കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. ജീവിതം മുഴുവൻ ആദർശജീവിതം നയിച്ചിരുന്ന അഗസ്റ്റിൻ അംഗ പരിമിതികൾ അവഗണിച്ച് ആദർശജീവിതം നയിക്കുകയും മക്കളെ അവരുടെ ഇഷ്ടപ്രകാരം മതങ്ങൾ നോക്കാതെ പങ്കാളിയെ തെര ഞ്ഞെടുക്കുവാൻ അനുവദിക്കുകയും വിവാഹം രജിസ്റ്റർ ഓഫീസിൽ നടത്തുകയും ചെയ്തു. മൃത ദേഹം ഇന്ന് ആഗെസ്റ്റ് 15 രാവിലെ മക്കളായ ആദർശും, തേജസ്വിനിയും ചേർന്ന് മെഡിക്കൽ കോളേജിന് കൈമാറി. അനുശോചനയോഗത്തിൽ ലാൽ വട്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. വിദ്യ ടീച്ചർ സ്വാഗതവും, ഷനോജ് നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ ഷാറ്റോ കുര്യൻ,ഹേമന്ദ്കുമാർ, രശ്മി ബാബുരാജ്, സനിജ സന്തോഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. സജീവൻ മാസ്റ്റർ, ഖാദർ പട്ടെപ്പാടം,തുമ്പൂർ ലോഹിതാക്ഷൻ മാസ്റ്റർ, യുക്തി വാദിസംഘം സ്റ്റേറ്റ് സെക്രട്ടറി സന്തോഷ് മാ നവം, മുൻ സെക്രട്ടറി ad രാജ ഗോപാൽ വാകത്താനം, വായന ശാല പ്രസിഡന്റ് രണദിവേ പനമ്പിള്ളി, സഹപാഠികൾ സുഹൃത്തുക്കൾ എന്നിവർ പ്രസംഗിച്ചു



