വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സി. പി. എമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി. സർക്കാരുമായും സി പി എമ്മുമായും ബന്ധപ്പെട്ട ആരോപണങ്ങളാണ് കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുള്ളതായി കാണുന്നു. സി. പി. എം മൗനം വെടിഞ്ഞ് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. സി. പി. എമ്മിന് അടുപ്പമുള്ള രണ്ട് വ്യവസാ യികൾ തർക്കം ഉന്നയിച്ച് നൽകിയ പരാതി കോടതി രേഖയായി പുറത്തായതിലൂടെ സി.പി.എം നേതാക്കൾ പലരും പൊതു സമൂഹത്തിൽ കളങ്കിതരായി നിൽക്കുന്നുവെന്നും ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. പ്രതിഷേധ സംഗമത്തിന് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി മിനിമോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവൻ പറയo വളപ്പിൽ, സിജോയ് തോമസ്സ്, പി.ടി ജോർജ്ജ്, ജോസ് ചെമ്പകശ്ശേരി, സതീശ് കാട്ടൂർ, ജോൺസൻ കോക്കാട്ട്, ജോൺസൻ തത്തംപിള്ളി, ബിജു തത്തംപിള്ളി, ജിസ്മോൻ കുരിയപ്പൻ,ഷൈനി വിൽസൺ എന്നിവർ പ്രസംഗിച്ചു

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img