Saturday, April 4, 2026
24.9 C
Irinjālakuda

ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി പരിശീലനമൊരുക്കി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്

ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളെ സ്വയപര്യാപ്തതയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇ- വേസ്റ്റിൽ നിന്ന് ആഭരണങ്ങൾ, കീ ചെയിനുകൾ മുതലായ കര കൗശല വസ്തുക്കൾ നിർമിക്കുന്നതിനുള്ള പരിശീലനമാണ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരുക്കിയത്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെങ്ങിണിശ്ശേരി സാന്ത്വനം ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.

പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനം ജില്ലാതല ബഡ്‌സ് പ്രവേശനോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു.

പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയതിന് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിനുള്ള സാക്ഷ്യ പത്രം മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺ പാലിയേക്കര സി എം ഐ ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് ഔട്ട് റീച് ഡയറക്ടർ ഡോ. സുധ ബാലഗോപാലന്റെ നേതൃത്വത്തിൽ അധ്യാപകരായ ഡോ. വിഷ്ണു പി മദൻമോഹൻ, പി എം സ്വാതി, ഫെബിൻ രാജു തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img