ശ്രീനാരായണ ഗുരുദേവ സൗഹൃദവേദി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു

30

ഇരിങ്ങാലക്കുട: ശ്രീനാരായണ ഗുരുദേവ സൗഹൃദവേദി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. ഉച്ചഭക്ഷണത്തിന് വിതരണോൽഘാടനം ഇടപ്പുഴ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ :ശശികുമാർ നിർവഹിച്ചു. മഠത്തിക്കര കുമാരൻന്റെയും ജാനകിയുടെയും സ്മരണാർത്ഥം മക്കളാണ് ഉച്ചക്കഞ്ഞി സ്പോൺസർ ചെയ്തത്. തേറാട്ടിൽ കിട്ടപ്പായിയുടെയും ,സരോജിനി യുടെയും സ്മരണാർത്ഥം മക്കളും പേരക്കുട്ടികളുമാണ് ഉച്ചഭക്ഷണം സ്പോൺസർ ചെയ്തത്. ഉച്ചക്കഞ്ഞി വിതരണത്തിൽ മോഹനൻ മഠത്തികര, കണ്ണൻ തണ്ടാശ്ശേരി, ഷിബു വെളിയത്ത്, അജയൻ തേറാട്ടിൽ, രതീഷ് മുക്കുളം, മുരളി തേറാട്ടിൽ, രവി തേറാട്ടിൽ ,ഭരതൻ പൊയ്യാറ എന്നിവർ നേതൃത്വം നൽകി

Advertisement