യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെj നേതൃത്വത്തിൽ ഭാരതമെമ്പാടും സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി യുവമോർച്ച സംഘടിപ്പിക്കുന്ന ‘നമോ ജീവധാര’ ബ്ലഡ് ഡൊണേഷൻ ക്യാമ്പയിന്‍റെ ഭാഗമായുള്ള രജിസ്ട്രേഷൻ ഉദ്ഘാടനം തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ ആർ ശ്രീകുമാർ നിര്‍വ്വഹിച്ചു.
ഇതിലൂടെ യുവമോർച്ച ലക്ഷ്യം വക്കുന്നത് 1001 പേരെ ജീവ ധാരയുടെ ഭാഗമാക്കാൻ ആണ്
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ഹരിപ്രസാദ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ആശിഷ ടി രാജ്, വിഷ്ണു ശാസ്താവിടം, യുവമോർച്ച ജില്ലാ പ്രഭാരിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ അജീഷ് പൈക്കാട്ട്, യുവമോർച്ച കൊരട്ടി മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ പി ജോർജ്, കെ പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, ബിജെപി ജില്ലാ പ്രഭാരി എം എ വിനോദ്, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ പി എസ് അനിൽകുമാർ, കെ കെ അജയകുമാർ, ബിജെപി ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, വിപിൻ , ബിജെപി ജില്ലാ ഐടി കൺവീനർ ശ്രീജേഷ്, സ്വരൂപ് എന്നിവർ സന്നിഹിതരായി..




