ശുദ്ധജല വിതരണ അവലോകന യോഗം : സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാന്‍ തീരുമാനം

ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം ശുദ്ധജല വിതരണ അവലോകന യോഗം നടന്നു. ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി
ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ.അധ്യക്ഷനായിരുന്നു. നാലുപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നബാര്‍ഡിന്റെ സഹായത്തോടെ ആരംഭിച്ച സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചു.
ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ ശുദ്ധജല വിതരണം കാര്യക്ഷമമായി നടത്തുന്നതിനെ കുറിച്ച് യോഗം
ചര്‍ച്ച ചെയ്തു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാഷിജു, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.
പീറ്റര്‍, കൗണ്‍സിലര്‍മാര്‍, പഞ്ചായത്തംഗങ്ങള്‍, വാട്ടര്‍ അതോററ്റി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ വി.എം. പ്രവീണ്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ടി.വി. അനിരുദ്ധന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.കെ. വാസുദേവന്‍, പ്രോജക്റ്റ് അസി. എഞ്ചിനിയര്‍ ടി.കെ. സുധാകരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍. അശോക് കുമാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img