Monday, April 13, 2026
27.9 C
Irinjālakuda

ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി ഓഫീസിന്റെ മുന്നിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു

ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റി ഓഫീസിന്റെ മുന്നിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു. ഇരിങ്ങാലക്കുട ചന്തക്കുന്ന്- മൂന്നുപീടിക റോഡിലെ ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോററ്റി ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിന്റെ മുന്‍വശത്താണ് രണ്ടുനിലകളിലായുള്ള ക്വാര്‍ട്ടേഴ്‌സ് സ്ഥിതിചെയ്യുന്നത്. 15 വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിന്റെ ചുറ്റിലും ടെറസിന് മുകളിലുമെല്ലാം പുല്ലുകയറിയ നിലയിലാണ്. മുകളില്‍ ഇട്ടിരുന്ന ഷീറ്റുകളും കേടുവന്ന് നശിച്ചുപോയി. നിലവില്‍ വാട്ടര്‍ അതോററ്റി സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അത് ഉപയോഗിക്കുന്നത്. 1500 സ്‌ക്വയര്‍ ഫീറ്റിലേറെ വലുപ്പമുള്ള ഈ കെട്ടിടം അറ്റകുറ്റപണി നടത്തി വാട്ടര്‍ അതോററ്റിയുടെ സെക്ഷന്‍ ഓഫീസ് ആക്കി മാറ്റണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. നേരത്തെ ഇതിനായി കെട്ടിടം അറ്റകുറ്റപണി നടത്തി നവീകരിച്ച് ഉപയോഗിക്കുന്നതിനായി 15 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരേയും അതില്‍ നടപടി ഉണ്ടായിട്ടില്ല.നിലവില്‍ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്ന കുന്നിന് മുകളില്‍ ഡിവിഷന്‍ ഓഫീസും പിറകില്‍ കുന്നിന് താഴെ സെക്ഷന്‍ ഓഫീസ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് മുറികളുള്ള ചെറിയ കെട്ടിടത്തിലാണ് സെക്ഷന്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത്. സ്ഥലപരിമിതി മൂലം വളരെയേറെ ബുദ്ധിമുട്ടുന്ന ഈ ഓഫീസില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി അടക്കം 15 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.ക്വാര്‍ട്ടേഴ്‌സ് സെക്ഷന്‍ ഓഫീസ് ആക്കി മാറ്റുകയാണെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക ജനങ്ങള്‍ക്കാണ്. ഡിവിഷന്‍ ഓഫീസിന് തൊട്ടടുത്തായി ഇത് മാറുന്നതോടെ ജനങ്ങള്‍ക്ക് കുന്നുകയറി ഇറങ്ങേണ്ട ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാം. ഇപ്പോള്‍ ഒരു കണ്‍സ്യൂമര്‍ പുതിയ കണക്ഷന് അപേക്ഷ നല്‍കിയാല്‍ ഡിവിഷന്‍ ഓഫീസില്‍ റജിസ്റ്റര്‍ ചെയ്ത് കുന്നിറങ്ങി ചെന്ന് സെക്ഷന്‍ ഓഫീസില്‍ നിന്നും അപ്രൂവ് വാങ്ങണം. വീണ്ടും തിരിച്ച് കുന്നുകയറി ഡിവിഷന്‍ ഓഫീസില്‍ എത്തി പണമടച്ച് വേണം കാര്യങ്ങള്‍ നടത്താന്‍. ഒരാവശ്യത്തിന് ജനം മൂന്നുതവണ കുന്നുകയറി ഇറങ്ങേണ്ട സ്ഥിതി. ബി.പി.എല്‍. പുതുക്കുന്ന സമയത്താണെങ്കില്‍ വ്യദ്ധജനങ്ങളടക്കം നിരവധി പേരാണ് ഇങ്ങനെ കുന്നുകയറി ഇറങ്ങേണ്ടിവരുന്നത്. ഇത് ഒഴിവാക്കാനാകുമെന്നും ബസ്സിറങ്ങിയാല്‍ അധികം നടക്കാതെ കൂടുതല്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്താന്‍ കഴിയും. അതിനാല്‍ അടിയന്തിരമായി സര്‍ക്കാര്‍ നശിച്ചുകൊണ്ടിരിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടം പുതുക്കി സെക്ഷനോഫീസാക്കി ഉയര്‍ത്താന്‍ നടപടിയെടുക്കണമെന്നാണ് ഉദ്യോഗസ്ഥരുടേയും ജനങ്ങളുടേയും ആവശ്യം.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img