28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000 രൂപയും തട്ടിയെടുത്ത കേസിൽ പ്രതി മാള പോലീസിന്റെ പിടിയിലായി. പള്ളുരുത്തി സ്വദേശിയായ കടമാട്ടുപറമ്പ് വീട്ടിൽ സൽമാനുൽ ഫാരിസി ( 27 വയസ്സ്) ആണ് അറസ്റ്റിലായത്. പള്ളുരുത്തിയിൽ നിന്നുമാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്.

സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2024 ജൂൺ മുതൽ 2025 ഒക്ടോബർ 30 വരെയുള്ള കാലയളവിൽ പ്രതി പരാതിക്കാരിയിൽ നിന്ന് പലതവണകളായി 29.50 പവൻ സ്വർണാഭരണങ്ങളും 4,000 രൂപയും കൈക്കലാക്കുകയായിരുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചതിനെ തുടർന്നാണ് യുവതി കഴിഞ്ഞ വർഷം പോലീസിൽ പരാതി നൽകിയത്.

സർക്കിൾ ഇൻസ്പെക്ടർ ഷാജു എ.എൻ.-ന്റെ നിർദ്ദേശപ്രകാരം മാള എസ്.എച്ച്.ഒ വിശാഖ് കെ. വിശ്വൻ, എസ്.ഐ കെ.ആർ. സുധാകരൻ, സി.പി.ഒ ഹരികൃഷ്ണ ഐ.യു., ഹോം ഗാർഡ് വിനോദ് പി.ടി. എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് അതിവിദഗ്ദ്ധമായി പ്രതിയെ വലയിലാക്കിയത്. പ്രതിയെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

spot_img

Related Articles

Popular Categories

spot_imgspot_img