ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15 മുതൽ നടത്തുന്ന മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം കുറിക്കാൻ വിളംബരജാഥ കത്തിഡ്രൽ പള്ളിയിൽ നിന്നാരംഭിച്ച് ഠാണാ വഴി ബസ് സ്റ്റാൻഡ് ചുറ്റി മുനിസിപ്പൽ മൈതാനത്ത് സമാപിച്ചു തുടർന്ന് കത്തിഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ കൊടി ഉയർത്തി Ak CC പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റോബി കാളിയങ്കര, ജനറൽ കൺവീനർ രഞ്ചി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി, എന്നിവർ പ്രസംഗിച്ചു. ജോ. കൺവീനർമാരായ ഷാജു പാറേക്കാടൻ, വർഗീസ് ജോൺ, ടീം കോഡിനേറ്റർ ജോസ് മാമ്പിള്ളി ജെയിസൺ പൊന്തോക്കൻ എന്നിവർ നേതൃത്വം നൽകി




