കുട്ടകുളം സമരത്തിന്റെ 73-ാം വാര്‍ഷികത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു

257

ഇരിങ്ങാലക്കുട : കുട്ടംകുളം സമരത്തിന്റെ 73-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘വഴിനടക്കുന്നതിനുള്ള സമരങ്ങളും സമകാലിക കേരളവും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടന്നു. ഇരിങ്ങാലക്കുട എസ്.എന്‍. ക്ലബ്ബ് ഹാളില്‍ നടന്ന സെമിനാര്‍ പ്രശസ്ത സഹിത്യക്കാരനും, പുരോഗമ കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ.കെ.യു.അരുണന്‍ അധ്യക്ഷനായിരുന്നു. സിപിഐഎം ജില്ലാ കമ്മറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട് , അഡ്വ.കെ.ആര്‍.വിജയ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ സിപിഐഎം ഏരിയ കമ്മറ്റി അംഗങ്ങളായ ഡോ.കെ.പി.ജോര്‍ജ്ജ്, ലത ചന്ദ്രന്‍, കെ.എ.ഗോപി, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിപിഐഎം ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ സ്വാഗതം പറഞ്ഞു.

Advertisement