കരുവന്നൂര്‍ പുഴയോരം കൈയേറുന്നതായി പരാതി.

1187
Advertisement

കരുവന്നൂര്‍ : കരുവന്നൂര്‍ പുഴയോരം വ്യാപകമായി കൈയേറുന്നതായി പരാതി.വലിയപാലം മുതല്‍ ഇല്ലിക്കല്‍ ഡാം വരെയുള്ള പ്രദേശത്ത് മൂര്‍ക്കനാട് ബണ്ട് റോഡ് കേന്ദ്രമാക്കിയാണ് കൈയേറ്റം വ്യാപകമാകുന്നത്. നീരോലിത്തോട് എന്ന പ്രദേശത്തേ പുഴയിലേയ്ക്ക് ബണ്ട് പോലേ നിര്‍മ്മിച്ചാണ് കൈയേറ്റം നടന്നിരിക്കുന്നത്.മീന്‍ പിടിയ്ക്കാനായി നിരവധി പേരാണ് രാത്രിയെന്നേ പകലെന്നേ വ്യത്യാസമില്ലാതെ ഇവിടെ തമ്പടിക്കുന്നത്.ഇവരില്‍ പലരും മദ്യവും മയക്ക്മരുന്നും ഉപയോഗിച്ച് വഴിയാത്രക്കാരായ സ്‌കൂള്‍ വിദ്യര്‍ത്ഥികളെ വരെ ശല്യം ചെയ്യുന്നതായി പരാതിയുണ്ട്.മദ്യകുപ്പികളും മറ്റും ഉപയോഗത്തിന് ശേഷം സമീപത്തേ വീടുകളിലേയ്ക്ക് വലിച്ചെറിയുകയും ചെയ്യുന്നതായും പറയുന്നു.നിയോജക മണ്ഡല അതിര്‍ത്തിയായ ഇവിടെ പോലീസും രാഷ്ടിയ കക്ഷികളും കാര്യമായ ശ്രദ്ധചെലുത്താത്തതിനാലാണ് ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് താവളമാകുന്നതെന്നും ആരോപണമുണ്ട്.കരുവന്നൂര്‍ പുഴയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും കൈയേറ്റക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനായി പ്രദേശവാസികള്‍ പുഴയോരസംരക്ഷണസമിതിയെന്ന പേരില്‍ കൂട്ടായ്മ്മ രൂപികരിച്ച് ഫെബ്രുവരി 4 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ പ്രദേശത്തേ കൈയേറ്റങ്ങള്‍ അടക്കം വൃത്തിയാക്കി കരുവന്നൂര്‍ പുഴയെ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.