ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ഭോപ്പാൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

12
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും ഭോപ്പാൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. പഠന-ഗവേഷണ മേഖലകളിലുള്ള സഹകരണത്തിനാണ് ഇരു കോളേജുകളും തമ്മിൽ ധാരണയായത്. കലാലയങ്ങൾ തമ്മിൽ പരിശീലന പരിപാടികളും ദേശീയ-അന്തർദേശീയ സെമിനാറുകളും സംഘടിപ്പിക്കും. ചടങ്ങിൽ അടുത്തമാസം ഇരുകോളേജുകളുടെയും സഹകരണത്തിൽ നടത്തപ്പെടുന്ന അന്തർദേശീയ സെമിനാർ പ്രഖ്യാപിച്ചു. അധ്യാപക വിനിമയത്തിലൂടെയും ഗവേഷണ സഹകരണത്തിലൂടെയും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ് പറഞ്ഞു. ധാരണാപത്രം ഒപ്പിടുന്നതിന് ചുക്കാൻപിടിച്ച കോഡിനേറ്റർ ഡോ. കെ. ജെ. വർഗീസിനെയും ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് നെയും അദ്ദേഹം അഭിനന്ദിച്ചു. ഭോപ്പാൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് പ്രിൻസിപ്പൽ ഫാ. ഡോ. പി. ജെ. ജോണ്, ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. മേരി പത്രോസ് എന്നിവർ സംസാരിച്ചു.

Advertisement