ഇരിങ്ങാലക്കുട: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2022-23 പ്രകാരം വാർഡ് 21 ലെ സെന്റ് ജോസഫ് കോളേജ് ഹോസ്റ്റൽ ക്യാമ്പസിൽ ഒരുക്കിയ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. ചടങ്ങിൽ സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ സി:ഡോക്ടർ എലൈസാ സി എച് എഫ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി വി ചാർലി മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ പച്ചത്തുരുത്തിന്റെ സന്ദേശം അവതരിപ്പിച്ചു. നഗരസഭ HI1st അനിൽ കെ ജി പച്ച തുരുത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ മിനി സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറെകാടൻ, കൗൺസിലർ സന്തോഷ് ബോബൻ, സെന്റ് ജോസഫ് കോളേജ് അധ്യാപികയും എൻഎസ്എസ് കോഡിനേറ്ററുമായ ബിനു ടി വി, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ബിനുഷ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ സിജിൻ ടി എസ് ചടങ്ങിൽ നന്ദി പറഞ്ഞു. പ്രസ്തുത ചടങ്ങിൽ കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ, നഗരസഭാ കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 258 തൊഴിൽ ദിനം സൃഷ്ടിച് ഒരു ലക്ഷം രൂപ അടങ്കൽ തുക വിനിയോഗിച്ചാണ് ഈ പദ്ധതി നിർവഹിച്ചത്. ആഗോളതാപനം കുറയ്ക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും പച്ച തുരുത്തുകൾ സവിശേഷ പങ്കു വഹിക്കുന്നു. നഗരസഭയുടെ ആദ്യത്തെ പച്ചത്തുരുത്ത് 2020 വാർഡ് 32 ലാണ് നിർമിച്ചത്. ഇപ്പോൾ രണ്ടാമത്തെ പച്ചത്തുരുത്തും നഗരസഭയുടെ ഭാഗമായി ഈ പദ്ധതിയിലൂടെ.
ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു
Advertisement