31.9 C
Irinjālakuda
Monday, December 16, 2024
Home Blog Page 11

പ്രിയമാനസം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയില്‍


സഹൃദയന്‍, ചിത്രകാരന്‍,കലാകാരന്‍,മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കളും ഇരിങ്ങാലക്കുട’ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗഹൃദസംഗമം ‘പ്രിയമാനസം’ പരിപാടിയില്‍ ആഗസ്റ്റ് 19 കലാസാഹിത്യ സിനിമമേഖലയിലെ ഒട്ടേറെപേര്‍ പങ്കെടുക്കും. ഉച്ചതിരിഞ്ഞ്2.30 ന് അനിയന്‍ മംഗലശേരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സൗഹൃദസംഗമത്തില്‍ മഞ്ജുനാഥ് പ്രാര്‍ത്ഥമാഗീതം ആലപിക്കും. ബാലുനായരുടെ പിതാവിന്റെയും ഗുരുക്കന്‍മാരുടേയും ചിത്രത്തിനുമുന്‍മ്പില്‍ പ്രശസ്ത കഥകളി ആചാര്യന്‍ ഡോ.സദനം കൃഷ്ണന്‍കുട്ടി തിരിതെളിയിക്കും. സജീവ് ഇത്തിത്താനം പ്രഭാഷണം നടത്തും. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് 3.30 ന് പ്രശസ്ത കഥകളിഗായകര്‍ കോട്ടയ്ക്കല്‍ മധുവും, കലാമണ്ഡലം വിനോദും അവതരിപ്പിക്കുന്ന കഥകളിപ്പദക്കച്ചേരിയും നടക്കും. പ്രശസ്ത ചിത്രക്കാരന്‍ മോപ്പസാങ് വാലത്ത് തത്സമയം ബാലു നായരുടെ ചിത്രം വരക്കും. വൈകീട്ട് 5 ന് നടക്കുന്ന സൗഹൃദ സംഗമത്തില്‍ ബാലന്‍നായരുടെ സുഹൃത്തുക്കള്‍ പങ്കെടുക്കും. തദവസരത്തില്‍ ബാലുനായരുടെ ‘വരകളും വരികളും’ എന്ന പുസ്തകം പ്രകാശനം ചെയ്യും. കഥകളിഗായകന്‍ കലാനിലയം സിനു മോഡറേറ്ററാകുന്ന യോഗത്തില്‍ വിനോദ് സി കൃഷ്ണന്‍ സ്വാഗതവും സുദ്ദീപ് പിഷാരടി നന്ദിയും പറയും. സന്ധ്യക്ക് 6.30 ന് ആരംഭിക്കുന്ന സന്താനഗോപാലം കഥകളിയില്‍ പ്രശസ്ത കഥകളികലാകാരന്മാരായ കലാമണ്ഡലം കൃഷ്ണകുമാര്‍, കോട്ടയ്ക്കല്‍ ദേവദാസ്, കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍, കലാമണ്ഡലം ബാബു നമ്പൂതിരി തുടങ്ങി ബാലന്‍നായരുടെ സുഹൃത്തുക്കള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement

ചരിത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ബി ആര്‍ സി യും ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം നടത്തി. പ്രൊഫസര്‍ പി.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ബിപിസി കെ.ആര്‍. സത്യപാലന്‍ ക്വിസ് മാസ്റ്ററായി.എഇഒ. നിഷ എം.സി. സമ്മാനദാനം നടത്തി. ഇരിങ്ങാലക്കുട എല്‍എഫ്‌സിഎച്ച്എസിലെ പ്രഭാവതി ഉണ്ണി ഒന്നാംസ്ഥാനവും ആയിഷ നവാര്‍ രണ്ടാം സ്ഥാനവും ഇരിഞ്ഞാലക്കുട സെന്റ് മേരീസ് പ്രണവ് വി.പി.മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡിസി ബുക്‌സ് ഇരിങ്ങാലക്കുട ആണ് വിജയികള്‍ക്കുള്ള പുസ്തകങ്ങള്‍ നല്‍കിയത്.

Advertisement

യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഇരിങ്ങാലക്കുടയില്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട സ്‌റ്റേഷന്‍ പരിധിയിലെ കെട്ടുചിറ ഷാപ്പിനടുത്ത് നിന്ന് മിഥുന്‍ലാല്‍ എന്നയുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി 60 ലിറ്റര്‍ വെളിച്ചെണ്ണയും 20000 രൂപയും കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതികളായ മിഥുന്‍(31), സലേഷ്(28), അരുണ്‍(26) എന്നിവരെ തിരുവനന്തപുരത്ത് ഒരു ഒളി സങ്കേതത്തില്‍ നിന്ന് തൃശ്ശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ പ്രശാന്ത് ഡോങ്ങ്‌രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കട ഡിവൈഎസ്പി ഷൈജു ടി.കെ.രൂപീകരിച്ച പ്രത്യേകസംഘത്തിലെ സിഐ അനീഷ്‌കരീം, എസ്‌ഐമാരായഎം.എസ്. ഷാജന്‍, എന്‍.കെ.അനില്‍കുമാര്‍ സി.എം.ക്ലീറ്റസ്, കെ.ആര്‍.സുധാകരന്‍ എന്നിവരും, പോലീസ്‌കാരായ രാഹുല്‍ അമ്പാടന്‍, ഷംനാദ് സബീഷ്, വിപിന്‍ എന്നിവരും ചേര്‍ന്ന് അറസ്റ്റ്‌ചെയ്തു. പ്രതികളെ വെള്ളിയാഴ്ച ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കും.

Advertisement

ജാഥ നടത്തി

സഹകരണസംഘം ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനഅവസാനിപ്പിക്കുക, ക്ഷാമബത്ത് കുടിശിക ഉടന്‍ അനുവദിക്കുക, കയര്‍, കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക, ക്ഷീരസംഘങ്ങളില്‍ 80-ാം വകുപ്പ് പൂര്‍ണ്ണമായും നടപ്പിലാക്കുക, കളക്ഷന്‍ ഏജന്റുമാരേയും അപ്രൈസര്‍മാരേയും സ്ഥിരപ്പെടുത്തുക,സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന്റെ ഇന്‍സെന്റ്രീവ് മുന്‍കാലത്തോടെ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, സഹകരണമേഖലയിലും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്നജാഥ ഇരിങ്ങാലക്കുടയില്‍ ഇരിങ്ങാലക്കുട പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ.ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.ഉദയപ്രകാശ്, വിനയ സന്തോഷ്, കെ.സി.ബിന്ദു, ടി.എസ്.കൃഷ്ണകുമാര്‍, പി.എസ്.രമ്യ, ബാബു ചിങ്ങാരത്ത്, മോഹനന്‍ വലിയവീട്ടില്‍, കെ.സി.ബിജു, അനിത രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

പത്രസമ്മേളനം


നിശാഗന്ധി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന അഡ്വ.എം.എസ്.അനില്‍കുമാറിന്റെ ഓര്‍മ്മക്കുറിപ്പായ ‘സത്യാന്തരം’എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ 2023 ആഗസ്‌ററ് 15 ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുന്ന സൗഹൃദസമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് പത്മജാ വേണുഗോപാല്‍ പുസ്തകം പ്രകാശനം ചെയ്യും. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ പുസ്തകം ഏറ്റുവാങ്ങും. ചടങ്ങില്‍ നിശാഗന്ധി പബ്ലിക്കേഷന്‍ എഡിറ്റര്‍ ജോജി ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. ലീഡര്‍ കെ.കുണാകരനെ കുറിച്ചുള്ള ഒരേയൊരു ലീഡര്‍ എന്ന ഗാനോപഹാരം ചടങ്ങില്‍ സമര്‍പ്പിക്കും. പി.എന്‍.സുനില്‍, എം.എല്‍.എമാരായ ടി.സിദ്ദിഖ്, സജീവ് ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ.ജയന്ത്, ഡിസിസി പ്രസിഡന്റ്മാരായ കെ.പ്രസന്ന്കുമാര്‍, നാട്ടകം സുരേഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സജീവ്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ടിജി പ്രസന്നന്‍ നയിക്കുന്ന ശിവ രഞ്ജിനി ഓര്‍ക്കസ്ട്ര സംഗീതനിശ അരങ്ങേറും. ചടങ്ങില്‍ ഇരിങ്ങാലക്കുട ഖാദിക്കുവേണ്ടി IMIT Park Ltd. തയ്യാറാക്കുന്ന ഇരിങ്ങാലക്കുട ഖാദി അപ്ലിക്കേഷന് പുറത്തിറക്കുമെന്ന് എം.എസ്.അനില്‍കുമാര്‍, ജോജി ചന്ദ്രശേഖരന്‍, അഡ്വ.ശശികുമാര്‍ ഇടപുഴ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement

മഞ്ജീരം 2023 ഉദ്ഘാടനം ചെയ്തു

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ‘മഞ്ജീരം 2023’ പ്രശസ്തനാടന്‍പാട്ടുകാരി പ്രസീതചാലക്കുടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സജീവികുമാര്‍ മുഖ്യാതിഥിയായിരുന്നു. പിടിഎപ്രസിഡന്റ് ബൈജു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മോളി എം.ടി. സ്വാഗതവും യൂത്ത്‌ഫെസ്റ്റിവെല്‍ കണ്‍വീനര്‍ ദിവ്യഡേവീസ് നന്ദിയും പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്‍, ട്രസ്റ്റിരായ ബെന്നി ചിറ്റിലപ്പിള്ളി, തോമസ് കണ്ണായി, ഫസ്റ്റ് അസിസ്റ്റന്റ് ഷാലി എ.ടി, ആര്‍ട്‌സ് സെക്രട്ടറി മുഹമ്മദ് ആദില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂത്ത്‌ഫെസ്റ്റിവെല്‍ മെമ്പേഴ്‌സ് ജിജി വര്‍ഗ്ഗീസ്, രമാദേവി, ആന്‍ചാക്കോ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisement

സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്യാം മോഹന്‍ ചങ്ങനാത്തിനെ ആദരിച്ചു

വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന ശ്യാം മോഹന്‍ ചങ്ങനാത്തിന് സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരിക്കുന്നു. ജൈവകൃഷിയിലൂടെ വിവിധയിനം കൃഷികള്‍ ചെയ്ത് വിജയം നേടിയ കര്‍ഷകനും, യുവകര്‍ഷകര്‍ക്ക് മാതൃകയാണ് അദ്ദേഹം. ശ്യാംമിന്റെ അയല്‍വാസിയും സിപിഐഎം ഏരിയാ കമ്മിറ്റിയംഗവുമായ കെ. വി ഉണ്ണികൃഷ്ണന്‍ ,ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്മാബി ലത്തീഫ്, വാര്‍ഡ് മെമ്പര്‍ വര്‍ഷ പ്രവീണ്‍ ,നിസ്സാം വെള്ളാങ്ങല്ലൂര്‍ എന്നിവരും ശ്യാമിന് അഭിനന്ദനം അറിയിച്ചു.

Advertisement

കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പൊതുമാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു ദിനംപ്രതി വില കുതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ യാതൊരു ഇടപെടലും നിര്‍വ്വഹിക്കാതെ സംസ്ഥാനത്ത് വില വര്‍ദ്ധനവില്ല മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും ആവശ്യാനുസരണം സാധങ്ങള്‍ ഉണ്ട് എന്ന് ന്യായീകരിച്ചു ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നിക്ഷേധാത്മക നിലപാടില്‍ പ്രതിക്ഷേധിച്ചുകൊണ്ടും സാധാരണ ജനങ്ങള്‍ക്കു ആശ്വാസകരമായിരുന്ന മാവേലിസ്റ്റോറുകളിലും ,നീതി സ്റ്റോറുകളിലും ആവശ്യാനുസരണം സാധനങ്ങള്‍ വിതരണം ചെയ്യാതെ ജനജീവിതം ദുസ്സഹമാക്കി തീര്‍ക്കുന്നതില്‍ പ്രതിക്ഷേധിച്ചുകൊണ്ടും കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ ,
1.നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കുക.
2.മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും ആവശ്യ സാധനങ്ങള്‍ ഉടന്‍വിതരണം ചെയ്യുക .എന്നീ
ജനകീയമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മാപ്രാണം സെന്ററിലുള്ള മാവേലി സ്റ്റോറിനു മുന്‍പിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണ ഡിസിസിജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സത്യന്‍ നാട്ടുവള്ളി പി.ചന്ദ്രശേഖരന്‍,പി.ബി.സത്യന്‍, കെ.കെ. അബ്ദുള്ള കുട്ടി, എ.കെ.മോഹന്‍ദാസ്, പി.കെ. ഭാസി അജിത്ത് കുമാര്‍, എ.എസ്മണ്ഡലം ഭാരവാഹികളായ സിന്ധു അജയന്‍,
സന്തോഷ് മുതുപറമ്പില്‍ പ്രദീപ് താഴത്തു വീട്ടില്‍, ഹരിദാസ് താണിയത്ത്, അബൂബക്കര്‍ മാഷ്, അബ്ദുള്‍ ബഷീര്‍, പ്രതാപന്‍, കുമാരി രഘുനാഥ്, ശാരദ വിശ്വംഭരന്‍, ശ്രീലത വല്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

വാഹനപ്രചരണ ജാഥ


സര്‍ക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യവിരുദ്ധ സമിതി വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ ജാഥക്ക് കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് ജോയ് ആലപ്പാട്ട്, ഫൊറോന പ്രസിഡന്റ് ജോയ് മൊളരിക്കല്‍, രൂപത ട്രഷറര്‍ ജോളി തോമസ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കാച്ചപ്പിള്ളി തുടങ്ങിയവര്‍ വാഹനപ്രചരണജാഥക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി.

Advertisement

ലഹരിക്കെതിരെ ഓള്‍ കേരള ഓപ്പണ്‍ കരാട്ടെ ടൂര്‍ണണമെന്റ് സെന്റ് ജോസഫ്‌സ് കോളേജ്ജില്‍


ഇരിങ്ങാലക്കുട ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെസിഎ ഇരിങ്ങാലക്കുടയുടേയും ജെഎസ്‌കെ യുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ എന്ന ആപ്തവാക്യവുമായി ഓള്‍ കേരള ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റ് ആഗസ്റ്റ് 12 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 4 മണിവരെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നു. രാവിലെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യഡോംഗ്‌റ ഐപിഎസ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജസജീവ്കുമാര്‍ , സെന്റ് ജോസഫസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ബ്ലെസി തുടങ്ങിയവര്‍ വിശിഷ്ടാത്ഥികളായിരിക്കും. വൈറ്റ്, യെല്ലോ, ഓറഞ്ച്, ഗ്രീന്‍, ബ്ലൂ, പര്‍പ്പിള്‍, ബ്രൗണ്‍, ബ്ലാക്ക് തുടങ്ങിയ ബെല്‍റ്റ് അടിസ്ഥാനത്തിലും, എല്‍.പി.,യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളെ തരംതിരിച്ചും എയ്ജ് വെയ്റ്റ് അടിസ്ഥാനത്തിലും മത്സരങ്ങള്‍ നടത്തും. മൊത്തം 70 വിഭാഗങ്ങള്‍ തരം തിരിച്ച് കൊണ്ട് മത്സരങ്ങള്‍ നടക്കുക. ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മൂന്നും, സ്ഥാനങ്ങള്‍ക്ക് ട്രോഫിയും, മെഡലും, സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹനസമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുക്കും.സ്‌കൂള്‍ ഗെയിംസിലെ കരാട്ടെ വിഭാഗത്തിലെ പ്രശ്‌സതരായ മുപ്പതോളം റഫറിമാര്‍ മത്സരങ്ങള്‍ നിയന്ത്രിക്കും. ഓള്‍ കേരള ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ പത്രസമ്മേളനത്തില്‍ ജെസിഐ പ്രസിഡന്റ് മെജോ ജോണ്‍സണ്‍ പ്രോഗ്രാം ഡയറക്ടര്‍ അഡ്വ.ഹോബി ജോളി, ടൂര്‍ണമെന്റ് കോ-ഓഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ബ്ലെസി എന്നിവര്‍ പങ്കെടുത്തു.

Advertisement

ലോകനാട്ടറിവു ദിനം ആചരിച്ചു


കൈപ്പമംഗലം :കൈപ്പമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക നാട്ടറിവുദിനത്തോട
നുബന്ധിച്ച് നാടന്‍പാട്ടും റിയാവിഷ്‌കാരവും നടന്നു.വിദ്യാലയത്തിലെ വിഎച്ച്എസ്ഇ വിഭാഗം
എന്‍എസ്എസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. ഉത്തരമലബാറില്‍
കെട്ടിയാടപ്പെടാറുള്ള അനുഷ്ഠാനകലാരൂപമായ മുച്ചിലോട്ട് ഭഗവതിയുടെ തെയ്യക്കോലമാണ്
കെട്ടിയാടിയത്.സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ‘അയ്യപ്പകുട്ടി ഉദിമാനം’ അവതരിപ്പിച്ച തെയ്യവും
നാടന്‍പാട്ടും കുട്ടികളില്‍ സന്തോഷവും ആവേശവും ഉണര്‍ത്തി.കെ എസ് ദമനന്‍ ഉദിമാനം, അനന്തകൃഷ്ണന്‍ഉദിമാനം, കാര്‍ത്തിക് ഉദിമാനം, സനൂപ് ഉദിമാനം എന്നീ കലാകാരന്മാരാണ് വേദിയില്‍
അരങ്ങേറിയത്.10.30 ന് ആരംഭിച്ച പരിപാടി 12.30 ന് അവസാനിക്കുമ്പോഴേക്കും കുട്ടികള്‍ ആവേശ
തിമര്‍പ്പിലായി. പ്രിന്‍സിപ്പാള്‍ ഇ ജി സജിമോന്‍ ,വൈസ് പ്രിന്‍സിപ്പാള്‍ ,പിടിഎ പ്രസിഡണ്ട് കെ കെ
മണികണ്ഠന്‍,എസ്എംസി ചെയര്‍മാന്‍ കെ എസ് സന്തോഷ്,പി ടി എ എക്‌സിക്യൂട്ടീവ് അംഗം കെ പി ഷാജി,
സ്റ്റാഫ് സെക്രട്ടറി ജി.ഡിംബിള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വിഎച്ച്എസ്ഇ എന്‍എസ്എസ് കോഡിനേ റ്റര്‍ എം മായാദേവി സ്വാഗതവും വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ പി എസ് ജയശ്രീനന്ദിയും ആശംസിച്ചു.

Advertisement

പ്രതിയെ അറസ്റ്റ് ചെയ്തു


യുവാവിനെ വധിക്കാന്‍ ശ്രമിച്ച് കാറും 38650 രൂപയും 61 ബോട്ടില്‍ വെളിച്ചെണ്ണയും മോഷ്ടിച്ച കേസ്സിലെ മുഖ്യപ്രതി സഞ്ജു (25) നെ തൃശ്ശൂര്‍ ജില്ലാ പോലീസ് മേധവി ഐശ്വര്യപ്രസാദ് ഡോംഗ്‌റെയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ.ഷൈജുവും ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 4 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിന് ശേഷം പ്രതി ഒളിവിലായിരുന്നു. സംഘത്തില്‍ എസ്.ഐ മാരായ ഷാജന്‍ എം.എസ്, എന്‍.കെ.അനില്‍കുമാര്‍, കൃഷ്ണപ്രസാദ്, ജയകൃഷ്ണന്‍, എഎസ്‌ഐ സൂരജ്‌ദേവ്, സിപിഒമാരായ ഉമേഷ്, മിഥുന്‍ കൃഷ്ണ എന്നിവരുണ്ടായിരുന്നു.

Advertisement

എല്‍എഫില്‍ സ്വതന്ത്ര സോഫ്‌റ്റ്വെയറിനെ പരിചയപ്പെടുത്തി

സ്വതന്ത്ര സോഫ്റ്റ്വെയറിനെ പരിചയപ്പെടുത്തുക പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെടുന്ന ഫ്രീഡം ഫെസ്റ്റിന്റെ സ്‌കൂള്‍തല ഉദ്ഘാടനം ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുകയുണ്ടായി.രാവിലെ 9.30 യോടെ പ്രദര്‍ശനം ആരംഭിച്ചു.ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വകെറ്റ് കെ ആര്‍ വിജയ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.പ്രധാന അധ്യാപിക സിസ്റ്റര്‍ നവീന പിടിഎ പ്രസിഡണ്ട് ജെയ്‌സണ്‍ കരപറമ്പില്‍ എംപിടഎ പ്രതിനിധി മറ്റുപിടിഎ അംഗങ്ങളും സന്നിഹിതരായിരുന്നു. രക്ഷാകര്‍ത്താക്കളുടേയും നല്ലവരായ നാട്ടുകാരുടെയും സാന്നിധ്യം ഇതിനെ കൂടുതല്‍ മികവുള്ളതാക്കി.

Advertisement

യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു

കരുവന്നൂർ വെട്ടുകുന്നത്ത്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റേഷൻകട വ്യാപാരി വിയ്യത്ത് മുകുന്ദന്റെ മകൻ ഷിനോദ്(36) അമൃത എക്സ്പ്രസ്സ് ട്രെയിനിൽ എറണാകുളത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചു.കൂട്ടുകാരൊന്നിച്ച് യാത്രചെയ്യവെ വാതിലിൽ ഇരുന്നിരുന്ന ഷിനോദ് താഴെ വീഴുകയായിരുന്നു.കൂട്ടുകാർ അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തി ട്രാക്കിലൂടെ അര കിലോമീറ്ററോളം പുറകോട്ട് നടന്നാണ് ഷിനോദിനെ കണ്ടെത്തിയത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മാതാവ്-ഷീല.ഭാര്യ-ശീതൾ .മക്കൾ-ദിദേയ(4),ധൻവിക(2).സംസ്കാരം നാളെ(വ്യാഴാഴ്ച) ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

Advertisement

ദേശീയ വ്യാപാരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭി മുഖ്യത്തിൽ ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനമായി വിവിധ പരിപാടികളോടെ വ്യാപാരഭവനിൽ ആചരിച്ചു, പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ സ്വാഗതം പറഞ്ഞു. സംഘടനയുടെ പതാക വ്യാപാരഭവനിൽ ഉയർത്തുകയും, മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. യൂണിറ്റ് ഭാരവാഹികൾ പ്രായമായ വ്യാപാരികളെ വസതിയിൽ സന്ദർശിച്ച് സ്‌നേഹാന്വേഷണം നടത്തി. ട്രഷറർ വി. കെ അനിൽകുമാർ, വൈസ് പ്രസിഡന്റ്മാരായ ടി. വി. ആന്റോ, ടി. മണിമേനോൻ, പി. വി. നോബിൾ, ജോയിന്റ് സെക്രട്ടറി മാരായ ഷൈജോ ജോസ്, ബൈജു കെ. ആർ., ഡീൻ ഷഹീദ്, വനിതാവിംഗ് പ്രസിഡന്റ്‌ മിനി ജോസ്, യൂത്ത് വിംഗ് പ്രസിഡന്റ്‌ ലിഷോൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എസ്. ജാക്സൺ, റോയ് ജോസ്, എ. ജെ. രതീഷ്, എ. വി. വിൻസെന്റ്, സോണി ഊക്കൻ, ലിന്റോ തോമസ്, സന്തോഷ്‌ കുമാർ, ജോർജ് കൂൾമാറ്റ്, ഷെനാസ്, എം. ഐ. വിൽ‌സൺ എന്നിവർ നേതൃത്വം നൽകി.

Advertisement

ഉണര്‍വായി രക്തദാനക്യാമ്പ്


ഇരിഞ്ഞാലക്കുട : തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ ‘ഉണര്‍വ് 3.0’എന്ന പേരില്‍ ആഗസ്റ്റ് 7 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഐ.എം.എ.യുടെയും എന്‍.എസ്.എസ്.യൂണിറ്റിന്റെയും നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസിന്റെയും ജെ സി ഐ ഇരിഞ്ഞാലക്കുടയുടെയും ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ നോവയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ‘നമുക്ക് രക്തബന്ധുക്കളാകാം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.കോവിഡ് കാലയളവിനു ശേഷം രക്തം ലഭിക്കുവാന്‍ ദൗര്‍ലഭ്യം നേരിടുന്നതുകൊണ്ട് ഇരിഞ്ഞാലക്കുടയിലും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് രക്തം ശേഖരിക്കുകയും ബ്ലഡ് ബാങ്കില്‍ സംഭരിച്ച് രക്തം ആവശ്യമായി വരുന്നവര്‍ക്ക് സ്റ്റേഷനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി രക്തം ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ആഗസ്റ്റ് 7 തിങ്കളാഴ്ച 175 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പിന്റെ രണ്ടാംഘട്ടത്തില്‍ 62 യൂണിറ്റ് രക്തം ശേഖരിക്കുകയും ജൂലൈ 13ന് നടന്ന ഒന്നാം ഘട്ടത്തില്‍ 90 വിദ്യാര്‍ത്ഥികളില്‍ നിന്നുമായി 60 യൂണിറ്റ് രക്തം ശേഖരിക്കുകയും ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ഡോ. ജോളി ആന്‍ഡ്‌റൂസ്, കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസേഴ്‌സ് പ്രൊഫ. ഷിന്റോ വി. പി, പ്രൊഫ. ജിന്‍സി എസ്. ആര്‍, പ്രൊഫ ഹസ്മിന ഫാത്തിമ, പ്രൊഫ ലിസ് മെറിന്‍ പീറ്റര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.

Advertisement

ഐറിഷ് പെര്‍മിറ്റ് കാര്‍ഡ് ഉള്‍പ്പെടെനഷ്ടപ്പെട്ടു
ജോമോന് തുണയായി പോലീസ്

രേഖകള്‍ വീണ്ടെടുത്ത് മടക്കയാത്രക്ക് വഴിയൊരുക്കി
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥര്‌ക്കൊപ്പം ജോമോന് ഇരിങ്ങാലക്കുട: ഐറിഷ് റെസിഡന്ഷ്യല് പെര്മിറ്റ് കാര്ഡ് അടക്കമുള്ള വിലപിടിപ്പുള്ള രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട് ഐറിഷ് യാത്രമുടങ്ങിയ ജോമോന് തുണയായി പോലീസ്. മൂന്നുദിവസം സി.സി.ടി.വി.ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് വിലപിടിച്ച രേഖകള്‍ കണ്ടെത്തിനല്‍കിയത്. രേഖകള്‍ കിട്ടിയില്ലെങ്കില്‍ 15-ന് ഐറിഷിലേക്കു മടങ്ങാനാകുമായിരുന്നില്ല.അഞ്ചാം തീയതി രാത്രിയാണ് പറപ്പൂക്കര സ്വദേശി തെക്കേത്തല ജോബിന്റെ മകന് ജോമോന്റെ രേഖകള്‍ അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത്. സ്വന്തം കാറിന് മുകളില്‍വെച്ച പഴ്‌സ് എടുക്കാന്‍ മറക്കുകയായിരുന്നു. കല്ലേറ്റുംകരയില്‍വെച്ച് സംഭവം ഓര്‍ത്തപ്പോഴേക്കും പഴ്‌സ് നഷ്ടപ്പെട്ടിരുന്നു.
തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി. പുല്ലൂരിലെ എ.ഐ.ക്യാമറയില്‍ കാറിനു മുകളില്‍ പഴ്‌സുള്ള ദൃശ്യങ്ങള്‍കിട്ടി. 100 മീറ്റര്‍ അകലെ സ്വകാര്യ സി.സി.ടി.വി. ദൃശ്യത്തില്‍ പഴ്‌സ് ഇല്ലായിരുന്നു. തുടര്‍ന്ന് ആ സമയത്ത് അതുവഴിപോയ വാഹനങ്ങളുടെ ഉടമകളുമായി ബന്ധപ്പെട്ടു. ഇതില്‍ ഒരാളില്‍നിന്നും ചെറിയ സൂചന ലഭിച്ചു. പഴ്‌സ് എടുത്തുവെന്ന് കരുതുന്ന ആളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് കൊരട്ടിയിലെ അയാളുടെ വീട്ടിലെത്തി പഴ്‌സ് കണ്ടെടുക്കുകയായിരുന്നു. രേഖകള് തിരിച്ചുകിട്ടിയ സന്തോഷത്തില് സി.സി.ടി.വി. നോക്കാന് സഹായിച്ച വീട്ടുകാര്ക്കും ഓട്ടോ റിക്ഷക്കാര്ക്കുമെല്ലാം ജോമോന്‍ ലഡു വിതരണം ചെയ്തു. എസ്.ഐ.മാരായ എം.എസ്. ഷാജന്, കെ.പി. ജോര്ജ്ജ്, പോലീസുകാരായ രാഹുല് വിപിന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Advertisement

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സായ്ഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സായ്ഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തി.ശാസ്ത്രം തന്നെയാണ് പ്രധാനം എന്ന വിഷയത്തെ അധികരിച്ചാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.പി രാധകൃഷ്ണന്‍ സദസ്സ് ഉദ്ഘാടനം ചെയ്തു.ജെയ്മോന്‍ സണ്ണി സ്വാഗതം പറഞ്ഞ യോഗത്തിന് പി മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു.റഷീദ് കാറളം വിഷയാവതരണം നടത്തി.ഒ എന്‍ അജിത്കുമാര്‍,എ ടി നിരൂപ് എന്നിവര്‍ സംസാരിച്ചു.

Advertisement

കുഞ്ഞിക്കൈകളില്‍ ഒരു പിടി നെല്ല് – പതിനാലാം വര്‍ഷത്തിലേക്ക്

നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂളിന്റെ സ്വന്തമായുള്ള ഒന്നര ഏക്കര്‍ പാടത്തു ഞാറു നടീല്‍ നടത്തി . കാര്‍ഷിക ക്ലബ്ബ്, ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ഹയര്‍ സെക്കന്റ്‌റി വിഭാഗം എന്‍. എസ്. എസ്, യൂണിറ്റുകള്‍, ഹയര്‍ സെക്കന്ററി ഗൈഡ്‌സ് യൂണിറ്റ്, എസ്. പി. സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെല്‍കൃഷി നടത്തിയത്.കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം ഉണ്ടാക്കുന്നതിനും വേണ്ടി അധ്യാപകരുടെ യും പി ടി എ യുടെയും സഹകരണ ത്തോടെ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് നെല്‍കൃഷി നടത്തുന്നത്.മട്ടത്രിവേണി ഇനത്തില്‍ പെട്ട നെല്‍വിത്തിന്റെ ഞാറാണ് ഈ വര്‍ഷം ഉപയോഗിച്ചിരിക്കുന്നത്.കാര്‍ഷിക പരിപാലനത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നടവരമ്പ് സീഡ് ഫാമിലെ ഉദ്യോഗസ്ഥനായ സുനികുമാര്‍ കുട്ടികള്‍ക് നല്‍കി വരുന്നു ഞാറു നടീല്‍വെള്ളാങ്ങല്ലൂര്‍
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ഗീതാഞ്ജലി ബിജു, പ്രിന്‍സിപ്പാള്‍ എം.കെ പ്രീതി , എച്ച്.എം ബിന്ദു .ഒ. ആര്‍, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ബസന്ത് പി.എസ്. എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ മാരായ ഡോ.സുമ.എസ്
ഷമീര്‍ എസ് , ഗൈഡ് ക്യാപ്റ്റന്‍ സ്വപ്ന, ഷീബ ജയചന്ദ്രന്‍, ബിജി എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഷക്കീല. സി.ബി. പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisement

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുടയില്‍ ആചരിച്ചു


യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടന്‍ പാതക ഉന്നതി. ജില്ലാ ജനറല്‍ സെക്രട്ടറി അസറുദീന്‍ കളക്കാട്ട് സ്ഥാപക ദിന സന്ദേശം നല്‍കി. നഗരസഭ കൗണ്‍സിലര്‍ അവിനാശ് ഓ എസ്, ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലന്‍, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സനല്‍ കല്ലൂക്കാരന്‍, സെക്രട്ടറി ലിംങ്സണ്‍ ചാക്കൂര്യ, മണ്ഡലം ഭാരവാഹികളായ സുബിന്‍ പി എസ്, വിജിത് ടി ആര്‍, ഷിന്‍സ് വടക്കന്‍,ആല്‍ബര്‍ട്ട്, യൂണിറ്റ് പ്രസിഡണ്ടുമാരായ ജോമോന്‍ മണാത്ത്, ശ്രീരാജ് ഭാസി, വിജീഷ് വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe