ഇരിങ്ങാലക്കുട:ലോക വനിത ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നിരവധി രോഗികൾക്ക് സൗജന്യ ഡയാലിസിസിന് നേതൃത്വം നൽകുന്ന ഡയബെറ്റിക്ക് റിസർച്ച് സെന്റർ ഹോസ്പിറ്റൽ അഡ്മിനിസ്ടേറ്റർ സിസ്റ്റർ സുമയെ പൊന്നാടയണിച്ച് ആദരിച്ചു. ലേഡി ജേസി വിംഗ് ചെയർ പേഴ്സൺ വിൽജി ബിനോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ്, ട്രഷറർ ലിന്റോ തോമസ്, മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, സെനറ്റർ ഷാജു പാറേക്കാടൻ, ഫെനി എബിൻ, മദർ സിസ്റ്റർ അനിത എന്നിവർ പ്രസംഗിച്ചു.




