Wednesday, March 18, 2026
26.9 C
Irinjālakuda

റവ. ഫാ. ബെന്നി ചെറുവത്തൂർ ന് ആദരാഞ്ജലികൾ

ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ബെന്നി ചെറുവത്തൂർ (57) നിര്യാതനായി. 2025 സെപ്തംബർ 22 തിങ്കളാഴ്ച്ച രാവിലെ 09.00 ന് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബഹുമാനപ്പെട്ട ബെന്നി അച്ചൻ 1968 ഡിസംബർ 25 ന് ചെറുവത്തൂർ ഈനാശു – മേരി ദമ്പതികളുടെ മകനായി നോർത്ത് ചാലക്കുടിയിൽ ജനിച്ചു. സണ്ണി, റവ. ഫാ. പോൾ ചെറുവത്തൂർ, ജോൺസൺ, ബീന എന്നിവർ സഹോദരങ്ങളാണ്. ചാലക്കുടി ഗവൺമെൻറ് ബോയ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, ഇരിങ്ങാലക്കുട, സെൻറ് പോൾസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെമിനാരിയിലും കോട്ടയം, വടവാതൂർ, സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദിക പരിശീലനം നടത്തിയ ബഹുമാനപ്പെട്ട ബെന്നി അച്ചൻ അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1994 ഡിസംബർ 28ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം സൗത്ത് താണിശ്ശേരി, ഇരിഞ്ഞാലക്കുട കത്തീഡ്രൽ, പറപ്പൂക്കര ഫൊറോന, ആളൂർ എന്നിവിടങ്ങളിൽ അസ്തേന്തിയായും പാറേക്കാട്ടുകര, അരൂർമുഴി, പിള്ളപ്പാറ, മടത്തുംപടി, തിരുമുക്കുളം, പെരുമ്പടപ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കൊടുങ്ങ, അമ്പനോളി, കൊന്നക്കുഴി, പുത്തൻചിറ ഈസ്റ്റ്, മാരാങ്കോട്, ചെമ്മണ്ട, വെള്ളികുളങ്ങര, പൂവത്തിങ്കൽ, എന്നിവിടങ്ങളിൽ വികാരിയായും ഇരിഞ്ഞാലക്കുട രൂപത സാക്രിസ്റ്റൻ ഫെലോഷിപ്പിന്റെ ഡയറക്ടറായും, ഫാമിലി അപ്പോസ്തലെറ്റ്, ആളൂർ, നവചൈതന്യ, എന്നിവയുടെ അസിസ്റ്റൻറ് ഡയറക്ടറായും വിവിധ കോൺവെന്റുകളുടെ കപ്ലോനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

ബഹുമാനപ്പെട്ട ബെന്നി അച്ചന്റെ മൃതദേഹം സെപ്റ്റംബർ 22 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 03.00 മണിക്ക് ചാലക്കുടി, സെൻറ് ജെയിംസ് ഹോസ്പ്പിറ്റലിനോടനുബന്ധിച്ചുള്ള സെൻറ് ജോസഫ് വൈദിക ഭവനത്തിലും 04.00 മണിക്ക് പൂവത്തിങ്കൽ പള്ളിയിലും

പൊതുദർശനത്തിന് വയ്ക്കുന്നതാണ്. 05.00 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് വൈകിട്ട് 07.00 മണി മുതൽ നോർത്ത് ചാലക്കുടിയിലുള്ള ബഹുമാനപ്പെട്ട ബെന്നി അച്ചന്റെ തറവാട് ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

2025 സെപ്റ്റംബർ 23 ചൊവ്വാഴ്ച ഉച്ചക്ക് 12.00 മണിക്ക് മൃതസംസ്കാര കർമ്മത്തിൻ്റെ ആദ്യ ഭാഗം പ്രസ്തുത ഭവനത്തിൽ ആരംഭിക്കും.

ഉച്ചതിരിഞ്ഞ് 01.00 മണി മുതൽ നോർത്ത് ചാലക്കുടി, സെൻറ് ജോസഫ് ഇടവക ദൈവാലയത്തിൽ അന്ത്യോപചാരം അർപ്പിക്കുന്നതിന് വയ്ക്കുന്നതും തുടർന്ന് 02.30നുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റ് തിരുക്കർമ്മങ്ങൾക്കും ശേഷം നോർത്ത് ചാലക്കുടി ഇടവക പളളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ, ഹൊസൂര്‍ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, യൂറോപ്പിന്റെ അപ്പസ്തോലിക്ക് വിസിറ്റേറ്റർ അഭിവന്ദ്യ മാർ സ്റ്റീഫൻ ചിറപ്പണത്ത്, കോട്ടപ്പുറം രൂപ അധ്യക്ഷൻ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഓസ്ട്രേലിയ, മെൽബൺ രൂപത മുൻ അധ്യക്ഷൻ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്.

Hot this week

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

Topics

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ മണപ്പുറം ഫിനാൻസ്...

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...
spot_img

Related Articles

Popular Categories

spot_imgspot_img