Saturday, May 30, 2026
29.9 C
Irinjālakuda

കോടാലി ഇഞ്ചക്കുണ്ട് ദേശത്ത് മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനെ കുറ്റക്കാരനെന്നു കണ്ടെത്തി

കോടാലി ഇഞ്ചക്കുണ്ട് ദേശത്ത് കുണ്ടിൽ വീട്ടിൽ സുബ്രൻ മകൻ അനീഷ് (41 വയസ്സ്) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ആയ വിനോദ്‌കുമാർ എൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2022 ഏപിൽ 10 നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. അനീഷ് മാതാപിതാക്കളായ വെള്ളിക്കുളങ്ങര കോടാലി ഇഞ്ചകുണ്ട ദേശത്ത് കുണ്ടിൽ വീട്ടിൽ സുബ്രൻ (65 വയസ്സ്) ചന്ദ്രിക സുബ്രൻ,(62 വയസ്സ്) എന്നിവരുമൊന്നിച്ച് താമസിച്ചു വരവെ സുബ്രൻ എന്നയാളുടെ കൈവശാവകാശത്തിലുള്ള 17 1/2 സെന്റ് വസ്തുവിൽ നിന്നും 6 സെന്റ് സ്‌ഥലം പ്രതിയ്ക്ക് ഭാഗം വെച്ച് കൊടുക്കാത്തതിലും കുടുംബത്തിൽ പ്രതിയും മാതാപിതാക്കളുമായി സ്ഥിരമായി ഉണ്ടാകാറുള്ള വഴക്കിനെ തുടർന്നുള്ള വിരോധത്താലും 10.04.2022 തിയ്യതി രാവിലെ 8.45 സമയത്ത് വീടിനു മുൻവശം മുറ്റത്ത് മാവുംതൈ നടുന്നതിനായി ചന്ദ്രിക മൺ വെട്ടി കൊണ്ട് കുഴി എടുത്തു കൊണ്ടിരിക്കെ അനീഷ് മൺ വെട്ടി പിടിച്ചു വാങ്ങി ചന്ദ്രികയെ അക്രമിക്കുന്നതു കണ്ട് ഭർത്താവായ സുബ്രൻ തടയാൻ ശ്രമിച്ച സമയം അഛ്ചനേയും അമ്മയേയും വെട്ടുകത്തി വീടിനുള്ളിൽ നിന്നും എടുത്തു കൊണ്ടു വന്ന് വീടിനു മുൻ വശം മുറ്റത്തു വെച്ചും വീടിനു മുമ്പിലെ പബ്ലിക് റോഡിൽ വെച്ചും ആദ്യം പിതാവായ സുബ്രനേയും പിന്നീട് മാതാവായ ചന്ദ്രികയേയും കഴുത്തിലും തലയിലും മറ്റും വെട്ടുകത്തി കൊണ്ട് നിരവധി തവണ വെട്ടി ഗുരുതര പരിക്ക് ഏൽപിച്ച് അതി ക്രൂരമായി കൊലപ്പെടുത്തിയിട്ടുള്ളതാണ്.

ഈ കാര്യത്തിന് വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്ത് വെള്ളികുളങ്ങര SHO ആയിരുന്ന മിഥുൻ കെ പി അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ബഹു ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി എൻ വിനോദ് കുമാർ ആണ് IPC 302 വകുപ്പ് പ്രകാരം പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 37 സാക്ഷികളെ വിസ്മരിക്കുകയും 25 തൊണ്ടി മുതലുകളും 62 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോജി ജോർജ്, അഡ്വക്കേറ്റ് പി എ ജയിംസ്, അഡ്വക്കേറ്റ് എബിൽ ഗോപുരൻ, അഡ്വക്കേറ്റ് അൽജോ പി ആൻറണി, അഡ്വക്കേറ്റ് പി എസ് സൗമ്യ എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ CPO വിനീഷ് കെ വി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img