ഇരിങ്ങാലക്കുട: പത്തുദിവസം നീണ്ടുനില്‍ക്കുന്ന 2020ലെ കൂടല്‍മാണിക്യം ഉത്സവത്തിന് കൊടിയേറി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഉത്സവം കര്‍ശന നിയന്ത്രണങ്ങളോടെയാണ് നടത്തുന്നത്. താന്ത്രികചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ ഞായറാഴ്ച രാത്രി രാത്രി എട്ടിനും 8.30നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്ഥത്തിലാണ് തന്ത്രി നഗരമണ്ണ് ഇല്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചത്. നിരവധി ഭക്തജനങ്ങളാണ് കൊടിയേറ്റ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ച് വൈകീട്ട് ആചര്യവരണത്തില്‍ കുളമണ്ണില്ലത്ത് രാമചന്ദ്രന്‍ മൂസ് കൂറയും പവിത്രവും ആചാര്യന്‍മാര്‍ക്ക് കൈമാറി. രാത്രി എട്ടുമണിയോടെ പാണികൊട്ടി വാഹനത്തേയും മറ്റും ആവാഹിച്ച കൊടിക്കൂറ, കൂര്‍ച്ചം, മണി, മാല എന്നിവ കൊടിമരചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചശേഷം തന്ത്രി ത്രിവിക്രമന്‍ നമ്പൂതിരി കൊടിമരച്ചുവട്ടില്‍ മൂന്നുതവണ പ്രദക്ഷിണം വെച്ചു. തുടര്‍ന്ന് കൊടിമരപൂജ നടത്തി മംഗളധ്വനികളോടെ കൊടിയേറ്റ് നടത്തി. മണക്കാട് പരമേശ്വരൻ നമ്പൂതിരി പരികർമ്മിയായിരുന്നു.ശ്രീകോവിലിൽ നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് തിങ്കളാഴ്ച നടക്കും.
2020ലെ കൂടല്‍മാണിക്യം ഉത്സവത്തിന് കൊടിയേറി
Advertisement