നിരോധിത പുകയില വില്‍പ്പനക്കാരന്‍ പിടിയില്‍

ഇരിങ്ങാലക്കുട: സ്‌കൂള്‍ കുട്ടികള്‍ക്കും അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും നിരോധിത പുകയില വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ചേലൂര്‍ സ്വദേശി സേവ്യാര്‍ (60)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും പിടികൂടിയത്. അയ്യങ്കാവ്...

കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ തെരുവുനാടകം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ലോക എയ്ഡ്‌സ് ദിനത്തില്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എയ്ഡ്‌സ് ദിന അവബോധ തെരുവു നാടകം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കോ-ഒപ്പറേറ്റീവ് ഹോസ്പിറ്റല്‍ അങ്കണം, ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്സ്റ്റാന്റ്,...

ഉപഭോക്തൃ നിയമത്തെക്കുറിച്ച് ഉപഭോക്താക്കള്‍ കൂടുതല്‍ അറിവ് നേടണം- കെ.യു.അരുണന്‍ എം.എല്‍.എ.

ഇരിങ്ങാലക്കുട: ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍, ബില്ല് ചോദിച്ചു വാങ്ങുവാന്‍ ഉപഭോക്താവ് പഠിക്കണമെന്നും, ഉപഭോക്തൃ സംരക്ഷണ നിയമം നമ്മുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കി അതിനെക്കുറിച്ച് ഉപഭോക്താവ് കൂടുതല്‍ അറിവ് നേടണമെന്നും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍...

സൈബര്‍ ക്രൈം ആസ്പദമാക്കി നീഡ്‌സ് നടത്തിയ വിസ്മയ സംവാദം ചരിത്രമായി

ഇരിങ്ങാലക്കുട: സൈബര്‍ ലോകത്തിന്റെ വെല്ലുവിളികളെ ആയിരങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടി മജീഷ്യന്‍ മുതുകാടിന്റെ വിസ്മയ സംവാദം. സാധ്യതകള്‍ക്കൊപ്പം സൈബര്‍ ലോകത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ മായാജാലത്തിലൂടെ അവതരിപ്പിച്ച് ലോക പ്രശസ്ത മജീഷ്യന്‍...

റവന്യൂ കലോത്സവം: ചെണ്ട മേളം ഒന്നാം സ്ഥാനം അവിട്ടത്തൂരിന്

ഇരിങ്ങാലക്കുട റവന്യൂ കലോത്സവത്തില്‍ എച്ച്.എസ്.എസ്. വാഭാഗം ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം നേടിയ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ്.എസ്. ലെ നീരജ് ശിവദാസും സംഘവും

സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റല്‍ തെരുവുനാടകവും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലോക എയഡ്‌സ് ദിനത്തിന്റെ ഭാഗമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയുടെയും സ്‌കൂള്‍ ഓഫ് നഴ്‌സിംഗിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബസ്സ്‌സ്റ്റാന്റില്‍ ഫ്‌ളാഷ് മോബും, തെരുവുനാടകവും നടത്തി. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു....

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്‌കൂളിന്റെ 72-ാം വാര്‍ഷികം ആഘോഷിച്ചു.

മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്‌കൂളിന്റെ 72-ാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് അധ്യാപക- രക്ഷാകര്‍ത്തൃ യോഗവും, മാതൃസംഗമവും, സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപികമാരായ അനിത കെ. തട്ടില്‍, ആനി ടി.എം., റൂബി തോമസ്...

കാട്ടൂര്‍: കാട്ടൂര്‍: പഞ്ഞിക്കാരന്‍ ഇട്ട്യേര ജോണി (75) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വാടച്ചിറ- കാട്ടൂര്‍ സെന്റ് സെബാസ്റ്റിയന്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ഗ്രേയ്‌സി ജോണി. മക്കള്‍: ജെനിന്‍, റെനിന്‍....

കാറളം ആവല്‍ചിറപാലം അപ്രോച്ച്റോഡ് നിര്‍മ്മിക്കുന്നു

കാറളം: ജനങ്ങളുടെ ഏറക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വെള്ളാനി കോഴിക്കുന്ന് ആവല്‍ചിറ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം തുടങ്ങുന്നു. പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ആദ്യം...

മരങ്ങളെ നോവിക്കരുത്: പരസ്യബോര്‍ഡുകള്‍ തൂക്കുന്നതിനെതിരെ ഡി വൈ എഫ് ഐ പള്ളിക്കാട് യൂണിറ്റ്

കാട്ടുങ്ങച്ചിറ: ഹരിതാഭമായ പാതയോരത്തെ ഭൂരിഭാഗം മരങ്ങളിലും കാണുന്ന ക്രൂരതയുടെ അടയാളങ്ങള്‍ ഏതൊരു പ്രകൃതി സ്‌നേഹിയേയും അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. കാടുങ്ങച്ചിറ പള്ളിക്കാട് പ്രദേശത്ത് നിന്നും  ക്രൈസ്റ്റ് കോളേജിലേക്ക് പോകുന്ന വഴിയിലാണ് ഈ ക്രൂരത കാണാന്‍...

സംയുക്ത കര്‍ഷക സമിതി -പ്രതിഷേധ സായാഹ്നം.

ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ ഗോവധ നിരോധന ഉത്തരവിന്റെ മറവില്‍ ഇസ് ലാം മതത്തില്‍പ്പെട്ട ക്ഷീരകര്‍ഷകരെ ഗോ രക്ഷാ സേന പ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ഇടതു കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയുടെ...

സെന്റ് ജോസഫ്‌സ് കോളേജില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ആഗോള വികസനത്തിന്റെയും മത്സരത്തിന്റെയും വേഗതയും തീവ്രതയും വര്‍ദ്ധിക്കുന്നതിനനുസൃതമായി സര്‍വ്വകലാശാല വ്യവസായ പങ്കാളിത്തം അനിവാര്യമായ ഈ സാഹചര്യത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് ഓട്ടോണമസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗവും ഓള്‍ഡ് സ്റ്റുഡന്റ്‌സ് ഫോറം കുസാറ്റും...

കാട്ടൂര്‍: കാട്ടൂര്‍: മിനി എസ്റ്റേറ്റിനടുത്ത് കവലക്കാട്ട് പൗലോസ് മകന്‍ ജോസഫ്(85) മരണപെട്ടു. സംസ്‌ക്കാരം നടത്തി. ഭാര്യ:സെലീന.മക്കള്‍: സണ്ണി, വില്‍സണ്‍, ബേബി, ഫ്രാന്‍സിസ്. മരുമക്കള്‍: മാര്‍ഗരറ്റ്, ഡോളി, പോള്‍, ഗ്രേയ്സി.

ദേശീയ ടെന്നീസ് വോളിബോള്‍; കേരളത്തിന് രണ്ടാം സ്ഥാനം

ഇരിങ്ങാലക്കുട: ഒഡീസയിലെ ഭുവനേശ്വറില്‍ നടന്ന ദേശീയ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തിലും മിക്സ്ഡ് ഡബ്ബിള്‍സിലും കേരള ടീം രണ്ടാം സ്ഥാനം നേടി. ടൂര്‍ണ്ണമെന്റിന് ശേഷം തിരിച്ചെത്തിയ ടീമിന് ജില്ലാ ടെന്നിസ് വോളിബോള്‍...

ഇരിങ്ങാലക്കുടയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ കാറ്റ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ മുതല്‍ പൊടിയോടുകൂടിയ ശക്തമായ കാറ്റ്. കാറ്റില്‍ പലയിടത്തും അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലര്‍ക്കും പൊടിക്കാറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. പുല്ലൂരില്‍...

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ 10-മത് ചിത്രപ്രദര്‍ശനം- ‘ഏക്‌ ഹസാരിച്ചി നോട്ട്’

ഇരിങ്ങാലക്കുട: നാല്പത്തി അഞ്ചാമത് ഇന്ത്യന്‍ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ മറാത്തി ചിത്രമായ 'ഏക്‌ ഹസാരിച്ചി നോട്ട് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 1ന്, വൈകീട്ട് 6.30ന് ക്രൈസ്റ്റ്...

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍: കോക്കാട്ട് പരേതനായ പള്ളി ഭാര്യ കാളിക്കുട്ടി(87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് തറവാട്ടു വസതിയില്‍. മക്കള്‍: സരോജിനി, ജാനു, വേലായുധന്‍ (പരേതന്‍), പ്രഭാകരന്‍ (പാറളം പഞ്ചായത്ത് സെക്രട്ടറി),...

കേരളോത്സവം ചെസ്സ് മത്സരം: ശ്യാം പീറ്ററിന് 1-ാം സ്ഥാനം

ഇരിങ്ങാലക്കുട: തൃശ്ശീര്‍ ജില്ലാ കേരളോത്സവം ചെസ്സ് മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശി ശ്യാം പീറ്ററിന് ഒന്നാം സ്ഥാനം. ശ്യാം തൃശ്ശൂര്‍ സെന്റ്.തോമാസ് കോളേജിലെ ബി.കോം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇത് രണ്ടാം തവണയാണ് ശ്യാം...

കഞ്ചാവ്; മൂന്ന് പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന കാല്‍കിലോ കഞ്ചാവ് സഹിതം മൂന്ന് പേരെ ഇരിങ്ങാലക്കുട എസ്.ഐ സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി സ്വദേശി മുതിരപറമ്പില്‍ പ്രവീണ്‍...

ജൂബിലി സമാപനത്തിന് 150 പേരുടെ ജൂബിലി ഗാനം

ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ സമാപനാഘോഷങ്ങളോടനുബന്ധിച്ച് 150 പേരുടെ ജൂബിലി ഗാനാലാപനം. പള്ളിയുടെ 150 വര്‍ഷത്തെ ചരിത്രമാണ് ഗാനത്തിന്റെ ഇതിവൃത്തം. ജോസ് താണിപ്പിള്ളി രചിച്ച ഗാനത്തിന് സംഗീതം...