സംസ്ഥാന കൃഷി വകുപ്പ് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു കോടി ഫല വൃക്ഷ തൈകളുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡല തല വിതരണം നടന്നു

72

ഇരിങ്ങാലക്കുട: സംസ്ഥാന കൃഷി വകുപ്പ് ജൂൺ 5 – ന്റെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു കോടി ഫല വൃക്ഷ തൈകളുടെ വിതരണത്തിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡല തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് .ജെ. ചിറ്റിലപ്പിള്ളിക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാൻ ഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ , കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് , ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ സ്വാഗതവും കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജി. മുരളീധരമേനോൻ നന്ദിയും പറഞ്ഞു .

Advertisement