ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ തൃശൂർ പുത്തൻചിറ പനമ്പിള്ളി വീട്ടിലെ ശ്രീകുമാറിനെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിലെത്തി അനുമോദിച്ചു.

ശ്രീകുമാറിനെ മന്ത്രി പൊന്നാട അണിയിച്ച് ഫലകം സമ്മാനിച്ചു.ഭിന്നശേഷിക്കാർക്ക് കരുത്ത് പകർന്ന് മാതൃകയായി ഇനിയും ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീകുറിന് സാധിക്കട്ടെ എന്ന് മന്ത്രി ആർ.ബിന്ദു ആശംസിച്ചു.

ഒരു പുസ്തകത്തിന്റെ പേജ് സ്വയം മറിക്കാൻ കഴിയാത്ത ശ്രീകുമാർ തന്റെ വിധിയുടെ പേജുകൾ മറിച്ചു ഒരു ചാർട്ടേഡ് അക്കൗണ്ടന്റായിരിക്കുകയാണ് ശ്രീകുമാർ എന്ന 27 കാരൻ.

400 പേജിലധികം വരുന്ന പുസ്‌തകങ്ങൾ അമ്മ മിനി ഒരു മൊബൈൽ ഫോണിൽ സ്കാൻ ചെയ്ത‌് പഠിക്കുന്നതിനായി ഗൂഗിൾ ഡ്രൈവിൽ അപ്‌പ്ലോഡ് ചെയ്തുനൽകി. ശ്രീകുമാറിന് കൂടുതൽ മണിക്കൂർ തുടർച്ചയായി ഇരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ലാപ്ടോപ്പ് പിടിക്കാൻ വീൽചെയറിൽ ഒരു പ്രത്യേക സ്റ്റാൻഡ് ഉറപ്പിച്ചു നൽകി, മകന്റെ ഉയരത്തിന് അനുയോജ്യമായ ഒരു മേശയും പ്രത്യേകം നിർമ്മിച്ചു.കിടക്കയിൽ വായിക്കുമ്പോൾ പോലും,ഇരിപ്പ് ലഘൂകരിക്കാൻ സുഖപ്രദമായ ഒരു സ്റ്റാൻഡും സപ്പോർട്ടീവ് തലയണകളും ക്രമീകരിച്ചികൊണ്ടും അച്ഛൻ രാജനും അമ്മ മിനിയും മകന്റെ സ്വപ്‌നങ്ങൾക്ക് ശക്തമായ പിന്തുണയേകി.

ക്രൈസ്റ്റ് കോളേജ് പഠനകാലത്ത് നേടിയ ഉപകരണങ്ങളും അറിവും ഉപയോഗിച്ച് ശ്രീകുമാർ സി.എ പരീക്ഷകൾ എഴുതി. അവസാന പരീക്ഷകളിൽ,അദ്ദേഹത്തിന്റെ കസിൻ അനന്തകൃഷ്ണൻ (ബി.ടെക് വിദ്യാർത്ഥി) അദ്ദേഹത്തോടൊപ്പം നിന്നു. പഴയ സി.എ സ്ക‌ീമിൽ ചേർന്ന ശ്രീകുമാർ വർഷങ്ങളുടെ സമർപ്പണത്തിനുശേഷം 2023 ൽ പരീക്ഷകളിൽ വിജയിച്ചു. പ്രാദേശിക ചാർട്ടേഡ് അക്കൗണ്ടൻ്റ് ടി.ഡി ജോൺസിന്റെ കീഴിൽ മൂന്ന് വർഷത്തെ ആർട്ടിക്കിൾഷിപ്പും പൂർത്തിയാക്കി.മാങ്കിടിയിൽ വി.എച്ച്.എസ്.എസി.ൽ പ്ലസ്.ടു പൂർത്തിയാക്കിയ ശ്രീകുമാർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ഫിനാൻസിൽ ബി.കോം ബിരുദവും നേടി. പ്ലസ്.ടു വരെ, പരസഹായമില്ലാതെ ശ്രീകുമാർ എല്ലാ പരീക്ഷകളും സ്വയം എഴുതി.

അക്കൗണ്ടൻസി മേഖലയിൽ സ്വന്തമായി പരിശീലനവും നൈപുണ്യ വികസനവും ആരംഭിക്കണം എന്നതാണ് ശ്രീകുമാറിന്റെ ആഗ്രഹം.

മകന്റെ സ്വപ്നങ്ങൾക്ക് കറുത്തേകി എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്ന അച്ഛന്റെ രാജനെയും, അമ്മ മിനിയേയും മന്ത്രി അഭിനന്ദിച്ചു.പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, സിപിഎം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img