നീലാംബരിയുടെ ഓർമ്മയ്ക്ക്

ഉണ്ണികൃഷ്ണ‌ൻ കിഴുത്താണി

മലയാള സാഹിത്യത്തിലെ ഏക ‘നീലാംബരി’ നാലപ്പാട്ടെ മാധവിക്കുട്ടി എന്ന കമല സുരയ്യ ഓർമ്മയായിട്ട് 31-5-2025 ന് 16 വർഷം പൂർത്തിയാകുന്നു. പക്ഷേ, വർഷത്തി ലൊരിയ്ക്കൽ പൂക്കുകയും, കായ്ക്കുകയും വീണ്ടും തളിർക്കുകയും ചെയ്യുന്ന സുഗ ന്ധവാഹിയായ ആ ഓർമ്മകൾക്ക് കാലം ചെല്ലുന്തോറും സൗരഭ്യം വർദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്നു. എഴുത്തുകാരൻ്റെ സത്യസന്ധത, ആത്മാർത്ഥത എപ്രകാരമായി രിയ്ക്കണമെന്ന് ഇവരുടെ സ്യഷ്‌ടികളോരോന്നും തെളിവ് നൽകുന്നു. അതിപ്രശസ്ത യായ നാലപ്പാട്ട് ബാലാമണി അമ്മയുടെ മകളായി പിറന്നിട്ടും എന്നും ഏകാന്തതയു ടേയും ഒറ്റപ്പെടലിന്റേയും കൂട്ടുകാരിയായിരുന്നു താനെന്ന് ‘എൻ്റെ കഥ’ (ആത്മകഥ) തുറന്നുപറയുന്നു. വായനയിലൂടെ ലഭിച്ച ആത്മപ്രഹർഷമാണ് തന്നിലെ എഴുത്തുകാരിയെ രൂപപ്പെടുത്തിയതും, വളർത്തി വലുതാക്കിയതുമെന്നും അവർ ഓർമ്മിയ്ക്കുന്നു. സമകാലീന സമൂഹത്തിലെ പൊങ്ങച്ചങ്ങളും, ഞാനെന്ന ഭാവങ്ങളും, സർവ്വോ പരി സ്വാർത്ഥത രൂപം നൽകിയ മാനുഷിക ഭാവങ്ങളും, മാധവിക്കുട്ടി പൊളിച്ചെഴുതി. നൈമിഷികമായ മനുഷ്യജീവിതം നിസ്സാരതകൾക്കായി നീക്കിവെയ്ക്കാതെ, തികച്ചും സാർത്ഥകമാക്കുന്നവരാണ് മാധവിക്കുടിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങ ളോരോന്നും. വിവരണങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ചെറുകഥാ പ്രസ്ഥാനത്തെ അനുഭവലോകങ്ങളിലേക്ക് ആക്രമിച്ച്, ആവാഹിച്ച് അതീന്ദ്രമായ അനുഭൂതികൾ പകർന്നു നല്കി അനുവാചകന് നവ്യാനുഭൂതി പ്രദാനം ചെയ്‌തു. മാത്രമല്ല, വിട്ടു പിരിയാത്ത കൂട്ടുകാരെപ്പോലെ ചില കഥാപാത്രങ്ങൾ നമ്മെ പിൻതുടർന്നു കൊണ്ടി രുന്നതും മലയാള സാഹിത്യത്തിൽ അപൂർവ്വതയുടെ ആരംഭമായിരുന്നു. കവിതയോടടുപ്പിച്ച ആ മനോഹര ശൈലി ഭാഷയുടെ മഹാഭാഗ്യമായി മാറുകയായിരുന്നു. മനു ഷ്യമനസ്സിന്റെ അഗാധതകളിൽ ഉറങ്ങിക്കിടക്കുന്ന നിഗൂഢതകളും, നിസ്സംഗതകളും ഫോട്ടോഗ്രാഫിയിലെന്നവണ്ണം മുങ്ങാംകുളിയിട്ട് കണ്ടെത്തി വായനക്കാർക്കായി കാഴ്ച്‌ച വെച്ചു എന്നതാണ് മാധവിക്കുട്ടിയുടെ മഹത്തായ സംഭാവന. ‘പക്ഷിയുടെ മണം’, ‘ചതുപ്പുനിലങ്ങൾ’ തുടങ്ങിയ ശ്രദ്ധേയ കഥാസമാഹരണങ്ങളിലൂടെ ചെറുക ഥയ്ക്ക് പുതിയ മജ്ജയും മാംസവും പകർന്നുനൽകിയ ഈ എഴുത്തുകാരി, സ്ത്രീപുരുഷന്റെ ഉപഭോഗവസ്‌തു മാത്രമല്ലെന്നും, അവൾക്ക് അനുപമസുന്ദരമായ ആർജ്ജവത്തോടെ പുതുലോകം കെട്ടിപ്പടുക്കാനാകുമെന്ന് കാണിച്ചുതന്നു. ഈ എഴുത്തുകാരിയെ സ്ത്രീലോകം തന്നെ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img