ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം ആഗസ്റ്റ് 17 ന് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ശ്രീമതി. റോസിലി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ ബഹു : ഇരിഞ്ഞാലക്കുട എം എൽ എ അഡ്വ : തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. കൃഷി ഓഫീസർ ടീന സിമേന്തി സ്വാഗതം പറഞ്ഞ യോഗത്തിൽ മുഖ്യ പ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുബാഷിണി രാജീവ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്തടൻ, വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹെലൻ ചാക്കോ, ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു ടി ഐ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സന്തോഷ്, കല്ലേറ്റുംകര സർവീസ് ബാങ്ക് പ്രതിനിധി വിജയലക്ഷ്മി, എഡിസി മെമ്പർ ജോജു എളംങ്കുന്നപ്പുഴ, പാർട്ടി പ്രതിനിധികൾ ബാബു തോമസ്, എ ആർ ഡേവിസ്, എം ബി ലത്തീഫ്, സുബീഷ് പി.എസ്. എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. പഞ്ചായത്ത് സെക്രെട്ടറി സുനിൽ കെ എൻ നന്ദി പറഞ്ഞു.. 11 കാറ്റഗറിയിൽ കർഷകരെയും 24 വാർഡ് തല കർഷകരെയും യോഗത്തിൽ അനുമോദിച്ചു




