കാറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആഘോഷിക്കുന്ന കർഷക ദിനാചരണം കാറളം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ കെ ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ബഹു : ഇരിഞ്ഞാലക്കുട എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സുധീഷ് ടി കെ, ശ്രീ. ടി ജി ശങ്കരനാരായണൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പ്രിയ സുനിൽ, കാറളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സുധീർദാസ് എം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സരിത വിനോദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. മിനി രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. പ്രസീന സജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. അജയൻ തറയിൽ, കാറളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ വി എൻ, വാർഡ് മെമ്പർ ശ്രീമതി. പ്രിയ അനിൽ, വാർഡ് മെമ്പർ ശ്രീ. ഷമീർ കെ ബി, കാറളം പഞ്ചായത്ത് സെക്രട്ടറി ശ്രീ. വിഷ്ണു എം എസ്, CDS ചെയർപേഴ്സൺ ശ്രീമതി. ജിജി ഗോപി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാറളം കൃഷിഓഫീസർ ശ്രീമതി. അനഘ വി ഗോപാൽ സ്വാഗതം ആശംസിച്ചു. വിവിധ വിഭാഗങ്ങളായി 15 മികച്ച കർഷകരെ ആദരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.




