കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ് ,ഷീബ ദമ്പതികളുടെ മകന്‍ സല്‍മാന്‍ (12)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപത്തെ കാട് കയറിയ കിണറ്റിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൂട്ടുകാരുമായി കളിക്കാന്‍ പോയിരുന്ന കുട്ടിയെ രാത്രിയായിട്ടും കാണാതായതോടെ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലില്‍ കിണറ്റിന് മുകളില്‍ ഇട്ട വലനീങ്ങികിടക്കുന്നത് ശ്രദ്ധയിൽ പെട്ട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.കൊടുങ്ങല്ലൂരില്‍ നിന്നും ശനിയാഴ്ച വെളുപ്പിന് അഗ്‌നി രക്ഷ സേന എത്തി മൃതദേഹം കരക്ക് കയറ്റി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം കബറടക്കം നടക്കും.പുത്തന്‍ചിറ വെള്ളൂര്‍ തെക്കുംമുറി ഗവ.യുപി സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍. ഷാജന്‍.




