ഇരിങ്ങാലക്കുട:കോറോണ വൈറസ് വ്യാപനം സ്ഫോടാനാത്മകമായ ഇരിങ്ങാലക്കുടയിൽ ഈ വിഷയം ചർച്ച ചെയ്യുവാൻ അടിയന്തിരമായി നഗരസഭാ കൗൺസിലും സർവകക്ഷി യോഗവും വിളിച്ച് കൂട്ടണമെന്ന് ബി ജെ പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.കെ.എസ്.ഇ.കാലീതീറ്റ കമ്പനിയുമായി ബന്ധപ്പെട്ട് തുടങ്ങിയ വൈറസ് വ്യാപനം ഇന്ന് ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.പൊതു സമൂഹത്തിലേക് മാത്രമല്ല പോലിസ് ,ഫയർഫോഴ്സ്, ആരോഗ്യ പ്രവർത്തകരെയൊക്കെ കോവിഡ് ബാധിച്ചു കഴിഞ്ഞു. രക്ഷ’ പ്രവർത്തനം നടത്തേണ്ടവരൊക്കെ രോഗികളും നിരിക്ഷണത്തിലുമായി കൊണ്ടിരിക്കുന്നു. ലാഭക്കൊതി മൂത്ത് കൊറോണ രോഗികളെക്കൊണ്ട് പണിയെടുപ്പിച്ച് നാട്ടിൽ കൊറോണ വ്യാപനം നടത്തിയ കെ എസ് ഇ കമ്പനിക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ഈ സഹചര്യത്തിൽ അടിയന്തിരമായി മുൻസിപ്പൽ ചെയർപേഴ്സൺ കൗൺസിൽ യോഗവും സർവ്വകക്ഷി യോഗവും യോഗങ്ങൾ വിളിച്ചു ചേർക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ നിയോജകമണ്ഡലം കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി എം ജി പ്രശാന്ത് ലാൽ,ജന: സെക്രട്ടറിമാരായ കെ സി വേണുമാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്,സംസ്ഥാന സമിതിയംഗം സന്തോഷ് ചെറുക്കുളം,ജില്ല സെക്രട്ടറി കവിത ബിജു, സംസ്ഥാന കൗൺസിൽ അംഗം ടി എസ് സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ അടിയന്തിര കൗൺസിൽ വിളിയ്ക്കണം ബി ജെ പി
Advertisement