ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ എ യുമായ പ്രൊഫ. ആർ. ബിന്ദുവിന്റെ ഹെൽപ്പ് ലൈൻ വഴി മൊബൈൽ ഫോണുകൾ നൽകി

44

ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ എ യുമായ പ്രൊഫ. ആർ. ബിന്ദുവി ന്റെ ഹെൽപ്പ് ലൈൻ വഴി മൊബൈൽ ഫോണുകൾ നൽകി. ക്രൈസ്റ്റ് കോളജിലെ തവനിഷ് സംഘടന , സിബിൻ കൂനാക്കം പ്പിള്ളി, മണമാടത്തിൽ ബിജു ഭാസ്ക്കർ എന്നിവരാണ് മൊബൈൽ ഫോണുകൾ സ്പോൺസർ ചെയ്തത്. ഇരിങ്ങാലക്കുട ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ , നടവരമ്പ് ഗവ: ഹൈസ്കൂൾ , എസ്. എൻ. ബി. എൽ. പി. എസ്. പുല്ലൂർ , ഹോളി ഫാമിലി എൽ.പി അവിട്ടത്തൂർ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഫോൺ നൽകിയത്. എം.എൽ.എ ഹെൽപ്പ് ലൈൻ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി , ഹെൽപ്പ് ലൈൻ കോർഡിനേറ്റർ ആർ. എൽ. ശ്രീലാൽ , ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ജോയ് പിനിക്കപ്പറമ്പിൽ , തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ മുവി ഷ് മുരളി. സിബിൻ കുനാക്കം പിളളി , ബിജു ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement