Friday, May 1, 2026
24.9 C
Irinjālakuda

1.16 കോടി ചിലവിൽ നവീകരിക്കുന്ന ആളൂർ പഞ്ചായത്തിലെ 5 റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.

ആളൂർ ഗ്രാമപഞ്ചായത്തിലെ സെന്റ് ആന്റണീസ് റോഡ് 28 ലക്ഷം, റെയിൽവേഗേറ്റ് – പെരടിപ്പാടം റോഡ് 15 ലക്ഷം, വടക്കേക്കുന്ന് റോഡ് 20ലക്ഷം, കണ്ണിക്കര – അത്ഭുതകുളങ്ങര അമ്പലം റോഡ് 31 ലക്ഷം, കണ്ണിക്കര കപ്പേള – എരണപ്പാടം റോഡ് 22 ലക്ഷം എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ ആർ ബിന്ദു വ്യാഴാഴ്ച നിർവഹിച്ചത്.

കണ്ണിക്കര കപ്പേള പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ രതി സുരേഷ്, മാള ബ്ലോക്ക്‌ ക്ഷേമകാര്യ ചെയർമാൻ ജോസ് മാഞ്ഞൂരാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു ഷാജു, ജനപ്രതിനിധികളായ ജുമൈല സഗീർ, ഷൈനി വർഗീസ് പൊതുപ്രവർത്തകരായ എം സി സന്ദീപ്,എം ബി ലത്തീഫ്,സി ജെ നിക്സൻ എന്നിവർ സംസാരിച്ചു

See Translation

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img