാവിത്രി കുട്ടികളെ വളര്‍ത്തിയത്. അങ്ങനെ മൂത്തമകന്‍ വാസുദേവന്‍ ഹൈസ്‌കൂളിലും നാലാമന്‍ ആനന്ദന്‍ പ്രൈമറി ക്‌ളാസിലുമെത്തി നില്‍ക്കെ.. ഒരു ദിവസം ഉച്ചയ്ക്ക് കേശവന്‍ നമ്പീശന്‍ മടങ്ങിയെത്തി. അത്രയും കാലം മധുരയില്‍ ഹോട്ടലുകളില്‍ പണിയെടുക്കുകയായിരുന്നു അയാള്‍.
ഇറങ്ങിപ്പോയ പടവുകള്‍ തിരിച്ചു കയറി മുറ്റത്തു വന്നു നില്‍ക്കെ അയാളുടെ മുന്നില്‍ കഴിഞ്ഞുപോയ കാലങ്ങള്‍ കരിയിലകളായി കൊഴിഞ്ഞു വീണു കിടന്നു. അവയില്‍ ചവിട്ടാതെ മാറി നടന്ന് ഉമ്മറത്തേക്കു കയറുമ്പോള്‍ നമ്പീശന്‍ കേട്ടത് വീട്ടിനുള്ളില്‍ നിന്നു തുള്ളല്‍പ്പാട്ടാണ്.’കല്യാണശീലനാം കാര്‍മുകില്‍ വര്‍ണന്റെ കല്യാണസൗഗന്ധികാഖ്യം കഥാഭാഗ മുല്ലാസകാരണം ഭാരതസത്തമം ചൊല്ലേറുമിക്കഥാശേഷം ചുരുക്കി ഞാന്‍…
മകന്‍ ആനന്ദന്‍ തുള്ളല്‍പ്പാട്ട് പഠിക്കുകയാണ്. കേശവന്‍ നമ്പീശന് സങ്കടവും ദേഷ്യവും സഹിക്കാന്‍ കഴിഞ്ഞില്ല. സ്‌കൂളില്‍ പഠിക്കേണ്ട സമയത്ത് തുള്ളല്‍ ! മകനും ജീവിതം തന്റെ വഴിയിലേക്ക് തിരിച്ചുവിടുകയാണോ ? മധുരയിലെ ഹോട്ടലുകളുടെ അടുക്കളകളുടെ മുഷിഞ്ഞ നിറം അയാള്‍ക്ക് എളുപ്പം മറക്കാന്‍ പറ്റുന്നതല്ല. ആനന്ദന്റെ ഓട്ടന്‍തുള്ളല്‍ കമ്പം വീട്ടില്‍ ചര്‍ച്ചയായി. വഴക്കായി. അയാളോടു ഭാര്യ സാവിത്രി പറഞ്ഞു.. ഞാന്‍ പറഞ്ഞിട്ട് ആനന്ദന്‍ കേള്‍ക്കുന്നില്ല. അവന് ഓട്ടന്‍തുള്ളല്‍ പഠിക്കണമെന്ന് ഒരേ വാശി. ഇതാണ് ജീവിതാനന്ദം എന്ന മട്ടില്‍ നില്‍ക്കുകയാണ് ആനന്ദന്‍. ഒടുവില്‍ അടിച്ച വഴിയേ പോയില്ലെങ്കില്‍ മകനെ പഠിച്ച വഴിയേ തെളിക്കാമെന്ന് നമ്പീശനും വഴങ്ങി. അങ്ങനെ ആനന്ദന്‍ ഓട്ടന്‍തുള്ളല്‍ പഠിച്ചു തുടങ്ങി. ഇനി കലാമണ്ഡലത്തില്‍ ചേരണം. പ്രവേശന ഫീസിന്റെ കാര്യം വന്നപ്പോള്‍ പിന്നെയും തടസ്സം. ഫീസ് 85 രൂപ വേണം. എട്ടു രൂപ പോലുമില്ല കൈയില്‍ എന്ന സ്ഥിതിയിലാണ് നമ്പീശന്‍.ഒന്നോ രണ്ടോ ദിവസം കരഞ്ഞപ്പോള്‍ ആനന്ദന്‍ തന്നെ വഴി കണ്ടെത്തി. അവന്‍ നമ്പീശനോടു പറഞ്ഞു. അച്ഛന്‍ ഒരു കത്ത് എഴുതിത്തരാമോ? ഇവന്‍ എന്റെ മകനാണ്, കലാമണ്ഡലത്തില്‍ പഠിക്കാന്‍ ആഗ്രഹമുണ്ട്. എന്റെ കൈയില്‍ പണമില്ല, ഇവനെ സഹായിക്കണം.. അച്ഛനെഴുതിയ ആ കത്തുമായി ആനന്ദന്‍ നാട്ടിലെ വീടുകള്‍ കയറിയിറങ്ങി. ആളുകളുടെ മുന്നില്‍ കൈനീട്ടി..കത്തു വായിച്ച് ചിലരൊക്കെ ചെറിയ സഹായങ്ങള്‍ ചെയ്തു. അല്‍പം മുമ്പ് ഒറീസയില്‍ വെള്ളപ്പൊക്കമെന്നു പറഞ്ഞ് ഒരു ചെക്കന്‍ വന്നു പോയതേയുള്ളൂ എന്ന മട്ടില്‍ ചിലര്‍ പരിഹസിച്ചു. മറ്റു ചിലര്‍ ഒന്നുംമിണ്ടാതെ വേറെവിടെയോ നോക്കിയിരുന്നു. ഒരു വീട്ടില്‍ ചെന്നപ്പോള്‍ കത്തു വായിച്ചിട്ട് വീട്ടുടമസ്ഥന്‍ ആനന്ദനെ നോക്കി പറഞ്ഞു.. ഇനി ഈ കത്തുമായി നീ ആരുടെ അടുത്തും പോകരുത്. അഡ്മിഷന്‍ ഫീസ് ഞാന്‍ തരാം. ആനന്ദന്റെ ജീവിതാഭിലാഷത്തിനു പച്ചക്കൊടി കാട്ടിയ ആ മനുഷ്യന്‍ തീവണ്ടിയിലെ എന്‍ജിനീയറായിരുന്നു. കലാമണ്ഡലത്തിലെ പഠനകാലത്ത് മുഴുവന്‍ ഫീസും അയാള്‍ തന്നെ കൊടുത്തു.ആനന്ദന്‍ പഠിച്ചു വലുതായി കലാമണ്ഡലം ഗീതാനന്ദനായി. വലിയ പേരായി, നീനാ പ്രസാദിനെയും കാവ്യാ മാധവനെയും പോലെ പേരുള്ളവരുടെ ഗുരുവായി. പ്രഫസറും സിനിമാ നടനുമായി. ഈയിടെ ജോലിയില്‍ നിന്നു വിരമിച്ചു.
കലാമണ്ഡലത്തിന്റെ പടിയിറങ്ങുന്ന ദിവസം ഗീതാനന്ദന്‍ നിറമനസ്സോടെ പറഞ്ഞു.. ഞാന്‍ ഇന്ന് വിരമിക്കുന്നു. ഈ കല പഠിക്കാന്‍ എന്നെ സഹായിച്ച ശ്രീധരേട്ടനെന്ന ആ വലിയ മനുഷ്യന്‍ ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നു.ആ ശ്രീധരേട്ടനാണ് ഇന്നത്തെ മെട്രോമാന്‍ ഇ. ശ്രീധരന്‍ ! വിശ്രമമറിയാതെ കുതിച്ചുപായുന്ന തീവണ്ടി മനുഷ്യന്‍ !

 

Advertisement

7-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഹിബ ഹുസൈന് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍

7-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഹിബ ഹുസൈന് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe