തൃശൂർ ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 896 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 20) കോവിഡ്-19 സ്ഥിരീകരിച്ചു. 760 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8560. തൃശൂർ സ്വദേശികളായ 132 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29442. അസുഖബാധിതരായ 20591 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.894 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. 7 കേസുകളുടെ ഉറവിടം വ്യക്തമല്ല. നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകൾ: റൈസ് ബസാർ തൃശൂർ ക്ലസ്റ്റർ 8, നെസ്റ്റ് ഡീ അഡിക്ഷൻ സെൻറർ രാമവർമ്മപുരം ക്ലസ്റ്റർ 2, ജയ്ഹിന്ദ് മാർക്കറ്റ് ക്ലസ്റ്റർ 1, ചേറ്റുവ ഹാർബർ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 873. രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ 70 പുരുഷൻമാരും 55 സ്ത്രീകളും 10 വയസ്സിന് താഴെ 22 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പെടുന്നു.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ-277, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-21, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-64, കില ബ്ലോക്ക് 1 തൃശൂർ-40, കില ബ്ലോക്ക് 2 തൃശൂർ-35, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-174, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-108, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-173, സി.എഫ്.എൽ.ടി.സി കൊരട്ടി-32, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-276, സി.എഫ്.എൽ.ടി.സി നാട്ടിക-355, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-36, ജ്യോതി സിഎഫ്എൽടിസി, ചെറുതുരുത്തി-98, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-84, ജി.എച്ച് തൃശൂർ-38, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-42, ചാലക്കുടി താലൂക്ക് ആശുപത്രി-13, കുന്നംകുളം താലൂക്ക് ആശുപത്രി-22, ജി.എച്ച്. ഇരിങ്ങാലക്കുട-12, ഡി.എച്ച്. വടക്കാഞ്ചേരി-6, അമല ആശുപത്രി-58, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-78, മദർ ആശുപത്രി-13, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -10, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ-1, രാജാ ആശുപത്രി ചാവക്കാട്-6, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-14, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-12, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-2, സെന്റ് ആന്റണീസ് പഴുവിൽ-5, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11.ചൊവ്വാഴ്ച 5534 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 541 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 307 പേർ ആശുപത്രിയിലും 234 പേർ വീടുകളിലുമാണ്. ചൊവ്വാഴ്ച 2638 പേർക്ക് ആന്റിജൻ പരിശോധന നടത്തി. ചൊവ്വാഴ്ച മൊത്തം 3227 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 221901 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 544 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 93032 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 42 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 350 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

ഇരിങ്ങാലക്കുടയിൽ കുഞ്ഞുങ്ങളുടെ പുതിയ കളിലോകത്തിന് തുടക്കമായി!

BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി...

അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ കർക്കിടക മാസത്തിലെ അത്തംനാളിൽ...

മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ...

സ്വാതന്ത്യ ദിനാഘോഷവും, ഫ്ലാഗ് പോസ്റ്റ് ഉദ്ഘാടനവും.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷവും, സ്കൂളിന്റെ...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനു...

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img