ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രമുഖ ഇലക്ട്രിക്കൽ വ്യവസായ സ്ഥാപനമായ പോപ്പുലർ സിസ്റ്റംസും ധാരണാപത്രം ഒപ്പുവെച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജും, പ്രമുഖ ഇലക്ട്രിക്കൽ വ്യവസായ സ്ഥാപനമായ പോപ്പുലർ സിസ്റ്റംസ് കോയമ്പത്തൂരും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിനു വേണ്ടി ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളിയും, പോപ്പുലർ സിറ്റംസ്‌ കമ്പനിക്കുവേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. വിജയപ്രഭുവും ധാരണ പത്രം ഒപ്പുവെച്ചു. ഗവേഷണം, പ്രൊഡക്ഷൻ യൂണിറ്റുകൾ (നൂതന ഉത്പന്നങ്ങൾ വികസിപ്പിക്കൽ), വ്യവസായികാഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുക, ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് എന്നിവ ധാരണാപതാരത്തിന്റെ മുഖ്യഘടകങ്ങൾ ആണ്. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പൽ ഡോ.സജീവ് ജോൺ, റിസേർച്ച്‌ ഡയറക്ടർ ഡോ. സമ്പത്ത് കുമാർ എന്നിവർ ആശംസകൾ നേർന്നു. വ്യവസായിക സ്ഥാപനങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിടവ് കുറച്ചു കൊണ്ടുവരുവാൻ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിവിധ ധാരണാപത്രങ്ങൾ ഇതിനോടകം ഒപ്പുവെക്കുകയുണ്ടായി. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പുകൾക്കും, ക്യാമ്പസ് പ്ലേസ്‌മെന്റിനും ഇത്തരം ധാരണാപത്രങ്ങൾ ഒരുപരിധി വരെ സഹായകരമായതായി പ്ലേസ്മെന്റ് കോ-ഓർഡിനേറ്റർസ് റോഷൻ ഡേവിഡും, ഹിൻസ്ടൺ സേവ്യറും അറിയിച്ചു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img