എ ഐ കെ എസ് അഖിലേന്ത്യാ സമ്മേളനം-പുല്ലൂർലോക്കൽ കമ്മിറ്റി സംഘാടക സമിതി രൂപീകരണയോഗം

14

പുല്ലൂർ: എ ഐ കെ എസ് ദേശീയ സമ്മേളനം 2022 ഡിസംബർ 13-16-പുല്ലൂർ ലോക്കൽ തല സംഘാടകസമിതി രൂപീകരണ യോഗം സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയംഗം കെ.സി.പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.കർഷകസംഘം മേഖലാ പ്രസിഡണ്ട് ടി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻ മാസ്റ്റർ ഭാവി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.കർഷകസംഘം ഏരിയാ ട്രഷറർ എം.ബി.രാജുമാസ്റ്റർ,മേഖലാ സെക്രട്ടറി പി.വി.രാജേഷ്,അജിത രാജൻ,ജോസഫ് അക്കരക്കാരൻ,സജു ചന്ദ്രൻ,അനൂപ് പായമ്മൽ തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.101 അംഗ സംഘാടകസമിതിയും,51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.സംഘാടക സമിതി ചെയർമാൻ: ജോസ് ജെ.ചിറ്റിലപ്പിള്ളി. കൺവീനർ:പി.വി.രാജേഷ്,ട്രഷറർ:ടി.കെ.ശശി.പി സി അനൂപ് സ്വാഗതവും അജിത രാജൻ നന്ദിയും പറഞ്ഞു.

Advertisement