ആളൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026- സ്റ്റേജ് മത്സരങ്ങൾ 8/11/2026 ഞായറാഴ്ച രാവിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റോസിലി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. കാവ്യ രഞ്ജിത് ഉദ്ഘാടനം നിർവഹിച്ചു.. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രേഖ സന്തോഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പി. സി. ഷണ്മുഖൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ഐ ബാബു,, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. വി. രാജു, കലാ വിഭാഗം ചെയർപേഴ്സൺ ബിനു ജോബി മെമ്പർ, കലാ വിഭാഗം വൈസ് ചെയർമാൻ സദാനന്ദൻ കെ. എൻ, എന്നിവർ സംസാരിച്ചു.കലാ വിഭാഗം കൺവീനർ ഉദയൻ മാസ്റ്റർ നന്ദിയും പറഞ്ഞു… 40 വയസിനു മുകളിൽ പ്രായമായവരുടെ കലാ മത്സരങ്ങളും വേദിയിൽ അരങ്ങേറി…




