കടുപ്പശ്ശേരി ജി യു പി സ്‌കൂളിലെ 7 വിദ്യര്‍ത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് സ്റ്റെപ്പ്‌സ്

552
Advertisement

തൊമ്മാന : കടുപ്പശ്ശേരി ജി യു പി സ്‌കൂളിലെ 7 വിദ്യര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ മുഴുവന്‍ പഠന ചില്ലവും എറ്റെടുത്ത് തൊമ്മാനയിലെ സ്റ്റെപ്പ്‌സ് സംഘടനാ മാതൃകയാകുന്നു.പ്രവര്‍ത്തനത്തിന്റെ ആദ്യ ചെക്ക് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊ. കെ യു അരുണന്‍ ഹെഡ്മിസ്ട്രസ് മരിയ സ്റ്റെല്ലയ്ക്ക് നല്‍കി.ചടങ്ങില്‍ സ്റ്റെപ്പ്‌സ് സംഘടനയുടെ രക്ഷാധികാരി ബിജു ഫ്രാന്‍സീസ്. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, പി ടി എ പ്രഡിഡന്റ് വിന്‍സന്റ് ചാതേലി.സ്‌കൂള്‍ സംരക്ഷണ സമിതി മുന്‍ മെമ്പര്‍ കെ.കെ.മോഹനന്‍.വാര്‍ഡ് മെമ്പര്‍ പ്രകാശന്‍ ,അവിട്ടത്തൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് മാസ്റ്റര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Advertisement