സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ കരുതലാകണം.പി എ അജയഘോഷ്

ഇരിങ്ങാലക്കുട : സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വര്‍ക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പി കെ ചാത്തന്‍ മാസ്റ്റര്‍ ഹാളില്‍ നടന്ന പി എന്‍ സുരേഷ് അനുസ്മരണയോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍പ്പണ മനോഭാവത്തോടുകൂടി സാമൂഹിക പ്രവര്‍ത്തനം ഏറ്റെടുക്കുന്ന ഒരാള്‍ക്ക് മാത്രമേ അത്തരം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയൂ. പി എന്‍ സുരേഷിന്റെ ജീവിതം സക്രിയവും ക്രിയാത്മകവുമായിരുന്നുവെന്ന് അജയഘോഷ് കൂട്ടിച്ചേര്‍ത്തു.പി എന്‍ സുരേഷ് കെ പി എം എസ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായും, ഇരിങ്ങാലക്കുട യൂണിയന്‍ സെക്രട്ടറിയായും, കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗമായും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ്.
സംസ്ഥാന കമ്മിറ്റി അംഗം പിസി രഘു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പി എന്‍ സുരന്‍, ശശി കൊരട്ടി, കെ പി ശോഭന , പി വി പ്രതീഷ്, കെ സി സുധീര്‍ , പി കെ ഉണ്ണികൃഷ്ണന്‍ , കെ എസ് രാജു , പിസി രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img