കാറളം ബണ്ട് റോഡ് ടാറിംങ്ങ് മാസങ്ങള്‍ തികയുന്നതുന്നിന് മുന്‍പ് പൊളിഞ്ഞു, പ്രതിഷേധവുമായി നാട്ടുക്കാര്‍

കാറളം : കാറളം ആലുംപറമ്പ് മുതല്‍ കരുവന്നൂര്‍ വലിയ പാലം വരെ ഏകദേശം മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇറിഗേഷന്‍ റോഡ് ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് ടാറിംങ്ങ് നടത്തിയത്.റോഡിന്റെ പേരില്‍ ഇറിഗേഷന്‍ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ഉണ്ടായ വിവാദങ്ങള്‍ പ്രദേശത്ത് രൂപികരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെയും ജനപ്രതിനിധികളുടെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമവായത്തിലെത്തി ജനങ്ങളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനവസാനമായി റോഡ് ടാറംങ്ങ് നടത്തിയത്.കരുവന്നൂര്‍ പുഴയോരത്ത് കൂടി കാട്ടൂരിലേയക്ക് പോകാവുന്ന റോഡ് സ്വപ്‌ന പൂര്‍ത്തികരണം എന്ന് കരുതിയപ്പോഴാണ് ആദ്യം പെയ്ത മഴയില്‍ തന്നെ റോഡിലെ ടാറിംങ്ങ് ഒലിച്ച് പോയി ചെളിമണ്ണ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.ബണ്ട് റോഡായതിനാല്‍ ഉയര്‍ന്ന് നില്‍ക്കുന്ന റോഡില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടുമില്ല.മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഏകദേശം ഒരു കോടി ഇരുപതുലക്ഷം രൂപ അടങ്കല്‍ തുകയായിട്ടാണ് ടാറിംങ്ങ് റോഡ് പണി കഴിപ്പിച്ചത്.അശാസ്ത്രീയമായ രീതിയിലുള്ള ടാറിംങ്ങും ടാറിന്റ കുറവും വരുത്തി പണി കഴിച്ച കരാറുകാരും ഉദ്യോഗസ്ഥ വിഭാഗവും കാണിച്ച അഴിമതിയാണെന്നാരോപിച്ച് നാട്ടുകാര്‍ ഒറ്റകെട്ടായി പ്രക്ഷോപത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ്.റോഡിന്റെ തകര്‍ച്ചയില്‍ എ ഐ ടി യു സി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ കാറളം യൂണിറ്റ് പ്രതിഷേധിച്ചു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img